കോട്ടയം: മൻ കി ബാത്തിലൂടെ പ്രശസ്തനായ ആർപ്പുക്കര പഞ്ചായത്ത് മഞ്ചാടിക്കരി നിവാസി രാജപ്പന് ഡൽഹിയിൽ വെച്ച് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനും, പ്രധാനമന്ത്രിയെ നേരിൽ കാണുവാനും ക്ഷണം.
പക്ഷാഘാതം മൂലം കാലുകൾ തളർന്ന രാജപ്പൻ തന്റെ വള്ളത്തിലൂടെ സഞ്ചരിച്ചു വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റ് ഉപജീവനം കഴിയുന്ന ആളാണ്.വിവരം പ്രധാമന്ത്രിയുടെ പ്രതിമാസ ടി വി പ്രോഗ്രാം ആയ മൻ കി ബാത്തിലൂടെ പരാമർശിക്കുകയും, തുടർന്ന് രാജപ്പന് സുമനസുകളുടെ സഹായത്തോടെ ഒരു വീടും, വള്ളവും ഉൾപ്പെടെ നിരവധി സഹായങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാരതത്തിന്റെ പ്രധാന മന്ത്രിയെ നേരിട്ട് കാണുവാനും, റിപ്പബ്ലിക് ചടങ്ങിൽ പങ്കെടുക്കാനും ക്ഷണം ലഭിച്ചിരിക്കുന്നത്.
ആർപ്പുക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗം അഡ്വ.ജോഷി ചീപ്പുങ്കലിനൊപ്പം 24 ആം തീയതി രാജപ്പൻ കൊച്ചിയിൽ നിന്നും വിമനത്തിൽ ഡൽഹിക്ക് പുറപ്പെടും. 29 തീയതി തിരിച്ചെത്തും.
വള്ളത്തിൽ സഞ്ചരിച്ചു പ്ലാസ്റ്റിക് കുപ്പികൾ പെറുക്കുന്ന ജോലി ഇപ്പോളും തുടരുന്നുണ്ട് രാജപ്പൻ.