ദുബായ്: 5000 ക്യാബിൻ ക്രൂ ഒഴിവുകൾ പ്രഖ്യാപിച്ച് യുഎഇയുടെ എമിറേറ്റ്സ് എയര്‍ലൈൻസ്.കേരളത്തിലുൾപ്പടെ 460 നഗരങ്ങളിൽ റിക്രൂട്ട്മെന്റ് നടത്തും.
എമിറേറ്റ്സ് എയര്‍ലൈൻസ് വെബ്സൈറ്റില്‍ കയറി അപേക്ഷ നല്‍കിയാല്‍ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ കമ്ബനി റിക്രൂട്ട്മെന്റ് നടത്തും. ഇത് കമ്ബനി പ്രത്യേകം അറിയിക്കും.
കേരളത്തിലുൾപ്പടെ ഹോസ്പിറ്റാലിറ്റി, എയര്‍ലൈൻ കോഴ്സുകള്‍ പഠിച്ച യുവതി- യുവാക്കള്‍ക്ക്
വൻ അവസരമാണിത്. പുതുതായി പഠിച്ചിറങ്ങിയ ഗ്രാജ്വേറ്റ്സിനെയാണ് വേണ്ടത്. പാര്‍ട്ട് ടൈം, ഇന്റേണ്‍ഷിപ്പുകാര്‍ക്കും അവസരമുണ്ട്.
വൻ അവസരമാണിത്. പുതുതായി പഠിച്ചിറങ്ങിയ ഗ്രാജ്വേറ്റ്സിനെയാണ് വേണ്ടത്. പാര്‍ട്ട് ടൈം, ഇന്റേണ്‍ഷിപ്പുകാര്‍ക്കും അവസരമുണ്ട്.
അപേക്ഷിക്കുന്നവര്‍ക്ക് 160 സെന്റിമീറ്ററെങ്കിലും ഉയരം വേണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അനിവാര്യം. നല്ല കമ്മ്യൂണിക്കേഷൻ സ്കില്‍, ആകര്‍ഷകമായ വ്യക്തിത്വം എന്നിവ ഒഴിച്ചു കൂടാനാകാത്തത്. 12 -ാം ക്ലാസ് വരെയാണ് വിദ്യാഭ്യാസ യോഗ്യത വേണ്ടത്. ഹോസ്പിറ്റാലിറ്റി രംഗത്ത് 1 വര്‍ഷത്തെ പരിചയം
കൂടിയുണ്ടെങ്കില്‍ മടിക്കേണ്ട. അപേക്ഷ അയച്ചോളൂ.
കൂടിയുണ്ടെങ്കില്‍ മടിക്കേണ്ട. അപേക്ഷ അയച്ചോളൂ.
അപേക്ഷ അയച്ചവരെ റിക്രൂട്ട്മെന്റ് നടക്കുന്ന നഗരം ഏതാണെന്ന് മുൻകൂട്ടി അറിയിക്കും. ഡ്രസ് കോഡ് ഉള്‍പ്പടെ എല്ലാം കൃത്യമായി മനസ്സിലാക്കി വേണം പോകാൻ. ഓപ്പണ്‍ ഡേ, അസെസ്മെന്റ് ഡേ, ഫൈനല്‍ ഇന്റര്‍വ്യൂ എന്നിങ്ങനെയായിരിക്കും റിക്രൂട്ട്മെന്റ്.
തെരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നെ എമിറേറ്റ്സ് എയര്‍ലൻ യൂണിഫോമില്‍ ലോകമെമ്ബാടുമുള്ള 76 രാജ്യങ്ങളിലെ 140 നഗരങ്ങളിലേക്ക് പറക്കാം. ക്യാബിൻ ക്രൂവായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് 10388 ദിര്‍ഹമാണ് തുടക്കത്തിലെ ശരാശരി ശമ്ബളം. ഇതുകൂടാതെ വിവിധ അലവൻസുകൾ വേറെയുമുണ്ട്.
നികുതിയില്ലാത്ത ആകര്‍ഷകമായ ശമ്ബളമായിരിക്കും ക്യാബിൻ ക്രൂവായി നിയമിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക. വിമാനച്ചെലവ്, താമസച്ചെലവ്, മറ്റ് യാത്രാ ചെലവുകള്‍, കാര്‍ഗോ നിരക്കുകള്‍ എന്നിവ കമ്ബനി വഹിക്കും. ജോലിക്കായി വരുമ്ബോഴും പോകുമ്ബോഴുമുള്ള എല്ലാ യാത്രാച്ചെലവുകളും എമിറേറ്റ്‌സ് വഹിക്കും. മെഡിക്കല്‍, ഡെന്റല്‍, ലൈഫ് ഇൻഷുറൻസ് കവറേജുകള്‍ ലഭിക്കും. കൂടാതെ ക്യാബിൻ ക്രൂവിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്കുള്ള അവസരവും ഉണ്ടാവും.