തിരുവനന്തപുരം: ബി.ജെ.പിയുടെ പുതിയ സംസ്ഥാന കാര്യാലയം കെ.ജി.മാരാർ ഭവനം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
കേരളീയ വാസ്തു വിദ്യ അടിസ്ഥാനമാക്കി അത്യാധുനിക സംവിധാനങ്ങളോടെ 55 സെന്‍റില്‍ 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഏഴുനിലകളായാണ് ഓഫിസ്.
ഹൈന്ദവാചാര പ്രകാരം പ്രത്യേക പൂജാവിധികളോടെയായിരുന്നു പാലുകാച്ചല്‍. ആലുവ തന്ത്രവിദ്യാപീഠം ഡയറക്ടര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു പൂജകൾ.
ഔദ്യോഗിക ഉദ്ഘാടനം പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍വഹിക്കും.