ക്രിസ്മസ് ബമ്ബര്‍ വിൽപ്പന പൊടിപൊടിക്കുന്നു; നറുക്കെടുപ്പ് ജനുവരി 24ന് ഉച്ചകഴിഞ്ഞ്
ഇരുപത് കോടിയാണ് ഒന്നാം സമ്മാനം. കൂടാതെ രണ്ടാം സമ്മാനവും ഇരുപത് കോടിയാണ്. ഇത് യഥാക്രമം ഒരു കോടിവച്ച് ഇരുപത് പേര്‍ക്കാണ് ലഭിക്കുക.ഒന്നാം സമ്മാനത്തിനർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് രണ്ടു കോടി രൂപയും ലഭിക്കും.ഇങ്ങനെ നോക്കിയാല്‍ ആകെ ഇരുപത്തി രണ്ടു പേരാണ് ഇത്തവണ ക്രിസ്മസ് ബമ്ബറിലൂടെ കോടിപതികള്‍ ആകാൻ പോകുന്നത്.
മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപകള്‍ വില വരുന്ന മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് ന്യു ഇയര്‍ ബമ്ബര്‍ ടിക്കറ്റുകളുടെ വില 400 രൂപയാണ്. 2023 നവംബറില്‍ വില്‍പ്പന ആരംഭിച്ച ബമ്ബറിന്റെ വില്‍പ്പന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ലോട്ടറി ഷോപ്പുകളില്‍ എങ്ങും തിരക്കുകളും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ ഷെയര്‍ ഇട്ട് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവുണ്ട്.