ആലപ്പുഴ: കേരളത്തിലെ എല്ലാ സീറ്റും യുഡിഎഫിന് നേടാന്‍ കഴിയുന്ന സാഹചര്യമാണെന്ന് രമേശ് ചെന്നിത്തല.മാര്‍ച്ച് ആദ്യവാരത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ സിപിഐ എമ്മും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. കേന്ദ്രത്തില്‍ കൂട്ടുകെട്ട് ഉണ്ടാകുന്നത് പുതുമയുള്ള കാര്യമല്ല. നരേന്ദ്രമോദിയുടെ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. ചെറിയ പ്രശ്നങ്ങള്‍ ഊതിപ്പെരിപ്പിക്കാതിരിക്കണമെന്
ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ട്, പക്ഷേ നല്കാന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.