IndiaNEWS

മോദിയുടെ കേരളത്തിലെ ഏജന്റ്; എൻ കെ പ്രേമചന്ദ്രനെ വിമർശിച്ച്‌ ധനമന്ത്രി കെഎൻ ബാലഗോപാല്‍ 

തിരുവനന്തപുരം : ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രനെ വിമർശിച്ച്‌ ധനമന്ത്രി കെഎൻ ബാലഗോപാല്‍. പ്രേമചന്ദ്രൻ മോദിയുടെ കേരളത്തിലെ ഏജന്റാണെന്നും
അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പിഎം മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നും ബാലഗോപാല്‍ പറഞ്ഞു.

മോദിയുടെ കേരളത്തിലെ ഏജന്റാണ് അദ്ദേഹം.പാർലമെന്റിൽ അദ്ദേഹം അത് പലതവണ തെളിയിച്ചിട്ടുമുണ്ട് – ബാലഗോപാല്‍ പറഞ്ഞു.

Signature-ad

എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തില്‍ നിന്നുളള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമൻ്റില്‍ ഒന്നും ചെയ്തില്ല. പാർലമെന്റില്‍ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങള്‍ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, എന്‍.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി മുതിർന്ന സിപിഎം നേതാവും എംപിയുമായ എളമരം കരീം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് കരീം കുറ്റപ്പെടുത്തി. പ്രേമചന്ദ്രനല്ലാതെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങള്‍ ആരും വിരുന്നില്‍ പങ്കെടുത്തില്ല.

പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതില്‍ ചില സംശയങ്ങളുണ്ട്.കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചു

Back to top button
error: