IndiaNEWS

മതവികാരം വ്രണപ്പെട്ടു; മണിശങ്കര്‍ അയ്യരും മകളും താമസം മാറണമെന്ന് റസിഡന്റ്‌സ് അസോ.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, മകള്‍ സുരണ്യ അയ്യര്‍ എന്നിവര്‍ താമസം മാറണമെന്ന് ആവശ്യപ്പെട്ട് ജംങ്പുര എക്‌സ്റ്റന്‍ഷന്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്തെത്തി. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്‌ക്കെതിരെ സുരണ്യ അയ്യര്‍ ഉപവാസം നടത്തിയിരുന്നു. ഇതുമൂലം മതവികാരം വ്രണപ്പെട്ടു എന്നു കോളനിയിലെ മറ്റു താമസക്കാര്‍ പരാതിപ്പെട്ടതായി മണിശങ്കര്‍ അയ്യര്‍ക്ക് അയച്ച കത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കപില്‍ കക്കര്‍ വ്യക്തമാക്കി.

മകളുടെ നടപടിയെ അനുകൂലിക്കുന്നില്ലെങ്കില്‍ ഉപവാസത്തെ അപലപിക്കാന്‍ മണിശങ്കര്‍ അയ്യര്‍ തയാറാകണം. ഒരുക്കമല്ലെങ്കില്‍ ഇരുവരും കോളനിയില്‍നിന്നു താമസം മാറണമെന്നാണ് കത്തിലെ ആവശ്യം. എന്നാല്‍, കത്തില്‍ പറയുന്ന കോളനിയിലല്ല താമസിക്കുന്നതെന്നു സമൂഹ മാധ്യമത്തിലൂടെ സുരണ്യ അയ്യര്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അയോധ്യ വിഷയത്തില്‍ ദുഃഖം പ്രകടിപ്പിക്കാനാണു സ്വന്തം വീട്ടില്‍ ഉപവസിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Signature-ad

റസിഡന്റ്‌സ് അസോസിയേഷന്‍ നോട്ടിസ് ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്കുള്ള സന്ദേശമാണെന്ന് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

Back to top button
error: