CrimeNEWS

14 കാരന്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ ഒളിച്ചുകയറി മന്മഥലീല പതിവാക്കി; സ്‌കൂള്‍ അദ്ധ്യാപികയ്ക്ക് 50 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അദ്ധ്യാപികയെ 50 വര്‍ഷം തടവിന് ശിക്ഷിച്ചു. ഹെന്റിക്കോയിലെ ഹംഗറി ക്രീക്ക് മിഡില്‍ സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന മേഗന്‍ പോളിന്‍ ജോര്‍ദാനെ (25) ആണ് കോടതി ശിക്ഷിച്ചത്. ഇവര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.

ഇവര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ദുരുപയോഗം ചെയ്തു, അവകാശങ്ങള്‍ ലംഘിച്ചു, അപക്വമായി പെരുമാറി തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. 2022-202- വര്‍ഷത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് നിരവധി തവണ ഒളിഞ്ഞുകയറിയാണ് 14 കാരനുമായി മേഗന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

Signature-ad

വിവാഹിതയായ ഇവര്‍ വിദ്യാര്‍ത്ഥിയെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് 2023 ജൂണില്‍ പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപിക അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയുടെ വീട്ടിലെ പുതപ്പില്‍ നിന്ന് അദ്ധ്യാപികയുടെ ഡി.എന്‍.എ തെളിവായി പൊലീസിന് ലഭിച്ചിരുന്നു.

 

Back to top button
error: