CrimeNEWS

കുടുംബ വഴക്ക്: കരയോഗം സെക്രട്ടറിയെ വീടുകയറി കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: ശ്രീകാര്യം ഇടത്തറ എന്‍.എസ്.എസ്. കരയോഗം സെക്രട്ടറിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. കെ.എസ്.ആര്‍.ടി.സി മുന്‍ ചീഫ് ട്രാഫിക് സോണല്‍ മാനേജറായിരുന്ന ചെമ്പഴന്തി ഇടത്തറ പണയില്‍ത്തറ വീട്ടില്‍ ചന്ദ്രശേഖരന്‍ നായര്‍ (63) ക്കാണ് കുത്തേറ്റത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കഴുത്തിന് പിന്നില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബന്ധുക്കളായ രണ്ട് യുവാക്കള്‍ വീട്ടിലെത്തുകയും ചന്ദ്രശേഖരന്‍ നായരെ ക്രൂരമായി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിയതായും പോലീസ് പറഞ്ഞു. നേരത്തേയുണ്ടായിരുന്ന കുടുംബവഴക്കിനെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

Back to top button
error: