IndiaNEWS

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു രാജിവച്ചു

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു രാജിവച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് പുതിയ സംഭവ വികാസം.

മുൻ ഹിമാചല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂറാണ് നിയമസഭയ്ക്ക് പുറത്ത് ഇക്കാര്യം അറിയിച്ചത്. വൈകുന്നേരത്തോടെ കോണ്‍ഗ്രസ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് വിവരം. എംഎല്‍എമാരുമായി സംസാരിക്കാൻ പാർട്ടി നിരീക്ഷകരെ അയച്ചിട്ടുണ്ട്.

Signature-ad

കോണ്‍ഗ്രസ് ഹൈക്കമാൻഡ് അയച്ച നിരീക്ഷകനു മുന്നിലാണ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ സുഖ്‌വീന്ദർ സിംഗ് സന്നദ്ധത പ്രകടിപ്പിച്ചത്. കുറച്ച്‌ ദിവസങ്ങളായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെതിരെ ഒരു വിഭാഗം എംഎല്‍എമാർ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ സർക്കാരിന് മറ്റൊരു കനത്ത തിരിച്ചടി നല്‍കി മന്ത്രി വിക്രമാദിത്യ സിംഗ് രാജിവെക്കുകയും ചെയ്തിരുന്നു.

Back to top button
error: