KeralaNEWS

താന്‍ കെഎസ്‌ആര്‍ടിസിയുടെ മാത്രം മന്ത്രിയല്ല; സ്വകാര്യ ബസിനും സർവീസ് നടത്തണം:കെ ബി ഗണേഷ് കുമാര്‍ 

ആലുവ: കേരളത്തില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ വേണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്ന് 7,000 ബസുകള്‍ മാത്രമാണുള്ളത്. കെഎസ്‌ആര്‍ടിസിയും സ്വകാര്യബസും തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം.

ഈ മത്സരം കാരണം ഇപ്പോള്‍ രണ്ടും ഇല്ലാതായി. താന്‍ കെഎസ്‌ആര്‍ടിസിയുടെ മാത്രം മന്ത്രിയല്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.ആലുവ കെഎസ്‌ആര്‍ടിസി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

Signature-ad

മന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെട്ടത് ജീവനക്കാരുടെ ശമ്ബളം ഒരുമിച്ച്‌ നല്‍കാനുള്ള മാര്‍ഗമുണ്ടാക്കണമെന്നാണ്. കെഎസ്‌ആര്‍ടിസി ലാഭത്തിലാകാന്‍ പോകുന്നില്ലെങ്കിലും കൃത്യമായ സംവിധാനം കൊണ്ടുവരുമെന്ന് ഗണേഷ് കുമാര്‍ അവകാശപ്പെട്ടു.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപത്തെ കുറച്ചിലായി കാണേണ്ടതില്ല. സ്വകാര്യ നിക്ഷേപകര്‍ വന്നാലേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം കിട്ടുകയുള്ളൂവെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

Back to top button
error: