CrimeNEWS

അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ച നിലയില്‍; ഒരു വര്‍ഷത്തിനിടെ അഞ്ചാമത്തെ സംഭവം

വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യാനയിലെ പര്‍ഡ്യു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ സമീര്‍ കാമത്താണ് മരിച്ചത്. ഈ വര്‍ഷം സമാനമായി രീതിയിലുള്ള അഞ്ചാമത്തെ സംഭവമാണിത്.

തിങ്കളാഴ്ച വൈകുന്നേരമാണ് 23 കാരനായ സമീറിനെ പാര്‍ക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദധാരിയാണ് സമീര്‍. പഠനത്തിനിടെ അമേരിക്കല്‍ പൗരത്വം നേടിയ സമീര്‍ 2025 ല്‍ പഠനം പൂര്‍ത്തിയാകാനിരിക്കെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ ആക്രമണം; തലതല്ലി പൊട്ടിച്ചു

Signature-ad

കഴിഞ്ഞ ദിവസമാണ് ഇതേ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കാണുന്നില്ലെന്ന് കാണിച്ച് നീലിന്റെ അമ്മ ഗൗരി സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് തൊട്ടുപിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച ഒഹായോയില്‍ 19 കാരനായ ശ്രേയസ് റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Back to top button
error: