Month: January 2024

  • Social Media

    ക്രിസ്മസ് ബമ്ബര്‍ വിൽപ്പന പൊടിപൊടിക്കുന്നു; നറുക്കെടുപ്പ് ജനുവരി 24ന് ഉച്ചകഴിഞ്ഞ്

    നറുക്കെടുപ്പ് അടുത്തതോടെ ക്രിസ്മസ് ബമ്ബര്‍ വിൽപ്പന പൊടിപൊടിക്കുകയാണ്.ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ക്രിസ്മസ് ന്യു ഇയര്‍ ബമ്ബര്‍ നറുക്കെടുപ്പ്. ഇരുപത് കോടിയാണ് ഒന്നാം സമ്മാനം. കൂടാതെ രണ്ടാം സമ്മാനവും ഇരുപത് കോടിയാണ്. ഇത് യഥാക്രമം ഒരു കോടിവച്ച്‌ ഇരുപത് പേര്‍ക്കാണ് ലഭിക്കുക.ഒന്നാം സമ്മാനത്തിനർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് രണ്ടു കോടി രൂപയും ലഭിക്കും.ഇങ്ങനെ നോക്കിയാല്‍ ആകെ ഇരുപത്തി രണ്ടു പേരാണ് ഇത്തവണ ക്രിസ്മസ് ബമ്ബറിലൂടെ കോടിപതികള്‍ ആകാൻ പോകുന്നത്. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപകള്‍ വില വരുന്ന മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് ന്യു ഇയര്‍ ബമ്ബര്‍…

    Read More »
  • Careers

    ഇന്ത്യൻ ആര്‍മിയില്‍ അവസരം; സ്ത്രീകള്‍ക്കും പുരുഷൻമാര്‍ക്കും അപേക്ഷിക്കാം

    ഇന്ത്യൻ ആര്‍മിയില്‍ 56-ാമത് എൻ.സി.സി. സ്പെഷ്യല്‍ എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. പ്രായം: 2024 ജനുവരി ഒന്നിന് 19-25 വയസ്സ്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും എൻ.സി.സി. (സി) സര്‍ട്ടിഫിക്കറ്റും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ച ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനമുണ്ടാവും. നിയമനം നിയമനം തുടക്കത്തില്‍ 10 വര്‍ഷത്തേക്കായിരിക്കും. നാലുവര്‍ഷംകൂടി ദീര്‍ഘിപ്പിക്കാം. സ്റ്റൈപ്പെൻഡ്  സ്റ്റൈപ്പെൻഡ്: 56,100 രൂപ. അപേക്ഷ  അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in കാണുക. അവസാന തീയതി  അവസാനതീയതി: ഫെബ്രുവരി 6.

    Read More »
  • Careers

    രണ്ടരലക്ഷത്തിനടുത്ത് വേതനം; എമിറേറ്റ്സ് എയര്‍ലൈൻസിൽ 5000 ക്യാബിൻ ക്രൂ ഒഴിവുകൾ

    ദുബായ്: 5000 ക്യാബിൻ ക്രൂ ഒഴിവുകൾ  പ്രഖ്യാപിച്ച് യുഎഇയുടെ എമിറേറ്റ്സ് എയര്‍ലൈൻസ്.കേരളത്തിലുൾപ്പടെ 460 നഗരങ്ങളിൽ റിക്രൂട്ട്മെന്റ് നടത്തും. എമിറേറ്റ്സ് എയര്‍ലൈൻസ് വെബ്സൈറ്റില്‍ കയറി അപേക്ഷ നല്‍കിയാല്‍ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ കമ്ബനി റിക്രൂട്ട്മെന്റ് നടത്തും. ഇത് കമ്ബനി പ്രത്യേകം അറിയിക്കും. കേരളത്തിലുൾപ്പടെ ഹോസ്പിറ്റാലിറ്റി, എയര്‍ലൈൻ കോഴ്സുകള്‍ പഠിച്ച യുവതി- യുവാക്കള്‍ക്ക് വൻ അവസരമാണിത്. പുതുതായി പഠിച്ചിറങ്ങിയ ഗ്രാജ്വേറ്റ്സിനെയാണ് വേണ്ടത്. പാര്‍ട്ട് ടൈം, ഇന്റേണ്‍ഷിപ്പുകാര്‍ക്കും അവസരമുണ്ട്. അപേക്ഷിക്കുന്നവര്‍ക്ക് 160 സെന്റിമീറ്ററെങ്കിലും ഉയരം വേണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അനിവാര്യം. നല്ല കമ്മ്യൂണിക്കേഷൻ സ്കില്‍, ആകര്‍ഷകമായ വ്യക്തിത്വം എന്നിവ ഒഴിച്ചു കൂടാനാകാത്തത്. 12 -ാം ക്ലാസ് വരെയാണ് വിദ്യാഭ്യാസ യോഗ്യത വേണ്ടത്. ഹോസ്പിറ്റാലിറ്റി രംഗത്ത് 1 വര്‍ഷത്തെ പരിചയം കൂടിയുണ്ടെങ്കില്‍ മടിക്കേണ്ട. അപേക്ഷ അയച്ചോളൂ. അപേക്ഷ അയച്ചവരെ റിക്രൂട്ട്മെന്റ് നടക്കുന്ന നഗരം ഏതാണെന്ന് മുൻകൂട്ടി അറിയിക്കും. ഡ്രസ് കോഡ് ഉള്‍പ്പടെ എല്ലാം കൃത്യമായി മനസ്സിലാക്കി വേണം പോകാൻ. ഓപ്പണ്‍ ഡേ, അസെസ്മെന്റ് ഡേ, ഫൈനല്‍ ഇന്റര്‍വ്യൂ…

    Read More »
  • Kerala

    ഹൈക്കോര്‍ട്ട് ജംഗ്ഷൻ – ചിറ്റൂർ ഉൾപ്പെടെ പുതിയ മൂന്നു സര്‍വ്വീസുകളുമായി കൊച്ചി വാട്ടർ മെട്രോ

    കൊച്ചി: മൂന്നു പുതിയ റൂട്ടുകളിൽ കൂടി സർവീസ് ആരംഭിക്കാൻ കൊച്ചി വാട്ടർ മെട്രോ.ചിറ്റൂർ,ഏലൂര്‍, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ഹൈക്കോര്‍ട്ട് ജംഗ്ഷൻ ടെര്‍മിനലില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസാണ് ഇതിൽ ആദ്യം.രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സര്‍വ്വീസ് വീതം തുടങ്ങാനാണ് തീരുമാനം. കൊച്ചിൻ ഷിപ്പ് യാര്‍ഡില്‍ നിന്ന് ഇനി നല്‍കാനുള്ള ബോട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഏലൂര്‍, ചേരാനെല്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യും.

    Read More »
  • Kerala

    കൊച്ചിൻ ഷിപ്‌യാർഡ് കുതിക്കുന്നു; ഇന്ത്യയിൽ ഒന്നാം സ്ഥാനം 

    കൊച്ചി: ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചു നൽകിയ കൊച്ചിൻ ഷിപ്‌യാർഡിൽ 2769 കോടി രൂപയുടെ വികസന പദ്ധതികളുടെ കൂടി നിർമ്മാണം പൂർത്തിയായിരിക്കുകയാണ്.   ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകളിലൊന്നാണ്  കൊച്ചിയിൽ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. വലിയ കപ്പലുകൾ ഉൾപ്പെടെ നിർമ്മിക്കാനുള്ള എല്ലാ സൗകര്യങ്ങളും കൊച്ചിൻ ഷിപ്‌യാർഡിലെ ഡ്രൈ ഡോക്കിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം വില്ലിങ്ങ്ടൺ ഐലൻ്റിൽ പൂർത്തിയായ ഷിപ്പ് റിപ്പയർ യാഡും രാജ്യത്തിന് മുതൽക്കൂട്ടാകും.   പ്രതിവർഷം നൂറിലധികം കപ്പലുകൾക്ക് അറ്റകുറ്റപ്പണി നടത്താൻ പ്രാപ്തിയുള്ളതാണ് പുതിയ ഷിപ്പ് റിപ്പയർ യാഡ്. ഒരേസമയം വലിയ കപ്പലുകളുടെയും ബോട്ടുകളുടെയും അറ്റകുറ്റപ്പണി നടത്താനും ഇവിടെ സാധിക്കും. ഇതോടൊപ്പം ഇന്ത്യൻ ഓയില്‍ എൽപിജി ഇമ്ബോര്‍ട് ടെര്‍മിനലും ഇവിടെ പൂർത്തിയായിട്ടുണ്ട്.കേരളം തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളിലേക്കുള്ള എൽപിജി വിതരണം സുഖമമാക്കാനുള്ള പദ്ധതിയാണ് ഇന്ത്യൻ ഓയില്‍ ഗ്യാസ് ഇമ്ബോര്‍ട് ടെര്‍മിനല്‍. ഇന്ത്യൻ ഓയില്‍ കോര്‍പറേഷൻ കൊച്ചി ടെര്‍മിനല്‍ വഴി ഇറക്കുമതി ചെയ്യുന്ന എൽപിജിയും ഭാരത് പെട്രോളിയം കൊച്ചി…

    Read More »
  • Social Media

    ഹിന്ദുവിൻ്റെ കഴിഞ്ഞ 500 വർഷത്തെ അഭിമാന പ്രശ്നങ്ങളിൽ എവിടെയെങ്കിലും അയോധ്യയിലെ രാമക്ഷേത്രം കടന്നു വന്നിരുന്നോ ??

    നിശാന്ത് പരിയാരം എഴുതുന്നു: 500 വർഷം മുൻപ് ഹിന്ദുവിൻ്റെ അഭിമാനത്തിനേറ്റ മുറിവിന് മരുന്നുവയ്ക്കുകയാണ് അയോധ്യയിലെ രാമക്ഷേത്രമെന്നൊക്കെയാണ് സംഘപരിവാർ സുഹൃത്തുക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിപ്പിക്കുന്നത്..   സത്യത്തിൽ എത്ര ആലോചിച്ചിട്ടും ആ ആശയം മനസ്സിലാകുന്നേയില്ല … ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വക്താക്കൾ പ്രചരിപ്പിക്കുന്നതു പോലെ നായരും പുലയനും നമ്പൂതിരിയും  ഈഴവനും പണിയനും പറയനുമെല്ലാം ചേർന്ന നമ്മുടെ നാട്ടിലെ ഹിന്ദുവിൻ്റെ കഴിഞ്ഞ 500 വർഷത്തെ അഭിമാന പ്രശ്നങ്ങളിൽ എവിടെയെങ്കിലും അയോധ്യയിലെ രാമക്ഷേത്രം കടന്നു വന്നിരുന്നോ ?? അവരുടെ അഭിമാനത്തിന് ഏറ്റവും വലിയ ക്ഷതമേൽപിച്ചത് മുഗൾ ചക്രവർത്തിയായ ബാബറായിരുന്നോ?? കേരള സാഹചര്യത്തിൽ മാത്രം പരിശോധിക്കാം നായരിൽ തുടങ്ങാം.. നായരെ കൊണ്ട് കഴിഞ്ഞ നൂറ്റാണ്ടുകളിലെല്ലാം ‘അടിയൻ’ എന്നു മാത്രം പറയിപ്പിച്ച് വായ്ക്കയ് പൊത്തി വാലുപോലെ പിന്നാലെ നടത്തിയത് ബാബറായിരുന്നോ? ഗൃഹസ്ഥനായ നാട്ടിലെ ഏതെങ്കിലും നായരെ റാന്തൽ വിളക്കും തെളിച്ച് മുറ്റത്തു മഞ്ഞു കൊള്ളാൻ നിർത്തിയത് ബാബറായിരുന്നോ? സംബന്ധത്താൽ കുഞ്ഞുങ്ങളെ പെറ്റുപോറ്റേണ്ടി വന്ന നായർ സ്ത്രീകളുടെ ദുരിതങ്ങൾക്ക് ഉത്തരവാദി…

    Read More »
  • Social Media

    ദൂത് സാഗർ: ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം 

    ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അതിനൊറ്റ ഉത്തരമേയുള്ളൂ –  ദൂത് സാഗർ ! ഒരു തവണയെങ്കിലും ഇവിടെ നേരിട്ട് സന്ദർശിച്ചിട്ടുള്ളവർ അങ്ങനെയേ പറയൂ. തെക്കൻ ഗോവയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് ഭഗവൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് 1017 അടി ഉയരമുള്ള ഈ പാൽക്കടൽ വെള്ളച്ചാട്ടം. കൊങ്കണിന്റെ അത്ഭുതം എന്നും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. അതെ ശരിക്കും അത്ഭുതം തന്നെയാണ് ദൂത് സാഗര്‍. ഗോവയിൽ കർണാടകയുടെ അതിർത്തിയോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 1017 അടി ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടം മണ്ഡവി നദിയിലാണുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ നിന്നള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നുകൂടിയാണിത്.   മാഡ്ഗാവോൺ ബെൽഗാം റെയിൽപാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാൽ ഈ പാതയിലൂടെ യാത്ര ചെയ്താൽ ദൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം തൊട്ടടുത്തായി കാണാം.   മൺസൂൺ കാലത്ത് നിറഞ്ഞൊഴുകുന്ന ദൂത് സാഗറിന് സമീപത്ത് കൂടെ ട്രെയിൻ കടന്നുപോകുന്ന കാഴ്ച അതിമനോഹരമാണ്.ഇടതൂർന്ന കാടിന് സമീപത്താണ്…

    Read More »
  • NEWS

    നിർണായക ചികിത്സയ്ക്ക് സഹായിച്ചത് ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ്, ഗൾഫിൽ പൊലീസ് ഉദ്യോഗസ്ഥന് പുതുജീവൻ

         ഹൃദയാഘാതം സംഭവിച്ച 26 കാരനായ യു എ ഇ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച് നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  സാങ്കേതിക വിദ്യ. ചികിത്സയ്ക്കിടെ ഇൻട്രാവാസ്കുലർ ഇമേജിംഗ് പ്രക്രിയയിലാണ് എഐ യുടെ സഹായമുണ്ടായത്. ഇത് ധമനിക്ക് തങ്ങൾ ഉപയോഗിച്ച സ്റ്റെന്റിന്റെ ശരിയായ വലുപ്പം കൃത്യമായി അളക്കാൻ സഹായിച്ചുവെന്ന് ദുബൈയിലെ സൗദി ജർമ്മൻ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ഷാഡി ഹബ്ബൂശിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ആദ്യം, രോഗിയുടെ വലത് ഹൃദയധമനിയിലെ വിടവ് ഏകദേശം 2.5 മില്ലിമീറ്റർ വ്യാസമുള്ളതായാണ് ഡോക്ടർമാർ കണക്കാക്കിയത്. എന്നാൽ എഐ സാങ്കേതിക വിദ്യ വലിയ പൊരുത്തക്കേട് സൂചിപ്പിച്ചു, യഥാർത്ഥ വ്യാസം നാല് മില്ലീമീറ്ററാണെന്ന് വെളിപ്പെടുത്തി. ഹൃദയധമനിയിലെ ചികിത്സകളിൽ ഈ സുപ്രധാന വ്യത്യാസം നിർണായകമാണ്, ഇവിടെ കൃത്യത പരമപ്രധാനമാണ്. ഡോക്ടർമാർ പൊരുത്തക്കേട് തിരിച്ചറിയുകയും നടപടിക്രമം ഉടനടി ശരിയാക്കുകയും ചെയ്തു. മെഡിക്കൽ, ശസ്ത്രക്രിയാ രംഗത്ത് മികച്ച പ്രവചനങ്ങൾ നടത്താൻ…

    Read More »
  • India

    ജാര്‍ഖണ്ഡില്‍ പതിനേഴുകാരിയെ  അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന്  കെട്ടിതൂക്കി

    റാഞ്ചി: ജാര്‍ഖണ്ഡിൽ മകളെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കി. പതിനേഴുകാരിയായ ഖുഷി കുമാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഖുഷിയുടെ പേരില്‍ ഫിക്സഡ് ഡിപ്പോസിറ്റിലുണ്ടായിരുന്ന ആറ് ലക്ഷം രൂപ നല്‍കാൻ അച്ഛൻ മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി നിരസിച്ചതോടെയാണ് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് 17 കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സുനില്‍ മഹ്തോയെയും ഭാര്യ പുനം ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ രാംഗ‍ഡ് ജില്ലയിലാണ് സംസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. ജനുവരി 13നാണ് ഖുഷി കുമാരിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിയുടെ മരണത്തില്‍ സംശയം തോന്നി പെണ്‍കുട്ടിയുടെ സഹോദരൻ നല്‍കിയ പരാതിയെ തുട‌ര്‍ന്ന് രാംഗ‍ഡ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും രണ്ടാനമ്മയും കുടുങ്ങിയത്.

    Read More »
  • NEWS

    ശമ്പളം നൽകുന്നത് വൈകിപ്പിച്ചു; കുവൈത്തിലെ ഓയിൽ കമ്പനിക്ക് പിഴ

    കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് വൈകിപ്പിച്ചതിന് എണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് പിഴ ചുമത്തി അധികൃതർ. കുവൈത്ത് ഓയിൽ കമ്പനിയുമായി  കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ കമ്പനിക്കാണ് പിഴ. 2,000 ദിനാറാണ് പിഴ. പ്രൈവറ്റ് സെക്ടർ വർക്കേഴ്സ് യൂണിയൻ മേധാവി ഖാലിദ് അൽ അനാസിയാണ്  ഇക്കാര്യം അറിയിച്ചത്. കമ്പനി കുടിശ്ശിക അടച്ചാലും പിഴ ബാധകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന കാലയളവിൽ ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിക്കാൻ യൂണിയൻ പദ്ധതിയിടുന്നുണ്ട്. ഈ പ്ലാറ്റ്ഫോം പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിരമിച്ചവർക്കും സ്ഥിരവും പാർട്ട് ടൈം ജോലി അവസരങ്ങൾക്കായുള്ള അപേക്ഷകൾ സുഗമമാക്കും. സ്വകാര്യ മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിനുള്ള സേവനങ്ങളും പുതിയ സംവിധാനത്തിൽ ഉണ്ടായിരിക്കുമെന്നും  ഖാലിദ് അൽ അനാസി പറഞ്ഞു.

    Read More »
Back to top button
error: