IndiaNEWS

പീഡിപ്പിച്ച ശേഷം അധ്യാപികയുടെ ഗര്‍ഭം അലസിപ്പിക്കാനും ശ്രമം; കായികാധ്യാപകൻ പിടിയില്‍

കോയമ്ബത്തൂർ: വിവാഹവാഗ്ദാനം നല്‍കി സത്യമംഗലം സ്വദേശിയായ അധ്യാപികയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ മധുര സ്വദേശിയായ കായികാധ്യാപകനെ കാട്ടൂർ വനിതാപോലീസ് അറസ്റ്റുചെയ്തു.

കാരമടയിലെ സ്വകാര്യ സ്കൂള്‍ അധ്യാപകനായ അജിത്ത്കുമാറിനെയാണ് (28) അറസ്റ്റുചെയ്തത്.

പ്രണയംനടിച്ച്‌ വശീകരിച്ചശേഷം, ലോഡ്ജില്‍ കൊണ്ടുപോയി ജ്യൂസില്‍ മയക്കുമരുന്ന് കലർത്തിയാണ് പീഡിപ്പിച്ചത്. ഈ ദൃശ്യം ഫോണില്‍ പകർത്തി. പിന്നീട് ഫോണിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നുപറഞ്ഞ് വീണ്ടും പീഡിപ്പിച്ചു.

Signature-ad

25-കാരിയായ അധ്യാപിക ഗർഭിണിയായപ്പോള്‍ അജിത്ത്കുമാറും അച്ഛനും ചേർന്ന് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് അധ്യാപിക പോലീസില്‍ പരാതിനല്‍കിയത്.

Back to top button
error: