IndiaNEWS

ഹൃദയാഘാതം; മിഥുൻ ചക്രബര്‍ത്തി അത്യാഹിത വിഭാഗത്തില്‍

കൊൽക്കത്ത: ഹൃദയാഘാതത്തെ തുടർന്ന് മുതിർന്ന നടൻ മിഥുൻ ചക്രബര്‍ത്തിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന താരം എന്നാണ് റിപ്പോര്‍ട്ട്.

അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ കുടുംബമോ ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല.

Signature-ad

1976 മുതല്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ സജീവമാണ് മിഥുന്‍ ചക്രബര്‍ത്തി.ദേശീയ അവാർഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.കഴിഞ്ഞ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അമിത് ഷാ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്.

നിരവധി സൂപ്പർ ഹിറ്റ് സിനിമകള്‍ ഇദ്ദേഹത്തിന്‍റെതായി ഉണ്ടെങ്കിലും ഡിസ്കോ ഡാൻസർ, ജംഗ്, പ്രേം പ്രതിഗ്യ, പ്യാർ ജുക്താ നഹിൻ, മർദ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മിഥുൻ ചക്രബർത്തി അറിയപ്പെടുന്നത്. ഈ വർഷത്തെ പത്മഭൂഷണ്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

Back to top button
error: