CareersTRENDING

ഇന്ത്യൻ ആര്‍മിയില്‍ അവസരം; സ്ത്രീകള്‍ക്കും പുരുഷൻമാര്‍ക്കും അപേക്ഷിക്കാം

ന്ത്യൻ ആര്‍മിയില്‍ 56-ാമത് എൻ.സി.സി. സ്പെഷ്യല്‍ എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

പ്രായം: 2024 ജനുവരി ഒന്നിന് 19-25 വയസ്സ്.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും എൻ.സി.സി. (സി) സര്‍ട്ടിഫിക്കറ്റും.

Signature-ad

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ച ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനമുണ്ടാവും.

നിയമനം

നിയമനം തുടക്കത്തില്‍ 10 വര്‍ഷത്തേക്കായിരിക്കും. നാലുവര്‍ഷംകൂടി ദീര്‍ഘിപ്പിക്കാം.

സ്റ്റൈപ്പെൻഡ്

 സ്റ്റൈപ്പെൻഡ്: 56,100 രൂപ.

അപേക്ഷ

 അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in കാണുക.

അവസാന തീയതി

 അവസാനതീയതി: ഫെബ്രുവരി 6.

Back to top button
error: