IndiaNEWS

കേന്ദ്ര അവഗണനയ്ക്കെതിരെ ഇന്ന് ദില്ലിയിൽ സമരം: എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലാളനയും മറ്റിടങ്ങളില്‍ പീഡനവും, സമരം അതിജീവനത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    കേരളത്തോട് കേന്ദ്രസർക്കാർ പുലർത്തുന്ന അവഗണനയ്ക്കും പ്രതികാര നടപടികൾക്കും എതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്ന്. ഡൽഹി കേരള ഹൗസിനു സമീപം ജന്തർ മന്തറിൽ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം അണിനിരക്കും. ഡിഎംകെ, ആർജെഡി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി, ആംആദ്മി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും പങ്കെടുക്കും.

 കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന സമരം  കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടു പോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ്, ചരിത്രത്തില്‍ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്‍റെ മാര്‍ഗം തിരഞ്ഞെടുക്കേണ്ടി വന്നത്. കേരളത്തിന്‍റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ടിതമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

‘രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോട് ഉള്ളതുപോലല്ല  മറ്റ് സംസ്ഥാനങ്ങളോട് കേന്ദ്ര ഗവര്‍മെന്‍റ് സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നതാണ് സമീപനം. അത്തരം നടപടികള്‍ക്കെതിരെയാണ് പ്രതീകാത്മകമായ പ്രതിരോധം ഉയര്‍ത്തുന്നത്.’

കേരളത്തിന്റെ പൊതുവായ പ്രശ്നത്തിന് പരിഹാരം തേടിയുള്ള സമരത്തിന് സംസ്ഥാനത്തെ പ്രതിപക്ഷത്തെ ക്ഷണിച്ചെങ്കിലും സഹകരിക്കാൻ അവർ തയ്യാറായില്ല. എന്നാൽ, കേരളം സമരത്തിന് തീരുമാനിച്ചതിനു പിന്നാലെ കർണാടകയിലെ കോൺഗ്രസ് സർക്കാരും സമരത്തിന് തീരുമാനിച്ചത് കേരളത്തിന്റെ നിലപാട് പ്രസക്തമാണെന്ന് വ്യക്തമാക്കുന്നതായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, എം.പി.മാരായ എളമരം കരിം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവർ പത്രസമ്മേളനത്തിൽ  പറഞ്ഞു. മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾജ്ജെതിരെ ഇന്നലെ  കർണാടക ദില്ലിയിൽ സമരം ചെയ്തു.

കേരളത്തിൻ്റെ സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പൂർണ പിന്തുണറിയിച്ചു. സമരത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കം ഇന്ത്യ സഖ്യത്തിലെ എല്ലാ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് ഡൽഹിയിലുണ്ട്. വൈകിട്ടു നഗരത്തിലെ കോളജിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.

Back to top button
error: