ചെന്നൈ: മെട്രോ സ്റ്റേഷനില്‍ വച്ച് യാത്രക്കാരിയുടെ മാല കവര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സഹയാത്രികരും പ്രദേശവാസികളും ചേര്‍ന്ന് പിടികൂടി. ഞായറാഴ്ച വൈകിട്ട് അരുമ്പാക്കം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് യാത്രക്കാരിയുടെ മാല പൊട്ടിച്ച ശേഷം കടന്നുകളയാന്‍ ശ്രമിച്ചത്.
യാത്രക്കാരി ബഹളംവച്ചതോടെ മറ്റുള്ളവര്‍ ഇയാളെ പിന്തുടര്ന്ന് പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു. ആവഡിയിലെ തമിഴ്നാട് സ്പെഷല്‍ ബറ്റാലിയനില്‍ (ടിഎസ്പി) കോണ്‍സ്റ്റബിളായ രാജദുരൈയാണ് പിടിയിലായത്.
കഴിഞ്ഞ 3 മാസമായി അരുമ്പാക്കത്ത് ജോലി ചെയ്യുന്ന ഇയാള്‍ മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചൂളൈമേട് പൊലീസ് പറഞ്ഞു.