Social MediaTRENDING

നമ്മൾ പ്രതിമ നിർമ്മിച്ച് ഭക്തരെ വാർക്കുന്നു;അവർ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് പ്രതിഭകളെ വളർത്തുന്നു

ട്ട് ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ഖത്തർ ചെലവാക്കിയത് 650 കോടി യു എസ് ഡോളർ.
ബ്രസീലിൽ മാറക്കാന സ്റ്റേഡിയത്തിന് 2013 ലെ കണക്കനുസരിച്ച് ചെലവായത് 114 കോടി യു എസ് ഡോളർ.
2030 ലെ ഫിഫ ലോകകപ്പ് ആതിയേത്വം സ്വപ്നം കാണുന്ന മൊറോക്കോ 93000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്നാമത്തെ വലിപ്പമേറിയ കാസാ ബ്ലാങ്കാ സ്റ്റേഡിയത്തിൻ്റെ പണിപ്പുരയിലാണ്.
ഇങ്ങ് ഇന്ത്യയിൽ 2930 കോടി ചെലവിട്ട്
സർദാർ പട്ടേൽ ഏകതപ്രതിമ. അയോദ്ധ്യയിലെ  രാമ പ്രതിമയ്ക്ക് ചെലവിടുന്നത് 2500 കോടി,
ഹൈദരാബാദിലെ തുല്യത്യാ പ്രതിമയ്ക്ക് ചെലവ് 1000 കോടി.. അങ്ങനെയങ്ങനെ …
നമ്മൾ പ്രതിമ നിർമ്മിച്ച് ഭക്തരെ വാർക്കുന്നു. അവർ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് പ്രതിഭകളെ വളർത്തുന്നു. ഫലമോ ഇന്ത്യയെക്കാൾ GDP റാങ്കിംഗിൽ പിന്നിലുള്ള കഷ്ടി കേരളത്തിൻ്റെ ജനസംഖ്യ മാത്രമുള്ള മൊറോക്കോയടക്കമുള്ള രാജ്യങ്ങൾ ലോകകപ്പിൻ്റെ ക്വാർട്ടറിൽ കളിക്കുന്നു. നമ്മൾ ഗാലറികളിൽ കളി കാണുന്നു.
സുരേഷ് എസ് വൽസൻ,
സോഷ്യൽ മീഡിയ

Back to top button
error: