എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളായി താരം ഗോളുകൾ നേടിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി നാല് ഗോളുകൾ നേടിയ താരം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. താരം ഫോം കണ്ടെത്തുന്ന സാഹചര്യത്തിൽ പിന്തുണയുമായി സഹതാരമായ ദിമിത്രിയോസ് രംഗത്തു വന്നിട്ടുണ്ട്. സാഹചര്യങ്ങളുമായി ഇണങ്ങിയാൽ പെപ്ര കൂടുതൽ ഗോളുകൾ കണ്ടെത്തുമെന്നാണ് ദിമി പറയുന്നത്.
പെപ്രക്ക് കുറച്ചു കൂടി സമയം ആവശ്യമാണ്. കാരണം ഒരു പുതിയ അന്തരീക്ഷത്തിലും പുതിയൊരു രാജ്യത്തുമാണ് പെപ്ര കളിച്ചു കൊണ്ടിരിക്കുന്നത്. ഒരു സ്ട്രൈക്കർ ഗോൾ നേടിയാൽ അത് കൂടെയുള്ള സ്ട്രൈക്കറെക്കൂടി മെച്ചപ്പെടുത്തും. ആക്രമണത്തിൽ എന്നെ ഒരുപാട് സഹായിക്കുന്ന താരവുമായി നല്ല ഒത്തിണക്കമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.” ദിമിത്രിയോസ് പറഞ്ഞു.
അഡ്രിയാൻ ലൂണയുടെ അസാന്നിധ്യത്തിൽ പെപ്രയും താനും ശൈലിയിൽ മാറ്റം വരുത്തിയതിനെക്കുറിച്ചും ദിമിത്രിയോസ് പറഞ്ഞിരുന്നു. ക്രിയേറ്റിവ് പ്ലെയറായ ലൂണയുടെ അഭാവത്തിൽ പലപ്പോഴും താൻ മധ്യനിരയിലേക്ക് ഇറങ്ങിക്കളിക്കുമ്പോൾ പെപ്ര കൂടുതൽ മുന്നിലേക്ക് പോകുമെന്നും അതുപോലെ പെപ്ര ഇറങ്ങിക്കളിക്കുമ്പോൾ താൻ മുന്നിലേക്ക് പോകുമെന്നുമാണ് ദിമി പറഞ്ഞത്.
രണ്ടു താരങ്ങളും ഒരുമിച്ചു ചേർന്നുള്ള സഖ്യം നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. ലൂണയുടെ അഭാവത്തിൽ നടന്ന നാല് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയപ്പോൾ ഈ രണ്ടു താരങ്ങളും മികച്ച പ്രകടനം നടത്തിയിരുന്നു.