KeralaNEWS

പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ.സുധാകരൻ

കണ്ണൂർ: പാർട്ടി പറഞ്ഞാല്‍ കണ്ണൂരില്‍ വീണ്ടും മത്സരിക്കുമെന്ന് കെ. സുധാകരൻ.
തൻ്റെ വ്യക്തിപരമായ തീരുമാനം മത്സരിക്കേണ്ടയെന്നാണെങ്കിലും പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നാണ് സുധാകരൻ പറഞ്ഞത്.

രണ്ടു പദവികള്‍ ഒന്നിച്ചു കൊണ്ടു പോകേണ്ട പ്രയാസം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാർട്ടിക്കുള്ളില്‍ പറയേണ്ട കാര്യം പറയുകയും പാർട്ടി തീരുമാനം പറയുനോള്‍ അനുസരിക്കുകയും ചെയ്യുകയെന്നതാണ് ഏതൊരു പ്രവർത്തകൻ്റെയും കടമയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Back to top button
error: