KeralaNEWS

കൈക്കൂലി: പുന്നപ്രയില്‍ വില്ലേജ് അസിസ്റ്റന്‍റും ഫീല്‍ഡ് അസിസ്റ്റന്‍റും പിടിയില്‍

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റിനെയും ഫീല്‍ഡ് അസിസ്റ്റന്‍റിനെയും വിജിലൻസ് പിടികൂടി.

പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റ് വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് അശോകൻ എന്നിവരാണ് പിടിയിലായത്.

Signature-ad

പുന്നപ്ര സ്വദേശിയായ പരാതിക്കാരന്‍റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്‍റും ഫീല്‍ഡ് അസിസ്റ്റൻരും സ്ഥലത്ത് എത്തുകയും ഫയല്‍ റവന്യു ഡിവിഷനല്‍ ഓഫീസില്‍ അയക്കണമെങ്കില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്ന് അപേക്ഷകൻ വിവരം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി.ജി. വിനോദ്കുമാറിനെ അറിയിച്ചു. ഇന്ന് വൈകിട്ട് വില്ലേജ് ഓഫീസിന് മുന്നില്‍ വച്ച്‌ വില്ലേജ് അസിസ്റ്റന്‍റ് വിനോദിന്‍റെ നിർദ്ദേശപ്രകാരം ഫീല്‍ഡ് അസിസ്റ്റന്‍റ് അശോകൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

Back to top button
error: