KeralaNEWS

കൊച്ചിൻ ഷിപ്‌യാർഡ് കുതിക്കുന്നു; ഇന്ത്യയിൽ ഒന്നാം സ്ഥാനം 

കൊച്ചി: ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചു നൽകിയ കൊച്ചിൻ ഷിപ്‌യാർഡിൽ 2769 കോടി രൂപയുടെ വികസന പദ്ധതികളുടെ കൂടി നിർമ്മാണം പൂർത്തിയായിരിക്കുകയാണ്.
  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകളിലൊന്നാണ്  കൊച്ചിയിൽ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. വലിയ കപ്പലുകൾ ഉൾപ്പെടെ നിർമ്മിക്കാനുള്ള എല്ലാ സൗകര്യങ്ങളും കൊച്ചിൻ ഷിപ്‌യാർഡിലെ ഡ്രൈ ഡോക്കിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം വില്ലിങ്ങ്ടൺ ഐലൻ്റിൽ പൂർത്തിയായ ഷിപ്പ് റിപ്പയർ യാഡും രാജ്യത്തിന് മുതൽക്കൂട്ടാകും.
  പ്രതിവർഷം നൂറിലധികം കപ്പലുകൾക്ക് അറ്റകുറ്റപ്പണി നടത്താൻ പ്രാപ്തിയുള്ളതാണ് പുതിയ ഷിപ്പ് റിപ്പയർ യാഡ്. ഒരേസമയം വലിയ കപ്പലുകളുടെയും ബോട്ടുകളുടെയും അറ്റകുറ്റപ്പണി നടത്താനും ഇവിടെ സാധിക്കും.
ഇതോടൊപ്പം ഇന്ത്യൻ ഓയില്‍ എൽപിജി ഇമ്ബോര്‍ട് ടെര്‍മിനലും ഇവിടെ പൂർത്തിയായിട്ടുണ്ട്.കേരളം തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളിലേക്കുള്ള എൽപിജി വിതരണം സുഖമമാക്കാനുള്ള പദ്ധതിയാണ് ഇന്ത്യൻ ഓയില്‍ ഗ്യാസ് ഇമ്ബോര്‍ട് ടെര്‍മിനല്‍. ഇന്ത്യൻ ഓയില്‍ കോര്‍പറേഷൻ കൊച്ചി ടെര്‍മിനല്‍ വഴി ഇറക്കുമതി ചെയ്യുന്ന എൽപിജിയും ഭാരത് പെട്രോളിയം കൊച്ചി റഫൈനെറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എൽപിജിയും കൊച്ചിയില്‍ നിന്ന് പൈപ്പ്‌ലൈനിലൂടെ സേലം വഴി ബംഗളുരു നഗരത്തില്‍ എത്തിക്കുന്നതാണ് പദ്ധതി.

മൂന്നു സംസ്ഥാനങ്ങളിലെ ഗ്യാസ് ആവശ്യങ്ങള്‍ക്ക് ഇതു പര്യാപ്തമാണ്.ഇതോടെ ക്രൂഡ് ഓയില്‍ ടെര്‍മിനല്‍, എൽഎൻജി ടെര്‍മിനല്‍, എൽപിജി ടെര്‍മിനല്‍ എന്നിവയുള്ള രാജ്യത്തെ ഏക തുറമുഖമായി മാറിയിരിക്കുകയാണ് കൊച്ചി.

Back to top button
error: