KeralaNEWS

ഫോര്‍ട്ട് കൊച്ചി വാട്ടര്‍ മെട്രൊയ്ക്ക് ഫ്ലോട്ടിങ് പോണ്‍ടൂണ്‍

മട്ടാഞ്ചേരി: കൊച്ചി വാട്ടർ മെട്രൊ പദ്ധതിയില്‍ ആദ്യമായി ഫ്ലോട്ടിങ്ങ് പോണ്‍ടൂണ്‍ സ്ഥാപിച്ചു.

കൊച്ചി അഴിമുഖത്ത് കപ്പല്‍ ചാലില്‍ ഫോർട്ട് കൊച്ചി ജല മെട്രോ ടെര്‍മിനലിലാണ് യാത്രക്കാര്‍ക്ക് ബോട്ടില്‍ നിന്ന് ഇറങ്ങുമ്ബോഴും കയറുമ്ബോഴും സുരക്ഷയേകുന്ന സംവിധാനമായ ഫ്ലോട്ടിങ്ങ് പോണ്‍ടൂണ്‍ സ്ഥാപിച്ചത്.

 വേലിയേറ്റ ഇറക്ക വേളയില്‍ ജെട്ടിയില്‍ അടുക്കുന്ന ബോട്ടുകള്‍ക്കൊപ്പം ടെര്‍മിനല്‍ പ്ലാറ്റ് ഫോമുകള്‍ ഉയരുകയും താഴുകയും ചെയ്യുന്നതാണ് ഫ്ലോട്ടിങ്ങ് പോണ്‍ടൂണ്‍.

Signature-ad

ഇതുമായി ബന്ധപ്പെട്ട ട്രയല്‍റണ്‍ വിജയകരമായി വാട്ടർ മെട്രോ അധികൃതര്‍ നടത്തി.വൈപ്പിന്‍ – ഹൈക്കോടതി റൂട്ടിലാണ് ഫോർട്ട് കൊച്ചി ടെര്‍മിനല്‍ ഉള്‍പ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: