Month: January 2024
-
Sports
പെപ്രയെ ക്രൂശിക്കരുത്: ദിമിത്രിയോസ് ഡയമന്റക്കോസ്
ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസൺ ആരംഭിച്ച് ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് ഘാന സ്‌ട്രൈക്കറായ ക്വാമേ പെപ്ര. ടീമിനായി ആത്മാർത്ഥമായ പ്രകടനം നടത്തിയെങ്കിലും ഗോളുകൾ നേടാത്തതിന്റെ പേരിലും ചില മത്സരങ്ങളിൽ നിർണായകമായ വമ്പൻ അവസരങ്ങൾ തുളച്ചതിന്റെ പേരിലുമാണ് താരം വിമർശനങ്ങൾ ഏറ്റു വാങ്ങിയത്. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളായി താരം ഗോളുകൾ നേടിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനായി നാല് ഗോളുകൾ നേടിയ താരം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. താരം ഫോം കണ്ടെത്തുന്ന സാഹചര്യത്തിൽ പിന്തുണയുമായി സഹതാരമായ ദിമിത്രിയോസ് രംഗത്തു വന്നിട്ടുണ്ട്. സാഹചര്യങ്ങളുമായി ഇണങ്ങിയാൽ പെപ്ര കൂടുതൽ ഗോളുകൾ കണ്ടെത്തുമെന്നാണ് ദിമി പറയുന്നത്. പെപ്രക്ക് കുറച്ചു കൂടി സമയം ആവശ്യമാണ്. കാരണം ഒരു പുതിയ അന്തരീക്ഷത്തിലും പുതിയൊരു രാജ്യത്തുമാണ് പെപ്ര കളിച്ചു കൊണ്ടിരിക്കുന്നത്. ഒരു സ്‌ട്രൈക്കർ ഗോൾ നേടിയാൽ അത് കൂടെയുള്ള സ്‌ട്രൈക്കറെക്കൂടി മെച്ചപ്പെടുത്തും. ആക്രമണത്തിൽ എന്നെ ഒരുപാട് സഹായിക്കുന്ന താരവുമായി…
Read More » -
NEWS
ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍;24 മണിക്കൂറിനിടെ 158 മരണം
ഗാസ: കരസൈനികരെ പിൻവലിച്ച് ഖാൻ യൂനുസില്‍ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍. ജബലിയയിലും റഫയിലും നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 158 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 24,285 ആയി. ബൈത് ലാഹിയയില്‍നിന്ന് 100 റോക്കറ്റ് ലോഞ്ചറുകള്‍ പിടിച്ചെടുത്തതായും നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഇസ്രായേല്‍ അറിയിച്ചു. വെസ്റ്റ്ബാങ്കില്‍ പരിശോധന നടത്തിയ ഇസ്രായേല്‍ സേന നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ലബനോനിലെ അയ്ത ശഅബില്‍ ആക്രമണം നടത്തിയതായും ഇസ്രായേല്‍ സേന അറിയിച്ചു. തെക്കൻ ഗസ്സയിലെ സൈനിക നടപടി അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യൊആവ് ഗാലന്റ് പ്രഖ്യാപിച്ചു. ബന്ദികളെ വിട്ടയക്കാതെ ഹമാസ് മനഃശാസ്ത്ര യുദ്ധം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് വിഡിയോയിലൂടെ അറിയിച്ചു. എന്നാല്‍, ഇസ്രായേല്‍ ഇക്കാര്യം നിഷേധിച്ചു
Read More » -
Kerala
വ്യാജ പാസ്‌പോര്‍ട്ടുമായി ബംഗാൾ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍
തിരുവനന്തപുരം:വ്യാജ പാസ്പോർട്ടുമായി കുവൈറ്റിൽ നിന്നും വരവേ ബംഗാൾ സ്വദേശി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. മുഹമ്മദ് സിക്ക് (42) പശ്ചിമബംഗാള്‍ മുര്‍ഷീദാബാദ് ഒസയ്‌ഡോബ് ഹോസ്ബസ്പൂര്‍ എന്ന വിലാസത്തില്‍ വ്യാജ രേഖകള്‍ ചമച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിര്‍മിക്കുകയും കുവൈറ്റില്‍ ഉപയോഗിച്ചു വരികയും തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം 6.35 നുളള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയും ചെയ്തതിനു പിന്നാലെയാണ് ഇയാൾ എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്. ആധാറും പാന്‍കാര്‍ഡും വ്യാജമെന്ന് മനസിലായതോടെയാണ് ഇയാള്‍ അധികൃതരുടെ വലയിലായത്. തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ വലിയതുറ പോലീസിന് കൈമാറി.
Read More » -
India
കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍
ബംഗളൂരു: കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ ബംഗളൂരു എച്ച്.എസ്.ആര്‍ ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. എച്ച്.എസ്.ആര്‍ ലേഔട്ട് സെക്കൻഡ് സെക്ടറില്‍ താമസിക്കുന്ന നന്ദിനി ബായി (22), കാമുകൻ നിതീഷ് കുമാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.നന്ദിനിയുടെ ഭർത്താവും ആന്ധ്ര അനന്ത്പുര്‍ സ്വദേശിയുമായ വെങ്കടരമണ നായക് ആണ് കൊല്ലപ്പെട്ടത്. ഇന്ദിര നഗറിലെ കടയില്‍ സെയില്‍സ്മാനായും രാത്രി സമയങ്ങളില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്തുവരുകയായിരുന്നു വെങ്കടരമണ നായക്. ഇതിനിടയിലാണ് നന്ദിനി നിതീഷുമായി അടുപ്പത്തിലാവുന്നത്. ജനുവരി ഒമ്ബതിന് ഇരുവരെയും വീട്ടില്‍വെച്ച് വെങ്കടരമണ പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് നിതീഷും വെങ്കടരമണയും തമ്മില്‍ വഴക്കായി. വഴക്കിനിടെ നിതീഷ് വെങ്കടിനെ ഇടിക്കുകയും താഴെ വീണപ്പോള്‍ അരകല്ലുകൊണ്ട് തലക്ക് അടിക്കുകയും ചെയ്തു.പിന്നീട് നന്ദിനിയുടെ സഹായത്തോടെ ഭർത്താവിനെ ബാത്ത്റൂമിലേക്ക് വലിച്ചുകൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിളിച്ച നന്ദിനി, തന്‍റെ ഭര്‍ത്താവ് ബാത്ത്റൂമില്‍ വീണതായും തല കല്ലിലിടിച്ചതായും അറിയിച്ചു. എന്നാല്‍, വെങ്കടരമണക്ക് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതാണ് നിർണായകമായത്.സംഭവ സമയം നിതീഷ്…
Read More » -
India
ഇന്ത്യക്കാര്‍ക്ക് വിസ രഹിത സേവനം വാഗ്ദാനം ചെയ്തിട്ടുള്ളത് ഈ 62 രാജ്യങ്ങളാണ്
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റുമായി ചില രാജ്യങ്ങള്‍ വിസ രഹിത പ്രവേശനം അനുവദിക്കാറുണ്ട്.ഇന്ത്യക്കാര്‍ക്ക് 62 രാജ്യങ്ങളാണ് ഇത്തരത്തിൽ വിസ രഹിത സേവനം വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഇല്ലാതെ സഞ്ചരിക്കാൻ കഴിയുന്ന 62 രാജ്യങ്ങള്‍ ഏതൊക്കെയെന്ന് അറിയാം. അംഗോള ബാര്‍ബഡോസ് ഭൂട്ടാൻ ബോളീവിയ ബ്രിട്ടീഷ് വിര്‍ജിൻ ദ്വീപുകള്‍ ബുറുണ്ടി കംബോഡിയ കേപ് വെര്‍ഡെ ദ്വീപുകള്‍ കൊമോറോ ദ്വീപുകള്‍ കുക്ക് ദ്വീപുകള്‍ ജിബൂട്ടി ഡൊമനിക്ക എല്‍ സാല്‍വഡോര്‍ എത്യോപ്യ ഫിജി ഗാബോണ്‍ ഗ്രനേഡ ഗിനിയ ബിസാവു ഹെയ്തി ഇന്തോനേഷ്യ ഇറാൻ ജമൈക്ക ജോര്‍ദാൻ കസക്കിസ്ഥാൻ കെനിയ കിരിബതി ലാവോസ് മക്കാവോ മഡഗാസ്കര്‍ മലേഷ്യ മാലിദ്വീപ് മാര്‍ഷല്‍ ദ്വീപുകള്‍ മൗറിറ്റാനിയ മൗറീഷ്യസ് മൈക്രോനേഷ്യ മോണ്ട്സെറാറ്റ് മൊസാംബിക്ക് മ്യാൻമര്‍ നേപ്പാള്‍ നിയു ഒമാൻ പലാവു ദ്വീപുകള്‍ ഖത്തര്‍ റുവാണ്ട സമോവ സെനഗല്‍ സീഷെല്‍സ് സിയറ ലിയോണ്‍ സൊമാലിയ ശ്രീലങ്ക സെന്റ് കിറ്റ്സ് ആൻഡ് നെവിസ് സെന്റ് ലൂസിയ സെന്റ് വിൻസെന്റും ഗ്രനേഡൈൻസും ടാൻസാനിയ തായ്‌ലന്റ്…
Read More » -
NEWS
ചെങ്കടലില്‍ വീണ്ടും കപ്പലിനെ ആക്രമിച്ച് ഹൂതികള്‍
ഏഡൻ: ചെങ്കടലില്‍ വീണ്ടും കപ്പലിനെ ആക്രമിച്ച് ഹൂതികള്‍.യമന്റെ വടക്കു പടിഞ്ഞാറൻ പ്രദേശമായ സലീഫില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം. ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലിന് നേർക്ക് മിസൈല്‍ ആക്രമണമാണുണ്ടായത്.24 ജീവനക്കാരുമായി വിയറ്റ്‌നാമില്‍ നിന്ന് ഇസ്രായേലിലേക്ക് പോവുകയായിരുന്ന സോഗ്രാഫിയ കപ്പലിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ നാശനഷ്ടങ്ങളിലെന്നാണ് റിപ്പോര്‍ട്ടുകള്‍.കപ്പലില്‍ ചരക്കുകളില്ലെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികള്‍ യമനില്‍നിന്നു തൊടുത്ത മിസൈല്‍ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന യുഎസ് ചരക്കുകപ്പലിനെയും നേരത്തെ ആക്രമിച്ചിരുന്നു. ഏദൻ കടലിടുക്കിനു സമീപത്തായിരുന്നു കപ്പല്‍.ഹൂതികളുടെ ആക്രമണത്തെത്തുടര്‍ന്ന് ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടല്‍ ആക്രമണവും നിര്‍ത്തില്ലെന്ന് ഹൂതികള്‍ ആവര്‍ത്തിച്ചു.
Read More » -
Sports
ഒരു കിരീടം എന്ന സ്വപ്നത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും കേരള ബ്ലാസ്റ്റേഴ്സ് !
ഭുവനേശ്വർ: തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത് ആരാധകർക്ക് തന്നെ അവിശ്വസനീയമായിരിക്കുകയാണ്. ഒരു മത്സരം ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പിൽ നിന്നും പുറത്തായത്.ഐഎസ്എല്ലിലും സൂപ്പർ കപ്പിലും ഉൾപ്പെടെ തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ പതനം. ജംഷഡ്‌പൂരും ബ്ലാസ്റ്റേഴ്‌സും ആദ്യത്തെ മത്സരം വിജയിച്ചാണ് ഇന്നലത്തെ മത്സരത്തിനായി ഇറങ്ങിയത്. ഇന്നലെ വിജയിച്ചതോടെ ഒരു മത്സരം ബാക്കി നിൽക്കെ ജംഷഡ്‌പൂർ മുന്നിലെത്തി. അടുത്ത മത്സരങ്ങളിൽ ജംഷഡ്‌പൂർ തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും ചെയ്‌താലും ഹെഡ് ടു ഹെഡ് ആണു പരിഗണിക്കുക. അതുകൊണ്ടാണ് ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. നാല് ഗ്രൂപ്പുകളുള്ള ടൂർണമെന്റിൽ നിന്നും ഓരോ ടീമുകൾ മാത്രമാണ് സെമി ഫൈനലിലേക്ക് മുന്നേറുക. ബ്ലാസ്റ്റേഴ്‌സ് സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ അടുത്ത മത്സരത്തിൽ പ്രതീക്ഷ നിലനിർത്താമായിരുന്നു. എന്നാൽ മുന്നിലെത്തിയ ടീം അതിനു ശേഷം പിന്നിലേക്ക് പോവുകയായിരുന്നു.…
Read More » -
Kerala
മൻ കി ബാത്തിലൂടെ പ്രശസ്തനായ രാജപ്പന് പ്രധാനമന്ത്രിയെ നേരിട്ട് കാണുവാൻ ക്ഷണം
കോട്ടയം: മൻ കി ബാത്തിലൂടെ പ്രശസ്തനായ ആർപ്പുക്കര പഞ്ചായത്ത് മഞ്ചാടിക്കരി നിവാസി രാജപ്പന് ഡൽഹിയിൽ വെച്ച് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനും, പ്രധാനമന്ത്രിയെ നേരിൽ കാണുവാനും ക്ഷണം. പക്ഷാഘാതം മൂലം കാലുകൾ തളർന്ന രാജപ്പൻ തന്റെ വള്ളത്തിലൂടെ സഞ്ചരിച്ചു വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റ് ഉപജീവനം കഴിയുന്ന ആളാണ്.വിവരം പ്രധാമന്ത്രിയുടെ പ്രതിമാസ ടി വി പ്രോഗ്രാം ആയ മൻ കി ബാത്തിലൂടെ പരാമർശിക്കുകയും, തുടർന്ന് രാജപ്പന് സുമനസുകളുടെ സഹായത്തോടെ ഒരു വീടും, വള്ളവും ഉൾപ്പെടെ നിരവധി സഹായങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാരതത്തിന്റെ പ്രധാന മന്ത്രിയെ നേരിട്ട് കാണുവാനും, റിപ്പബ്ലിക് ചടങ്ങിൽ പങ്കെടുക്കാനും ക്ഷണം ലഭിച്ചിരിക്കുന്നത്. ആർപ്പുക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗം അഡ്വ.ജോഷി ചീപ്പുങ്കലിനൊപ്പം 24 ആം തീയതി രാജപ്പൻ കൊച്ചിയിൽ നിന്നും വിമനത്തിൽ ഡൽഹിക്ക് പുറപ്പെടും. 29 തീയതി തിരിച്ചെത്തും. വള്ളത്തിൽ സഞ്ചരിച്ചു പ്ലാസ്റ്റിക് കുപ്പികൾ പെറുക്കുന്ന ജോലി ഇപ്പോളും തുടരുന്നുണ്ട് രാജപ്പൻ.
Read More » -
India
4000 കോടി രൂപയുടെ പദ്ധതികൾ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
കൊച്ചി: 4000 കോടി രൂപയുടെ വികസന പദ്ധതികൾ ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.ഇന്ത്യൻ ഓയിൽ LPG ഇമ്പോർട് ടെർമിനൽ, ഷിപ്യർഡ് ഡ്രൈ ഡോക്ക്, ഇന്റർനാഷണൽ ഷിപ് റിപ്പയർ യാർഡ് എന്നിവരാണ് പ്രധാനമന്ത്രി നാടിനു സമർപ്പിക്കുന്നത്. കേരളം തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലേ LPG വിതരണം സുഖമമാക്കാനുള്ള പദ്ധതിയാണ് ഇന്ത്യൻ ഓയിൽ ഗ്യാസ് ഇമ്പോർട് ടെർമിനൽ. ഇന്ത്യൻ ഓയിൽ കോർപറേഷൻ കൊച്ചി ടെർമിനൽ വഴി ഇറക്കുമതി ചെയ്യുന്ന LPGയും ഭാരത് പെട്രോളിയം കൊച്ചി റഫൈനെറിയിൽ ഉൽപ്പാദിപ്പിക്കുന്ന LPGയും കൊച്ചിയിൽ നിന്ന് പൈപ്പ്‌ലൈനിലൂടെ സേലം വഴി ബംഗളുരു നഗരത്തിൽ എത്തിക്കുന്നതാണ് പദ്ധതി. 3സംസ്ഥാനങ്ങളിലെ ഗ്യാസ് ആവശ്യങ്ങൾക്ക് ഇതു പര്യാപ്തമാണ്. ക്രൂഡ് ഓയിൽ ടെർമിനൽ, LNG ടെർമിൽ, LPG ടെർമിനൽ എന്നിവയുള്ള രാജ്യത്തെ ഏക തുറമുഖമാണ് കൊച്ചി. ഇതോടൊപ്പം കൊച്ചിൻ ഷിപ്യാർഡിലെ പുതിയ ഡ്രൈഡോക്കും ഷിപ് റിപ്പയർ യാർഡും പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ ഷിപ്യർഡ് ആണ് കൊച്ചിൻ ഷിപ്യർഡ്. രാജ്യം…
Read More » -
Kerala
നെടുമ്ബാശ്ശേരിയില്‍ നിന്ന് കൂടുതല്‍ പ്രാദേശിക വിമാന സര്‍വീസുകള്‍
കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നു കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍, മൈസുരു, തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. അലയൻസ് എയറാണ് ഈ മാസം അവസാനത്തോടെ സര്‍വീസുകള്‍ ആരംഭിക്കുന്നത്. നിലവില്‍ അലയൻസ് എയര്‍ നെടുമ്ബാശ്ശേരിയില്‍ നിന്ന് അഗത്തി, സേലം, ബംഗളൂരു റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. മൈസൂരു വഴിയാണ് തിരുപ്പതിയിലേക്കുള്ള പുതിയ സര്‍വീസ്. സംസ്ഥാനത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലെ ചെറു നഗരങ്ങളിലേക്കും വിമാന കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രയത്നങ്ങള്‍ക്ക് ബലം പകര്‍ന്നാണ് സിയാല്‍ പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Read More »