KeralaNEWS

തിരക്കേറിയ കംപാർട്ടുമെൻ്റിലിരുന്ന്  പുകവലിച്ചു; ട്രെയിനിൽ നിന്നും യുവാവ് ചാടിയതിൽ വ്യക്തത

കോട്ടയം : ട്രെയിനിൽ നിന്നും യുവാവ് ചാടിയതിൽ വ്യക്തത.തിരക്കേറിയ കംപാർട്ടുമെൻ്റിലിരുന്ന് ഇയാള്‍ പുകവലിച്ചപ്പോള്‍ യാത്രക്കാർ പരാതി നല്‍കി. ഇതിൻ്റെ അടിസ്ഥാനത്തില്‍ ടി.ടി സ്ക്വാഡും, റെയില്‍വേ പോലീസും പിടികൂടാനെത്തിയപ്പോഴാണ് ഇയാള്‍ ട്രെയിനിൽ നിന്നും ചാടിയതെന്നാണ് പുറത്തു വരുന്ന വിവരം.

കൊല്ലം ചവറ സ്വദേശി അൻസാർ ഖാനാണ് ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസില്‍ നിന്ന് പുറത്തേക്ക് ചാടിയത്.ബുധനാഴ്ച വൈകിട്ട് 6.30 ഓടെ ട്രെയിൻ വൈക്കം റോഡ് ആപ്പാഞ്ചിറ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് സംഭവം.

Signature-ad

വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ പിന്നീട് പൊലീസും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിറവം സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ തീവണ്ടിയില്‍ കയറിയത്.

Back to top button
error: