Month: January 2024

  • Crime

    മഹാരാജാസ് കോളജില്‍ ഭിന്നശേഷി അധ്യാപകനെ ആക്രമിച്ച് വിദ്യാര്‍ഥി, കൊല്ലുമെന്ന് ഭീഷണി; കേസ്

    കൊച്ചി: മഹാരാജാസ് കോളജിലെ ഭിന്നശേഷിക്കാരനായ അധ്യാപകനു വിദ്യാര്‍ഥിയുടെ മര്‍ദ്ദനം. അറബിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെഎം നിസാമുദ്ദീനാണ് മര്‍ദ്ദനമേറ്റത്. അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് റാഷിദാണ് അധ്യാപകനെ ആക്രമിച്ചത്. അധ്യാപകന്റെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ചയായിരുന്നു സംഭവം. അറബിക് ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയ മുഹമ്മദ് റാഷിദ് അധ്യാപകനോടു വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. എന്നാല്‍, സംസാരിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞ് അധ്യാപകന്‍ പ്രിന്‍സിപ്പല്‍ റൂമിലേക്ക് പോയി. അതിനിടെ, കോണിപ്പടിയില്‍ വച്ച് മുഹമ്മദ് റാഷിദ് അധ്യാപകനെ തടഞ്ഞു. അരയില്‍ കരുതിയിരുന്ന കത്തി പോലുള്ള ആയുധത്തിന്റെ പിടികൊണ്ടു അധ്യാപകന്റെ പിറകില്‍ രണ്ട് തവണ ഇടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും അഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ അധ്യാപകനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈയടുത്ത് വിനോദ യാത്രക്കിടെ ടൂറിസം ക്ലബ് അംഗങ്ങളെ ഒരു സംഘം വിദ്യാര്‍ഥികള്‍ ട്രെയിനില്‍ കയറി ആക്രമിച്ചിരുന്നു. തുടര്‍ന്നു കോളജില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ അധ്യാപകന്‍ കോളജ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ…

    Read More »
  • Crime

    റോഡില്‍ യുവതിക്ക് നേരേ നഗ്‌നതാപ്രദര്‍ശനം, പിടിയിലായത് ബസ്സില്‍ സ്ത്രീയെ ഉപദ്രവിച്ച കേസിലെയും പ്രതി

    എറണാകുളം: പെരുമ്പാവൂരില്‍ റോഡിലൂടെ നടന്നുപോയ യുവതിക്കു നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. മുടിക്കല്‍ കൂനന്‍പറമ്പ് വീട്ടില്‍ അജാസി (28) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 15-ന് രാവിലെ അല്ലപ്ര-തുരുത്തിപ്ലി റോഡിലൂടെ ജോലിക്കായി നടന്നുപോയ യുവതിക്കു നേരെയാണ് സ്‌കൂട്ടറിലെത്തിയ പ്രതി വാഹനംനിര്‍ത്തി നഗ്നതാപ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കി. ബസില്‍ സ്ത്രീയെ ഉപദ്രവിച്ചതിന് കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    മുഖ്യമന്ത്രി വേദിയിലിരിക്കെ എംടിയുടെ വിമര്‍ശനം; ബാഹ്യഇടപെടല്‍ തേടി രഹസ്യാന്വേഷണം

    കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ (കെഎല്‍എഫ്) മുഖ്യാതിഥിയായി പങ്കെടുത്ത എം.ടി.വാസുദേവന്‍ നായരുടെ വിവാദ പ്രസംഗത്തിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോ എന്ന് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണം നടത്തി. പ്രസംഗത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണു സൂചന. എംടിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ സംഭവം വിവാദമാകുമെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രസംഗം മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പിലെ ഉന്നതന്‍ നിര്‍ദേശം നല്‍കിയത്. ബാഹ്യ ഇടപെടല്‍ ഇല്ലെന്നും, മാത്രമല്ല പഴയ ലേഖനം എംടി ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ട് ചെയ്ത രഹസ്യാന്വേഷണ സംഘം അതു സാധൂകരിക്കാന്‍ ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും സംഘടിപ്പിച്ചു. റിപ്പോര്‍ട്ട് എഡിജിപി തലത്തില്‍ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ജനുവരി 11ന് ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും…

    Read More »
  • Crime

    തുണിക്കടയ്ക്ക് മുന്നിലെ പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; സൈനികനും സഹോദരനും മര്‍ദ്ദനം, ഡോക്ടറടക്കം 3 പേര്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: പാറശ്ശാലയില്‍ കടയുടെ മുന്നിലെ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ മര്‍ദ്ദനം. സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു. പരിക്കേറ്റ കോട്ടവിള സ്വദേശിയായ സിനുവിനെയും സിജുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴരമണിയോടുകൂടി പാറശ്ശാല ആശുപത്രി ജങ്ഷനു സമീപത്തായാണ് സംഭവം. ആശുപത്രി ജങ്ഷനിലെ ഇലക്ട്രിക് കടയില്‍ സാധനങ്ങള്‍ വാങ്ങുവാനെത്തിയ കോട്ടവിള സ്വദേശികളായ സഹോദരങ്ങള്‍ സമീപത്തെ തുണിക്കടയ്ക്കു മുന്നിലായി റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തു. കാര്‍ മാറ്റാന്‍ കടയുടമ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. ഈ സമയത്തെത്തിയ കടയുടമയുടെ മകനും സുഹൃത്തും ചേര്‍ന്ന് കാറിലെത്തിയ കോട്ടവിള സ്വദേശികളെ മര്‍ദ്ദിക്കുകയായിരുന്നു. കടയുടമ അയൂബ് ഖാന്‍, മകനും ഡോക്ടറുമായ അലി ഖാന്‍, സുഹൃത്ത് സജീലാല്‍ എന്നിവരാണ് കസ്റ്റഡിയിലുളളത്.      

    Read More »
  • Kerala

    ലൈസന്‍സ് ഇല്ലാതെ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍; കുട്ടികളെ വീട്ടിലെത്തിച്ച് എംവിഡി

    കൊല്ലം: ലൈസന്‍സ് ഇല്ലാത്തയാള്‍ കുട്ടികളെയും കൊണ്ട് വണ്ടി ഓടിച്ചു പിടിക്കപ്പെട്ടാല്‍ വണ്ടിയിലെ കുട്ടികള്‍ എന്ത് ചെയ്യും? ലൈസന്‍സ് ഇല്ലാതെ കൊല്ലം വെളിച്ചിക്കാലയിലെ സ്വകാര്യ പ്രി പ്രൈമറി സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍. സ്‌കൂളിലെ വാഹനം, ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. വിദ്യാര്‍ഥികളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തിച്ചു. പരിശോധനയില്‍ വണ്ടി പിടിച്ചു. വാഹനത്തിന്റെ നികുതിയും അടച്ചിരുന്നില്ല. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ രാംജി.കെ.കരണ്‍ ആണ് വാഹനം ഓടിച്ചത്. റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി ജില്ലയില്‍ സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് സ്‌കൂള്‍ ബസ് പിടിച്ചത്. നിയമവിരുദ്ധമായി വാഹനങ്ങളില്‍ പതിച്ച ബാനറുകളും പരസ്യങ്ങളും നീക്കം ചെയ്ത് താക്കീത് നല്‍കി. തുടര്‍ന്നും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.    

    Read More »
  • Kerala

    പ്രതാപന്‍ തുടരും പ്രതാപത്തോടെ; തൃശൂരില്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി ചുവരെഴുത്ത്

    തൃശൂര്‍: ടിഎന്‍ പ്രതാപന് വേണ്ടി തൃശൂരില്‍ വീണ്ടും ചുവരെഴുത്ത്. എളവള്ളിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതാപന് വേണ്ടി പ്രചരണം ആരംഭിച്ചത്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമെ സ്ഥാനാര്‍ഥിയുടെ പേര് എഴുതാവൂ എന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ടിഎന്‍ പ്രതാപന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതാപന്‍ തുടരും പ്രതാപത്തോടെ’ എന്ന മുദ്രാവാക്യത്തോടെയുള്ള ചുവരെഴുത്തില്‍ കൈപ്പത്തി ചിഹ്നവും വരച്ചിട്ടുണ്ട്. നേരത്തെ സമാനമായ രീതിയില്‍ തൃശൂരിലെ വെങ്കിടിങ്ങിലും പ്രതാപനായി പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതാപന്‍ തന്നെ ഇടപെട്ടാണ് മായ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ‘കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് സ്ഥാനാര്‍ഥികളുടെ പേരെഴുതാന്‍ പാടില്ല. ഇതുസംബന്ധിച്ച് താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിഹ്നം മാത്രമാണ് വരയ്ക്കാന്‍ അനുമതിയുള്ളത്. എഴുതിയ പേരുകളെല്ലാം മായ്പ്പിച്ചു’ എന്നായിരുന്നു പ്രതാപന്റെ പ്രതികരണം.  

    Read More »
  • Crime

    മഹാരാജാസില്‍ എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ചത് 20 അംഗ സംഘം; വടിവാളുകൊണ്ട് കുത്തി, 2 പേര്‍ പിടിയില്‍

    കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവത്തില്‍ രണ്ട്പേര്‍ പോലീസ് പിടിയില്‍. ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ബിലാല്‍, കെഎസ്യു എറണാകുളം മണ്ഡലം പ്രസിഡന്റ് അമല്‍ ടോമി എന്നിവരെയാണ് പോലീസ് പിടികൂടിയത്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമാണ് നാസര്‍. പരിക്കേറ്റ നാസറിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. നാടക പരിശീലനത്തിനിടെ കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനുസമീപത്ത് വെച്ച് ഇരുപതോളം ഫ്രറ്റേണിറ്റി, കെഎസ്യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് നാസര്‍ അബ്ദുള്‍ റഹ്‌മാനെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. കൂട്ടത്തോടെയെത്തി ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ആറുപേര്‍ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവര്‍ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് അക്രമങ്ങളിലേക്ക് കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ്…

    Read More »
  • NEWS

    ഇറാനെതിരെ തിരിച്ചടിച്ച് പാകിസ്താന്‍; പ്രത്യാക്രമണം രണ്ട് പോസ്റ്റുകള്‍ക്കുനേരെ

    ഇസ്ലാമാബാദ്: ബലൂചിസ്താന്‍ പ്രവിശ്യയിലെ ഭീകരത്താവളങ്ങള്‍ക്കുനേരേ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തിരിച്ചടിച്ച് പാകിസ്താന്‍. കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഇറാന്‍ ലക്ഷ്യമിട്ടത്. അവരണ്ടും തകര്‍ത്തിരുന്നു. അക്രമത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇറാന്റെ നടപടി പാകിസ്താന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവും അന്താരാഷ്ട്രനിയമങ്ങളുടെയും യു.എന്‍. പ്രമാണങ്ങളുടെയും ലംഘനവുമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഇറാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ പാകിസ്താന്‍ ബുധനാഴ്ച തിരിച്ചുവിളിച്ചു. പാകിസ്താനിലെ ഇറാനിയന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തിരിച്ചടി. 2012-ല്‍ സ്ഥാപിതമായ സുന്നി ഭീകരസംഘടനയാണ് ജയ്ഷ് അല്‍ ആദില്‍. ജയ്ഷ് അല്‍ ദുലം എന്നും ഈ സംഘടനയ്ക്കു പേരുണ്ട്. ഡിസംബറില്‍ ഇറാനിലെ സിസ്റ്റാന്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് 11 പോലീസുകാരെ…

    Read More »
  • Kerala

    എറണാകുളം മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു; സംഘർഷം 

    കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. എസ്‌എഫ്‌ഐ നേതാവ് നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കോളജിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

    Read More »
  • India

    ഡൽഹി പുഷ്പവിഹാർ ശ്രീ ധർമശാസ്ത ക്ഷേത്രത്തിൽ പഞ്ചമുടികെട്ട് സമർപ്പിച്ച് അയ്യപ്പഭക്തർ

    ന്യൂഡൽഹി:പുഷ്പവിഹാർ ശ്രീ ധർമശാസ്ത ക്ഷേത്രത്തിൽ പഞ്ചമുടികെട്ട് സമർപ്പിച്ച് അയ്യപ്പഭക്തർ. ദേവലി അയ്യപ്പ സേവാസമിതിയും ബാലഗോകുലം പുഷ്പവിഹാർ എരിയയും സംയുക്തമായിട്ടായിരുന്നു പഞ്ചമുടികെട്ട് ഏന്തി താലപ്പൊലി ശരണമന്ത്ര ഘോഷയാത്രയോടു കൂടി പുഷ്പവിഹാർ ശ്രീ ധർമശാസ്ത ക്ഷേത്രത്തിൽ പഞ്ചമുടികെട്ട് സമർപ്പിച്ചത്.

    Read More »
Back to top button
error: