Month: January 2024

  • NEWS

    ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈത്ത് ദിനാര്‍; യു.എസ് ഡോളറിന് 10ാം സ്ഥാനം

    ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. കുവൈത്ത് ദിനാറാണ് ഒന്നാം സ്ഥാനത്ത്.അതേ സമയം, ജനപ്രീതി ഉണ്ടായിട്ടും ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളില്‍ യു.എസ് ഡോളര്‍ പത്താം സ്ഥാനത്താണ്. കുവൈത്ത് ദിനാര്‍ ആണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 270.23 രൂപക്കും, 3.25 ഡോളറിനും തുല്യമാണ് ഒരു കുവൈറ്റ് ദിനാര്‍. ബഹ്റൈൻ ആണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഒരു ബഹ്റൈൻ ദിനാര്‍. ഒമാൻ റിയാല്‍ (215.84 രൂപ, 2.60 ഡോളര്‍), ജോര്‍ഡാനിയൻ ദിനാര്‍ (117.10 രൂപ, 1.141 ഡോളര്‍), ജിബ്രാള്‍ട്ടര്‍ പൗണ്ട് (105.52 രൂപ, 1.27 ഡോളര്‍), ബ്രിട്ടീഷ് പൗണ്ട് (105.54 രൂപ, 1.27ഡോളര്‍ ), കായ് മാൻ ഐലൻഡ് (99.76 രൂപ, 1.20 ഡോളര്‍), സ്വിസ് ഫ്രാങ്ക് (97.54 രൂപ, 1.17ഡോളര്‍), യൂറോ (90.80 രൂപ, 1.09 ഡോളര്‍). എന്നിങ്ങനെയാണ് പട്ടിക. യു.എസ് ഡോളറാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്. ഒരു യു.എസ് ഡോളര്‍ എന്നാല്‍…

    Read More »
  • India

    മകളുടെ ഓര്‍മ്മയ്‍ക്ക് അമ്മ സ്കൂളിനായി വിട്ടുനല്‍കിയത് ഏഴുകോടിയുടെ ഭൂമി

    മകളുടെ ഓര്‍മ്മയ്ക്കായി ഒരമ്മ സര്‍ക്കാരിന് നല്‍കിയത് ഏഴുകോടിയോളം വിലമതിക്കുന്ന ഭൂമി.തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം.ഒരേക്കര്‍ 52 സെന്റ് സ്ഥലമാണ് 52 -കാരിയായ പൂരണം എന്ന് വിളിക്കുന്ന ആയി അമ്മാള്‍ സർക്കാരിന് സൗജന്യമായി നല്‍കിയത്. സ്കൂള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഭൂമി നല്‍കിയിരിക്കുന്നത്. കാനറ ബാങ്കിലെ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് ഇവര്‍. ഏഴ് കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം അവര്‍ തന്റെ സ്കൂളായ കോടിക്കുളത്തെ പഞ്ചായത്ത് യൂണിയൻ മിഡില്‍ സ്‌കൂളിന് നല്‍കുകയായിരുന്നു. സ്കൂള്‍ ഹൈസ്കൂളായി വികസിപ്പിക്കാനായിട്ടാണ് ഭൂമി നല്‍കിയിരിക്കുന്നത്. ഒരേയൊരു അപേക്ഷ മാത്രമാണ് ഭൂമി വിട്ടുനല്‍കുമ്ബോള്‍ പൂരണത്തിനുണ്ടായിരുന്നത്.സ്കൂളിന്  മകളുടെ പേര് നല്‍കണം. രണ്ട് വര്‍ഷം മുമ്ബാണ് പൂരണത്തിന്റെ മകള്‍ യു ജനനി മരിച്ചത്. പിന്നോക്കം നില്‍ക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ചിരുന്ന മകള്‍ക്കുള്ള ആദരവായിക്കൂടിയാണ് സ്ഥലം വിട്ടുനല്‍കിയിരിക്കുന്നത്.

    Read More »
  • Kerala

    1500 കിടക്കകള്‍ കൂടി വര്‍ധിപ്പിക്കാൻ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയർ

    കൊച്ചി: ഇന്ത്യയിലെ വളരെ വേഗം വളരുന്ന ആരോഗ്യ സംരക്ഷണ ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കിടക്കകളുടെ ശേഷി 1500 എണ്ണമായി വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരത്തെ ആസ്റ്ററും ഉള്‍പ്പെടുന്നതാണ് പദ്ധതി.ഈ വികസനത്തോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്ന് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലൊന്നായി ആസ്റ്റര്‍ മാറും.തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തില്‍ 350ലധികം കിടക്കകളാണ് ലക്ഷ്യമിടുന്നത്. കാസര്‍ഗോഡ് ആസ്റ്റര്‍ മിംസില്‍ 200ലധികം കിടക്കകള്‍ കൂട്ടും. തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ 100 കിടക്കകളും ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡില്‍ 159 കിടക്കകളും വര്‍ധിപ്പിക്കും. കൊച്ചിയിലെ മെഡ്‌സിറ്റിയില്‍ 100 കിടക്കകള്‍ കൂടി വര്‍ധിപ്പിച്ച്‌ മൊത്തം ശേഷി 600 കിടക്കകളാക്കാനും ആസ്റ്റര്‍ ഡിഎം പദ്ധതിയിടുന്നു. 100 കിടക്കകളുള്ള അടുത്ത വിപുലീകരണ പദ്ധതി 2027-ന് ശേഷം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 200 കിടക്കകള്‍ കൂടി വരുന്നതോടെ, നിലവിലുള്ള മറ്റ് വിപുലീകരണങ്ങള്‍ക്കൊപ്പം, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചിയുടെ മൊത്തം ശേഷി 700-750 കിടക്കകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മറ്റ് ആശുപത്രികളായ മിംസ് കണ്ണൂരിലേക്ക് 100 കിടക്കകളും…

    Read More »
  • Kerala

    വീട്ടുവളപ്പിലെ തെങ്ങില്‍ കയറിയ കുടുംബനാഥന്‍ വീണുമരിച്ചു

    വയനാട്: കരിക്ക് പറിക്കാനായി വീട്ടുവളപ്പിലെ തെങ്ങില്‍ കയറിയ കുടുംബനാഥന്‍ വീണുമരിച്ചു. സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി ഒതയോത്ത് വീട്ടില്‍ പി ഒ ബാലരാജ് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. അപകടമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികളും വീട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ ബത്തേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  ഭാര്യ: ബിന്ദു. മക്കള്‍: ഐശ്വര്യ, അരവിന്ദ്

    Read More »
  • India

    സന്ന്യാസിയാകാൻ 600 കോടിയുടെ സ്വത്ത് ഉപേക്ഷിച്ചു…! ചടങ്ങിൽ  പങ്കെടുത്തത് അദാനിയടക്കം 1.5 ലക്ഷം പേർ

         ഭൻവർലാൽ രഘുനാഥ് ദോഷി എന്ന പേര്  കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ കഥയറിഞ്ഞാൽ ഈ പേര് ആരും മറക്കില്ലെന്ന് തീർച്ച. മുൻ കോടീശ്വരൻ എന്ന് വേണം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ. കാരണം ഒരു സുപ്രഭാതത്തിൽ 600 കോടി രൂപ മൂല്യംവരുന്ന സ്വന്തം സ്വത്തുക്കൾ ദാനം നൽകി ലോകത്തെ അമ്പരപ്പിച്ച മനുഷ്യനാണ് ഇദ്ദേഹം. 2015-ൽ സന്ന്യാസ ജീവിതം തിരഞ്ഞെടുത്തതാണ് ഇദ്ദേഹത്തെ വാർത്തകളിൽ എത്തിച്ചത്. ഒരുകാലത്ത് ഡൽഹിയിലെ പ്ലാസ്റ്റിക് രാജാവ് എന്നറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഭൻവർലാൽ രഘുനാഥ് ദോഷി. സന്ന്യാസിയും ജൈനമത പ്രഭാഷകനും ആകാനായി 600 കോടിയുടെ ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹം ഉപേക്ഷിച്ചത്. ആഗോള വ്യാപാര സ്ഥാപനമായ ഡി.ആർ ഇന്റർനാഷണലിന്റെ സ്ഥാപകനാണ് ദോഷി. കൈവച്ച മേഖലയിലെല്ലാം വെന്നിക്കൊടി പാറിക്കൻ അദ്ദേഹത്തിനായി. അതിനാൽ തന്നെ വളർച്ച വളരെ വേഗത്തിലായിരുന്നു. രാജസ്ഥാനിലെ ചെറുകിട തുണി വ്യാപാരിയായ പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച 30,000 രൂപയുമായാണ് ദോഷി തന്റെ ബിസിനസ് യാത്ര ആരംഭിച്ചത്. രണ്ട് ആൺമക്കളുടെയും ഒരു മകളുടെയും പിതാവായ ദോഷിക്ക്…

    Read More »
  • Sports

    ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, നോർത്ത് ഈസ്റ്റിന്റെ അവസരം കൂടിയാണ് ജംഷഡ്‌പൂർ ഒറ്റ ജയം കൊണ്ട് ഇല്ലാതാക്കിയത്

    സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിൽ ഏറെ പ്രതീക്ഷകളുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് വളരെ അപ്രതീക്ഷിതമായ തോൽവിയാണ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ജംഷഡ്‌പൂർ  എഫ്സിക്കെതിരെ നേരിട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ്  കേരള ബ്ലാസ്റ്റേഴ്സിനെ  ജംഷഡ്‌പൂർ  എഫ്സി പരാജയപ്പെടുത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് വളരെ മോശം ഫോമിൽ കളിക്കുന്ന ജംഷഡ്‌പൂർ  എഫ്സി പോയന്റ് ടേബിളിൽ പത്താം സ്ഥാനത്താനുള്ളത്. കേരള ബ്ലാസ്റ്റേഴ്സാകട്ടെ ഒന്നാം സ്ഥാനത്തുമാണുള്ളത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നിന്നും പുറത്തായതിൽ സങ്കടം കൊള്ളുന്ന മറ്റൊരു ടീം കൂടിയുണ്ട്.ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ലക്ഷ്യം വെക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സെമി പ്രതീക്ഷകൾ കൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ അവസാനിച്ചത്. ജംഷഡ്‌പൂർ  എഫ്സിയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചാൽ നോർത്ത് ഈസ്റ്റിന് പ്രതീക്ഷകൾക്ക് വകയുണ്ടായിരുന്നു.   ജംഷഡ്‌പൂർ  അവസാന മത്സരം ജയിക്കാതിരിക്കുകയും ബ്ലാസ്റ്റേഴ്സിനെ നോർത്ത് ഈസ്റ്റ്‌ തോൽപ്പിക്കുകയുമാണെങ്കിൽ നോർത്ത് ഈസ്റ്റിന് സെമിഫൈനൽ നേടാമായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെയും നോർത്ത് ഈസ്റ്റിന്റെയും കിരീടപ്രതീക്ഷകളെയാണ് ജംഷഡ്‌പൂർ ഒറ്റമത്സരം…

    Read More »
  • Kerala

    കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളം നേടിയത് 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ

    തിരുവനന്തപുരം: കേരളം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പുതുതായി ആകർഷിച്ചുവെന്ന് എം എസ് എം ഇ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ റിപ്പോർട്ട്.   2018 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം 33815 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയതായും അഞ്ച് ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭ്യമാക്കിയെന്നും കോൺഫഡറേഷൻ ഓഫ് ഓർഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്സ് ആൻ്റ് മാർക്കറ്റിങ്ങ് ഏജൻസിയുമായി ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു. ‘കേരള നിക്ഷേപം – വളർച്ച, വികസനം – 2018 മുതൽ 23 വരെ’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ട് കേരളം കഴിഞ്ഞ വർഷം കൈവരിച്ച മാനുഫാക്ചറിങ്ങ് മേഖലയിലെ വളർച്ചയെ പ്രശംസിക്കുന്നുണ്ട്. 18.9% വളർച്ചയോടെ ദേശീയ ശരാശരിക്കു മുകളിൽ കേരളം നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം 2021-22ൽ കേരളത്തിലുണ്ടായ വ്യവസായ വളർച്ച നിരക്ക് 17.3% ആണെന്നും റിപ്പോർട്ട് പറയുന്നു. ഈ വളർച്ച സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ച നിരക്ക് 12% ആക്കുന്നതിൽ…

    Read More »
  • Kerala

    നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം വിവാദത്തില്‍ 

    തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം വിവാദത്തില്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.ഇക്കാരണങ്ങൾ ഒന്നുകൊണ്ടു തന്നെ  ക്ഷേത്രത്തില്‍ കടുത്ത നിയന്ത്രണങ്ങളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.  രാവിലെ 8.45 നായിരുന്നു താലികെട്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ സമയത്ത് നേരത്തെ നിശ്ചയിച്ചിരുന്ന താലികെട്ട് ചടങ്ങുകള്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി സമയം മാറ്റിയിരുന്നു. മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് മറ്റു വിവാഹങ്ങളില്‍ പങ്കെടുക്കാനുള്ള ആളുകളുടെ എണ്ണവും പരിമിതപ്പെടുത്തി. ഇക്കാരണത്താല്‍ വിദേശത്തുനിന്ന് വന്ന വ്യക്തിക്ക് ബന്ധുവിന്റെ താലികെട്ട് ചടങ്ങ് കാണാന്‍ സാധിച്ചില്ലെന്നാണ് ഫെയ്‌സ്ബുക്കില്‍ ആര്‍.ജെ.അനൂപ് എന്നയാള്‍ ആരോപിച്ചിരിക്കുന്നത്. കസിന്റെ കല്യാണമാണ് ഗുരുവായൂര്‍ വെച്ച്‌ നടന്നതെന്നും പത്ത് പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാവൂ എന്ന നിബന്ധന കാരണം തന്റെ അമ്മയ്ക്ക് താലികെട്ട് കാണാന്‍ സാധിച്ചില്ലെന്നും അനൂപ് പറഞ്ഞു. താലികെട്ട് കാണാന്‍ പാസ് ഇല്ലാത്ത കാരണത്താല്‍ വിദേശത്തു നിന്ന് വന്ന മറ്റൊരു വ്യക്തിക്കും വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിച്ചില്ലെന്നും…

    Read More »
  • Kerala

    ചിത്രയുമായി വിയോജിപ്പ്; ഗായകരുടെ സംഘടനയില്‍ നിന്ന് രാജി വച്ച്‌ സൂരജ് സന്തോഷ്

    ഗായകൻ സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ ‘സമ’ത്തില്‍ നിന്ന് രാജി വെച്ചു. തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ സംഘടന പിന്തുണച്ചില്ല എന്ന് സൂരജ് പറയുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര പങ്കുവച്ച വീഡിയോ വലിയ വിവാദങ്ങള്‍ വഴിവച്ചിരുന്നു. ചിത്രയ്ക്ക് എതിരെ വൻ വിമര്‍ശനമാണ് സൂരജ് നടത്തിയത്. പിന്നാലെ വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സൂരജ് പാത്രമാവുകയും ചെയ്തിരുന്നു. രാമക്ഷേത്ര  പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമെല്ലാം ചിത്ര ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിരവധി പേരാണ് ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. ഇതില്‍ സൂരജ് സന്തോഷിന്‍റെ വിമര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാന്‍ കിടക്കുന്നു എന്നൊക്കം സൂരജ് കുറിച്ച്‌. ശേഷം വന്‍ സൈബര്‍ ആക്രമണവും വിമര്‍ശനവും സൂരജിന് നേരെ നടന്നു. “കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ തുടര്‍ച്ചയായി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുകയാണ്. ഞാൻ നേരത്തെയും ഇത് നേരിട്ടിട്ടുണ്ട്, എന്നാല്‍ ഇത്തവണ…

    Read More »
  • Kerala

    KL 51 Q 0001;ഒറ്റപ്പാലം സബ് ആര്‍.ടി ഓഫിസിന് ലഭിച്ചത് 4.45 ലക്ഷത്തിന്റെ ‘ലോട്ടറി’

    പാലക്കാട്: വാഹന രജിസ്ട്രേഷന് ഒറ്റപ്പാലം സബ് ആര്‍.ടി ഓഫിസിന് ലഭിച്ചത് 4.45 ലക്ഷത്തിന്റെ ‘ലോട്ടറി’. KL 51 Q 0001 എന്ന നമ്ബറിനാണ് ലേലംവഴി 4.45 ലക്ഷം ലഭിച്ചത്. ചെര്‍പ്പുളശ്ശേരി രാജപ്രഭ ഗ്രൂപ്പ് ഉടമ രാജേന്ദ്രകുമാറിന്റെ ഭാര്യ സി. പ്രഭാവതിയാണ് ഇവരുടെ പുതിയ വാഹനത്തിന് കൂടിയ തുകക്ക് ലേലം ഉറപ്പിച്ചത്. ഒപ്പം ലേലത്തില്‍ പങ്കെടുത്ത വ്യക്തി വിളിച്ചത് 3.05 ലക്ഷം രൂപക്കാണ്. 1.4 ലക്ഷം രൂപ കൂട്ടിവിളിച്ചാണ് പ്രഭാവതി ഇഷ്ട നമ്ബര്‍ സ്വന്തമാക്കിയത്. 0001 എന്ന നമ്ബറിന് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വില ഒരു ലക്ഷം രൂപയായിരുന്നു.അതേസമയം KL 51 P സീരിസിലെ ഒന്നാം നമ്ബറിന് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന തുക മാത്രമാണ് ലഭിച്ചിരുന്നത്.

    Read More »
Back to top button
error: