Month: January 2024

  • Crime

    അര്‍ദ്ധരാത്രിയില്‍ സഞ്ചിയുമായി മൂന്നുപേര്‍, ലോറി ഡ്രൈവര്‍ നൂറിലേക്ക് വിളിച്ചു; ബെവ്കോ ഔട്ട്ലെറ്റിലെ മോഷണശ്രമം പാളി

    കൊച്ചി: കളമശേരി ബെവ്കോ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംശയം തോന്നിയ ലോറി ഡ്രൈവര്‍ നൂറില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് മോഷണശ്രമം പരാജയപ്പെട്ടത്. പൊലീസ് എത്തിയെങ്കിലും കള്ളന്മാര്‍ ഓടി രക്ഷപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ കളമശേരി ബെവ്കോ ഔട്ട്ലെറ്റിലാണ് സംഭവം. അപരിചിതരായ മൂന്ന് പേര്‍ ബെവ്കോ ഔട്ട്ലെറ്റിന് മുന്നില്‍ നില്‍ക്കുന്നതില്‍ സംശയം തോന്നിയ ലോറി ഡ്രൈവര്‍ നൂറില്‍ വിളിച്ച് പറയുകയായിരുന്നു. ബെവ്കോ ഔട്ട്ലെറ്റിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലെ ഡ്രൈവറാണ് വിളിച്ച് പറഞ്ഞത്. സഞ്ചിയുമായി മൂന്ന് പേര്‍ ബെവ്കോ ഔട്ട്ലെറ്റിന് മുന്നില്‍ നില്‍ക്കുന്നതായും മോഷണത്തിനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായുമാണ് ലോറി ഡ്രൈവര്‍ വിളിച്ച് അറിയിച്ചത്. പൊലീസ് ഉടന്‍ സ്ഥലത്ത് എത്തുമെന്ന സംശയത്തില്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ലിവര്‍, പൂട്ട് പൊളിക്കുന്ന കട്ടര്‍ എന്നിവ സഞ്ചിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.    

    Read More »
  • Kerala

    22 കിലോ കഞ്ചാവ്; പ്രതി ഓടിരക്ഷപ്പെട്ടു

    തൃശൂര്‍: കൊഴുക്കുള്ളിയില്‍നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി.  നടത്തറ കൊഴുക്കുള്ളി സൗഹൃദ നഗറിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍, മൊത്ത വിതരണത്തിന് ഇറക്കി വെച്ച 22 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ എക്‌സൈസ് റേയ്ഞ്ച് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയം ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന വീട്ടുടമ റിക്‌സണ്‍ എക്‌സൈസ് സംഘത്തെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു. വീട്ടില്‍ കയറിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് കണ്ടെത്തിയത്.  പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് വില്പനക്കായി സൂക്ഷിച്ചതാണ് കഞ്ചാവെന്നാണ് നിഗമനം.റിക്‌സണ്‍ ഒറ്റക്ക് താമസിച്ചിരുന്ന ഈ വീട്ടില്‍ രാത്രി നിരവധി പേര്‍ ബൈക്കുകളില്‍ വന്നു പോകുന്നുണ്ടെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എസ് ഷാനവാസ് പറഞ്ഞു.  സംഭവത്തില്‍ എക്സൈസ് കേസെടുത്തു. രക്ഷപ്പെട്ട റിക്‌സനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

    Read More »
  • India

    അയോധ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹത്തിന്റെ ആദ്യചിത്രം പുറത്ത്

    ലഖ്നൗ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുകള്‍ക്കൊരുങ്ങുന്ന പുതിയ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങുകള്‍. കൃഷ്ണശിലയില്‍ നിര്‍മിച്ചിട്ടുള്ള വിഗ്രഹം നില്‍ക്കുന്ന രീതിയിലാണുള്ളത്. 51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. മൈസൂരുവില്‍നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. നിലവില്‍ വിഗ്രഹത്തിന്റെ മുഖവും നെഞ്ചും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തുണികൊണ്ട് മറച്ചനിലയിലാണുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് വിഗ്രഹം ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ചത്. പ്രതിഷ്ഠാകര്‍മത്തിന് തൊട്ടുപിറ്റേന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുനല്‍കുമെന്നാണ് വിവരം. പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തുടങ്ങി 11,000-ല്‍ അധികം ആളുകളെയാണ് ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്.

    Read More »
  • Kerala

    എടാ, പോടാ, നീ വിളികള്‍ വേണ്ട; ജനമാണ് പരമാധികാരികള്‍: പൊലീസിനോട് ഹൈക്കോടതി

    കൊച്ചി: ജനങ്ങളോടുള്ള ‘എടാ’, ‘പോടാ’, ‘നീ’ വിളികള്‍ പൊലീസ് മതിയാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ‘ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍; ആരും ആരുടെയും താഴെയല്ല’ കോടതി ഓര്‍മിപ്പിച്ചു. പൊലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനായി കോടതിയില്‍ ഹാജരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇക്കാര്യം ഉറപ്പു നല്‍കി. പാലക്കാട് ആലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇടപെട്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. ആരോപണ വിധേയനായ എസ്‌ഐ വി.ആര്‍.റിനീഷിനെ താക്കീതോടെ സ്ഥലംമാറ്റിയെന്നും വകുപ്പു തല അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നും ഡിജിപി വിശദീകരിച്ചു. തുടര്‍നടപടികളിലെ പുരോഗതി വിലയിരുത്താന്‍ ഫെബ്രുവരി ഒന്നിനു കേസ് വീണ്ടും പരിഗണിക്കും. അപകടത്തില്‍പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഡ്വ. ആക്വിബ് സുഹൈലിനോടു പൊലീസ് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ എസ്‌ഐ റിനീഷിനെതിരെ അഭിഭാഷകന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി നോട്ടിസ് പുറപ്പെടുവിച്ചു. ഈ ഉദ്യോഗസ്ഥന്‍…

    Read More »
  • Kerala

    പാലായിൽ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിയെ രാജ്യാന്തരകുറ്റവാളിയായി പ്രഖ്യാപിച്ച്‌ ഇന്റര്‍പോള്‍

    പാലാ: മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച്‌ ഇന്റർപോള്‍. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടില്‍ യാഹ്യാഖാൻ (40) എന്നയാളെയാണ് ഇന്‍റര്‍പോള്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്. 2008 ലാണ് മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തത്. വീടുകള്‍ തോറും പാത്രക്കച്ചവടം നടത്തിവന്നിരുന്ന ഇയാള്‍ 2008 ജൂണ്‍ മാസം പാലായിലെ ഒരു വീട്ടില്‍ കച്ചവടത്തിനായി എത്തുകയും വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോയി. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാള്‍ കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനുശേഷം വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തി.  തുടർന്ന് യാഹ്യാഖാനെ വിദേശത്തുനിന്നും പിടികൂടുന്നതിനുവേണ്ടി എസ്.പി കെ.കാർത്തിക്കിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ പഴുതടച്ച റിപ്പോർട്ട് സമർപ്പിച്ചതിന്റെ…

    Read More »
  • India

    രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ജനുവരി 22 ന് അവധി 

    ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ അവധി പ്രഖ്യാപിച്ചു. പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ന് ഉത്തര്‍പ്രദേശില്‍ പൊതു അവധിയാണ്. സ്‌കൂളുകള്‍ക്കും അവധി ബാധകം. ഛത്തീസ്ഗഢിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസും ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഹരിയാനയിലും അന്നേ ദിവസം സ്‌കൂളുകള്‍ക്ക് അവധിയാണ്. അതേസമയം തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും ഇതുവരെ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല. പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ദിവസം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധിയാണ്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

    Read More »
  • Crime

    18കാരിയായ വീട്ടുജോലിക്കാരിക്ക് പീഡനം; കരുണാനിധിയുടെ മകനും ‘മനൈവി’ക്കുമെതിരെ കേസ്

    ചെന്നൈ: ഗാര്‍ഹിക ജോലിക്കാരിയായ 18കാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പീഡനമേറ്റ പെണ്‍കുട്ടിയെ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. കോച്ചിങ്ങിന് ചേരാന്‍ പണം കണ്ടെത്താനായിരുന്നു ജോലി ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി കരുണാനിധിയുടെ മകന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ മുറിവേറ്റ പാടുകളും സിഗരറ്റ് ഉപയോ?ഗിച്ച പൊള്ളിച്ച അടയാളങ്ങളും കണ്ടെത്തിയതായി പൊലീസ് പറയുന്നു. ‘യുവതിയെ ചികിത്സയ്ക്കായി ഉളുന്ദൂര്‍പേട്ടയിലെ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെയുള്ള ഡോക്ടര്‍മാരാണ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. പരാതി നല്‍കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയാണ്. കേസ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച അടയാളങ്ങള്‍ പഴക്കമുള്ളതാണെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂവെന്നും പൊലീസ് പറയുന്നു. എന്നാല്‍ രാഷ്ട്രീയ…

    Read More »
  • India

    ആന്ധ്രയില്‍ സമഗ്ര ജാതി സെന്‍സസ്; നിര്‍ണായക നീക്കവുമായി ജഗന്‍മോഹന്‍ സര്‍ക്കാര്‍

    വിശാഖപട്ടണം: ആന്ധ്രയില്‍ സമഗ്ര ജാതി സെന്‍സസ് നടത്താന്‍ തീരുമാനം. നടപടികള്‍ ഇന്ന് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ജഗന്‍മോഹന്‍ സര്‍ക്കാര്‍. ഡോ. ബി ആര്‍ അംബേദ്കറിന്റെ, രാജ്യത്തെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമ ഉദ്ഘാടനം ചെയ്യുന്ന അതേ ദിവസമാണ് ആന്ധ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടപടികളും തുടങ്ങുന്നത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടക്കാനിരിക്കുന്ന ആന്ധ്രയില്‍ ജഗന്‍മോഹന്റെ നിര്‍ണായക നീക്കമാണിത്. ഗ്രാമസെക്രട്ടേറിയറ്റ് സംവിധാനം പൂര്‍ണമായി ഉപയോഗിച്ചാകും സെന്‍സസ് വിവരശേഖരണം. ഇതിനായി സന്നദ്ധപ്രവര്‍ത്തകരെയും നിയമിക്കും. കഴിഞ്ഞ ഏപ്രിലില്‍ ജാതി, ജനസംഖ്യാ സെന്‍സസുകള്‍ ഒരുമിച്ച് നടപ്പാക്കണമെന്ന് ആന്ധ്ര നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് ജഗന്‍മോഹന്‍ റെഡ്ഡി കത്തും നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ഉടനെയൊന്നും ജാതിസെന്‍സസ് നടപ്പാക്കില്ല എന്നുറപ്പായതോടെയാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതിസെന്‍സസ് നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ജഗന്‍മോഹന്‍ വ്യക്തമാക്കുന്നു.

    Read More »
  • Kerala

    ദേശീയപാത വികസനത്തിൽ  കേരളം ചെലവഴിച്ചത് 5,580 കോടി; കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

    ന്യൂഡൽഹി: ദേശീയപാത വികസനത്തിലും കേരളം നമ്ബര്‍ വണ്‍. ദേശീയപാത വികസനത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സംസ്ഥാനം കേരളമെന്ന് കേന്ദ്ര സർക്കാർ റിപ്പോർട്ട്. അഞ്ച് വര്‍ഷത്തിനിടെ ഭൂമി ഏറ്റെടുക്കാനായി 5,580 കോടി രൂപയാണ് സംസ്ഥാനം നല്‍കിയത്.കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ ചെലവഴിച്ചതിനേക്കാള്‍ ഇരട്ടിയോളം തുകയാണ് കേരളം ചെലവിട്ടത്. കേരളത്തിന് പിന്നില്‍ ഹരിയാനയാണ്. 3,114 കോടിയാണ് ഹരിയാന ചെലവഴിച്ചത്. ഉത്തര്‍പ്രദേശ് (2301 കോടി), ബീഹാര്‍ (733 ), ദില്ലി (654), കര്‍ണാടക (276), തമിഴ്നാട് (235) തുടങ്ങിയ സംസ്ഥാനങ്ങളാണ്  പിന്നിലുള്ളത്. അഞ്ച് വര്‍ഷത്തിനിടയില്‍ ഭൂമിയേറ്റെടുക്കുന്നതിന് കേരളം 5,580 കോടി ചെലവാക്കിയപ്പോള്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തും മധ്യപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തുക ചെലവഴിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. മിക്ക സംസ്ഥാനങ്ങളിലും റോഡ് വികസനം എന്‍എച്ച്‌എഐ നേരിട്ട് നടത്തുമ്ബോഴാണ് എന്‍എച്ച്‌ 66 വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 25% ചെലവ് കേരളം വഹിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍…

    Read More »
  • Kerala

    കിഫ്ബി മസാലബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

    കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ടി എം തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നേരത്തെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്കുകള്‍ ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് സാവകാശം തേടിയിരുന്നു. കിഫ്ബി മസാലബോണ്ട് കേസില്‍ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയപ്പോള്‍ സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനുശേഷം, ചില പോരായ്മകളുണ്ടെന്ന് വിലയിരുത്തി ഇഡി സമന്‍സ് പിന്‍വലിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സിക്ക് തുടര്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്. അന്വേഷണത്തെ തടയുന്ന ഒരു നടപടിയും ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഇഡി അധികൃതര്‍ സൂചിപ്പിക്കുന്നത്. നേരത്തെ ജനുവരി 12 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൈഗ്രേഷന്‍ കോണ്‍ക്ലേവ് കാരണം ജനുവരി 21 വരെ തിരക്കിലാണെന്ന് ഐസക്ക് ഇഡിയെ അറിയിക്കുകയായിരുന്നു.  

    Read More »
Back to top button
error: