കൊച്ചി: 4000 കോടി രൂപയുടെ വികസന പദ്ധതികൾ ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.ഇന്ത്യൻ ഓയിൽ LPG ഇമ്പോർട് ടെർമിനൽ, ഷിപ്യർഡ് ഡ്രൈ ഡോക്ക്, ഇന്റർനാഷണൽ ഷിപ് റിപ്പയർ യാർഡ് എന്നിവരാണ് പ്രധാനമന്ത്രി നാടിനു സമർപ്പിക്കുന്നത്.
കേരളം തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലേ LPG വിതരണം സുഖമമാക്കാനുള്ള പദ്ധതിയാണ് ഇന്ത്യൻ ഓയിൽ ഗ്യാസ് ഇമ്പോർട് ടെർമിനൽ. ഇന്ത്യൻ ഓയിൽ കോർപറേഷൻ കൊച്ചി ടെർമിനൽ വഴി ഇറക്കുമതി ചെയ്യുന്ന LPGയും ഭാരത് പെട്രോളിയം കൊച്ചി റഫൈനെറിയിൽ ഉൽപ്പാദിപ്പിക്കുന്ന LPGയും കൊച്ചിയിൽ നിന്ന് പൈപ്പ്ലൈനിലൂടെ സേലം വഴി ബംഗളുരു നഗരത്തിൽ എത്തിക്കുന്നതാണ് പദ്ധതി.
3സംസ്ഥാനങ്ങളിലെ ഗ്യാസ് ആവശ്യങ്ങൾക്ക് ഇതു പര്യാപ്തമാണ്. ക്രൂഡ് ഓയിൽ ടെർമിനൽ, LNG ടെർമിൽ, LPG ടെർമിനൽ എന്നിവയുള്ള രാജ്യത്തെ ഏക തുറമുഖമാണ് കൊച്ചി.
ഇതോടൊപ്പം കൊച്ചിൻ ഷിപ്യാർഡിലെ പുതിയ ഡ്രൈഡോക്കും ഷിപ് റിപ്പയർ യാർഡും പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ ഷിപ്യർഡ് ആണ് കൊച്ചിൻ ഷിപ്യർഡ്. രാജ്യം നിർമിക്കുന്ന അടുത്ത വിമാനവഹിനി കപ്പലും കൊച്ചിയിൽ തന്നെയായിരിക്കും നിർമിക്കുക.
പല മേഖലകളിലായി ആയിരകണക്കിന് കോടി രൂപയുടെ പദ്ധതികളാണ് കൊച്ചി തുറമുഖത്ത് വരുന്നത്. ഇതോടൊപ്പം കൊച്ചിൻ പോർട്ടിനെയും തൂത്തുകുടി പോർട്ടിനെയും ബന്ധിപ്പിച്ചുള്ള ഭാരത്മാല എക്സ്പ്രസ്സ് ഹൈവേയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.