IndiaNEWS

യു.പിയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് എസ്.പി.; ‘ഇന്ത്യാ’സഖ്യത്തില്‍ വീണ്ടും കല്ലുകടി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി (എസ്.പി.) ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്തോടെ ഇന്ത്യസഖ്യത്തില്‍ വീണ്ടും കല്ലുകടി. എസ്.പിയുടെ ഏകപക്ഷീയമായ സഖ്യനയം അംഗീകരിക്കാനാകില്ലെന്ന് യു.പിയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള അവിനാഷ് പാണ്ഡെ പ്രതികരിച്ചു.

കോണ്‍ഗ്രസ് അവകാശമുന്നയിച്ച സീറ്റുകളും എസ്.പി. പുറത്തുവിട്ട പട്ടികയിലുണ്ട്. സഖ്യത്തിന്റെ ധര്‍മം എസ്.പി. പാലിക്കുന്നില്ല. പട്ടിക പ്രഖ്യാപിച്ചത് തന്റെ അറിവോടെയല്ല. എസ്.പി. ചെയ്യുന്നത് അപകടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

യു.പി.യില്‍ 80 ലോക്‌സഭാസീറ്റില്‍ 11 എണ്ണമാണ് എസ്.പി. കോണ്‍ഗ്രസിന് വാഗ്ദാനംചെയ്തത്. സഖ്യത്തിന് സംസ്ഥാനത്ത് നല്ല തുടക്കമാണ് കിട്ടുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റും യു.പി. മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ദിവസങ്ങള്‍ക്കുമുന്‍പാണ് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് പുതിയ പ്രശ്നങ്ങള്‍.

സിറ്റിങ് എം.പിയും എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 16 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് എസ്.പി. കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

Back to top button
error: