KeralaNEWS

50 ശതമാനം നിരക്കിളവ്; നാളെ അധിക സര്‍വീസുമായി കൊച്ചി മെട്രൊ

കൊച്ചി: ഐഎസ്‌എല്‍ മത്സരം നടക്കുന്ന സാഹചര്യത്തില്‍ നാളെ അധികസർവീസുമായി കൊച്ചി മെട്രൊ.

ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രൊ സ്‌റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്‌എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന സര്‍വീസ് രാത്രി 11.30 വരെയായിരിക്കും.

Signature-ad

രാത്രി പത്തുമണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാന്‍ മെട്രോയില്‍ വരുന്നവര്‍ക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനുള്ള സൗകര്യവുമുണ്ട്.

Back to top button
error: