Month: January 2024
-
Crime
കോടികള്‍ തട്ടിയെന്ന പരാതിയില്‍ എംഎല്‍എയുടെ ഭാര്യക്കെതിരേ കേസ്; രാഷ്ട്രീയപ്രേരിതമെന്ന് സിദ്ദിഖ്
കോഴിക്കോട്: നിധി ലിമിറ്റഡിനു കീഴിലെ ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിന്റെ മറവില്‍ കോടികള്‍ തട്ടിയെന്ന പരാതിയില്‍ ടി സിദ്ദിഖ് എംഎല്‍എയുടെ ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ ഷറഫുന്നീസക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു. പരാതി തെളിയിക്കാന്‍ പൊലീസിനെയും പരാതിക്കാരിയേയും ടി സിദ്ദിഖ് എംഎല്‍എ വെല്ലുവിളിച്ചു. 16-03-2023 ല്‍ 4.52 ലക്ഷം രൂപം രൂപയും 19-04-2023 ല്‍ 1.13 ലക്ഷം രൂപയും മൊത്തം 5. 65 ലക്ഷം രൂപ നിക്ഷേപിച്ചെന്നും, അത് വഞ്ചിച്ചു എന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാല്‍ പണം നിക്ഷേപിച്ചു എന്നു പറയപ്പെടുന്ന കാലയളവില്‍ ഭാര്യ ഷറഫുന്നീസ് ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആ സ്ഥാപനം ശരിയായ രീതിയിലല്ല പോകുന്നതെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ 2022 ഡിസംബര്‍ എട്ടിന് ഷറഫുന്നീസ സ്ഥാപനത്തില്‍ നിന്നും രാജിവെച്ചതാണെന്നും സിദ്ദിഖ് പറഞ്ഞു. 2022 ഡിസംബറില്‍ രാജിവെച്ച ഒരാള്‍ക്കെതിരെ 2023 ല്‍ വഞ്ചനാകേസ് എടുത്തത് ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണ്. പരാതിക്കാരിയെ കാണുകയോ, നേരിട്ടോ ഫോണ്‍ മുഖേനയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.…
Read More » -
Kerala
മറന്നുവച്ച കണ്ണട എടുക്കാന്‍ ട്രെയിനില്‍ തിരിച്ചുകയറി ഇറങ്ങവേ വീണു; കോട്ടയത്ത് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കോട്ടയം: മറന്നു വച്ച കണ്ണടയെടുക്കാന്‍ തിരിച്ചു കയറിയ ശേഷം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍നിന്നു വീണു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ദീപക് ജോര്‍ജ് വര്‍ക്കിയാണു (25) മരിച്ചത്. രാവിലെ ആറോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. പുനെ-കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്. പുനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ ദീപക് കോഴ്‌സ് പൂര്‍ത്തിയാക്കി തിരികെയെത്തുമ്പോഴായിരുന്നു സംഭവം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ദീപക് മറന്നുവച്ച കണ്ണട ട്രെയിനില്‍നിന്ന് എടുക്കാനായി വീണ്ടും കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറയുന്നു. കണ്ണട എടുത്ത ശേഷം തിരികെ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഇറങ്ങാന്‍ ശ്രമിച്ചപ്പോഴേക്കും ട്രെയിന്‍ പ്ലാറ്റ്‌ഫോം പിന്നിട്ടു. താഴേക്കു ചാടാന്‍ ശ്രമിച്ചപ്പോള്‍ ട്രെയിനിന്റെ അടിയില്‍ പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഇടശേരിക്കുന്നേല്‍ വണ്‍ ഗ്രാം ഗോള്‍ഡ് ജ്വല്ലറി ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമ ജോര്‍ജ് വര്‍ക്കിയാണു പിതാവ്. മാതാവ് സോളി.
Read More » -
LIFE
എന്തിനാണ് ഇവരെയൊക്കെ നായികയാക്കുന്നത്? പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്കയുടെ ചോദ്യത്തില്‍ ഞെട്ടിയ മെറീന
ഒരിടവേളയ്ക്കു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിവേകാനന്ദന്‍ വൈറലാണ്’. ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ചിത്രത്തില്‍ നിരവധി സ്ത്രീകഥാപാത്രങ്ങള്‍ അണിനിരക്കുന്നു. ഐഷു എന്ന കഥാപാത്രമായി നടി മെറീന മൈക്കിളും എത്തുന്നു. ഈ സിനിമയെക്കുറിച്ച് കമല്‍ പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും തനിക്കെതിരെ പ്രവര്‍ത്തിച്ച് ഈ സിനിമയില്‍നിന്നു മാറ്റി നിര്‍ത്തുമോ എന്ന പേടി ഉണ്ടായിരുന്നുവെന്ന് മെറീന പറയുന്നു. ഒരിക്കല്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ സെറ്റിലെത്തിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, എന്തിനാണ് മെറീനയെ ഒക്കെ നായികയാകുന്നത്? എന്ന് ചോദിച്ച ദുരനുഭവനുമാണ് ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നടി പങ്കുവച്ചു. ‘ഒരിക്കല്‍ ഞാന്‍ അഭിനയിക്കുന്ന സെറ്റില്‍ മറ്റൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്നിട്ട്, മെറീന ആണോ ഇതില്‍ ലീഡ്? എന്തിനാണ് ഇവരെയൊക്കെ നായികയാക്കുന്നത്? എന്ന് ചോദിച്ചു. ഞാന്‍ ചെയ്യുന്ന പടത്തിന്റെ കണ്‍ട്രോളര്‍ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം വിഷമിച്ചാണ് എന്നോട് ഇതു പറഞ്ഞത്. ഇങ്ങനെ ചോദിച്ച വ്യക്തി ഞാന്‍ ഇക്ക എന്നൊക്കെ സ്നേഹത്തോടെ വിളിക്കുന്ന ആളാണ്. എന്നോടൊരു വ്യക്തിവൈരാഗ്യവും ഉണ്ടാകേണ്ട ആളല്ല.…
Read More » -
Health
‘ചെന്നിനായക’വും കറ്റാര്‍വാഴും തമ്മിലെന്ത് ? അറിയുമോ ആര്‍ക്കെങ്കിലും?
കയ്പ്പിന്റെ പ്രതിരൂപമാണ് ചെന്നിനായകം. ഒരു പക്ഷേ നമ്മളില്‍ പലരും ആദ്യമായ് രുചിച്ച കയ്പുരസവും അതിന്റേതുതന്നെയാണ്. മുലകുടി നിര്‍ത്താന്‍ സമ്മതിക്കാത്ത പല കുസൃതിക്കുടുക്കളുടെയും മുലകുടി അമ്മമാര്‍ നിര്‍ത്തിയിരുന്നത് മുലക്കണ്ണില്‍ ചെന്നിനായകം തേച്ചുകൊണ്ടാണ്. ഒരിക്കല്‍ രുചിച്ചാല്‍ ആജീവനാന്തകാലം ആ കയ്പ്പ് മറക്കില്ല. മുലയുള്ള പ്രദേശത്തേക്ക് പോലും പിന്നെ അവര്‍ തിരിഞ്ഞു നോക്കില്ല എന്നാണ് ശാസ്ത്രം. ചെന്നിനായകം എന്ന് പലരും കേട്ടിട്ടും, കണ്ടിട്ടുമൊക്കെ ഉണ്ടെങ്കിലും, അതെന്താണ്, എവിടെനിന്ന് വരുന്നു എന്ന് പലര്‍ക്കും ഇന്നും അറിയില്ല. മുലകുടി നിര്‍ത്താന്‍ പുരട്ടുക എന്ന അപൂര്‍വാവശ്യത്തിന് അത് അങ്ങാടിക്കടകളില്‍ ചെന്ന് വാങ്ങിക്കൊണ്ടുവരും, പുരട്ടും, മറക്കും. അത്രതന്നെ. എന്നാല്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും മലയാളികളില്‍ ഒട്ടുമിക്കവരും രുചിച്ചിട്ടുള്ള ചെന്നിനായകം എന്ന ഈ വസ്തുവിന് പിന്നിലെ വളരെ രസകരമായ കുറെ കാര്യങ്ങളുണ്ട്. എന്താണ് ചെന്നിനായകം ? നമ്മുടെ ‘കറ്റാര്‍വാഴ’യുടെ ഇലയിലെ ജെല്ലില്‍നിന്ന് പുറപ്പെടുന്ന നീര് തിളപ്പിച്ച് കുറുക്കി ജലാംശം വറ്റിച്ച് തയ്യാര്‍ ചെയ്‌തെടുക്കുന്നതാണ് ‘ചെന്നിനായകം’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇരുണ്ട നിറത്തില്‍, നല്ല കട്ടിക്കിരിക്കുന്ന…
Read More » -
Kerala
പിണറായിയുമായി പണ്ടുണ്ടായിരുന്നത് നല്ല ബന്ധം, ഇപ്പോള്‍ അടുപ്പമില്ല; വെളിപ്പെടുത്തലുമായി ജി സുധാകരന്‍
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ രണ്ടര വര്‍ഷമായി അടുപ്പമില്ലെന്നും, തിരുവനന്തപുരത്തിനും ആലപ്പുഴയ്ക്കും ഇടയിലുള്ള അകലം തങ്ങള്‍ക്കിടയിലുണ്ടെന്നും മുന്‍ മന്ത്രി ജി.സുധാകരന്‍ സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. പണ്ടുണ്ടായിരുന്നത് നല്ല ബന്ധമായിരുന്നു. തന്നെ മുഖ്യമന്ത്രിക്ക് വലിയ വിശ്വാസമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമോയെന്ന് അറിയില്ല. പാര്‍ലമെന്റിലേക്ക് നല്ല കാലത്ത് താന്‍ മത്സരിച്ചിട്ടില്ല. മന്ത്രി ആകേണ്ടതില്ല എന്നത് പാര്‍ട്ടി തീരുമാനമാണ്. അത് എന്നെങ്കിലും പാര്‍ട്ടിക്ക് തിരുത്താം. താന്‍ പല കാര്യങ്ങളും ചെയ്തത് കൊണ്ടാണ് ജനങ്ങള്‍ അംഗീകരിക്കുന്നത്. സ്തുതി പാടുന്ന രീതി ഉപയോഗിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്ന പോലെ വീണ വിജയനെതിരായ ആരോപണത്തിലും പിണറായി വിജയനെ അവിശ്വസിക്കുന്നില്ല. പിണറായി പാര്‍ട്ടിയെക്കാള്‍ വലുതായെന്ന അഭിപ്രായം തനിക്കില്ല. ആര്‍ക്കും കയറി മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. പി.ബി മെമ്പറല്ലാത്ത ഒരാളും കേരളത്തില്‍ മുഖ്യമന്ത്രിയായിട്ടില്ല? കേരളത്തില്‍ വനിതാ മുഖ്യമന്ത്രി വരുന്നത് നല്ല കാര്യമാണ്. ആലപ്പുഴയില്‍ താന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പമാണ്. ഒരു ലാത്തി അടി പോലും കൊള്ളാത്തവര്‍…
Read More » -
Crime
പൊട്ടിച്ചത് 6 പവന്റെ മാല, കൂട്ടിന് ഡ്രാക്കുള സുരേഷും; മഹാരാഷ്ട്രക്കാരനെ പൊക്കിയ പൊലീസ് ഞെട്ടി, ചെറിയ മീനല്ല
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ മോഷണ കേസുകളില്‍ പ്രതിയായ മഹാരാഷ്ട്ര സ്വദേശിയെ കരമന പൊലീസ് പിടികൂടി. മഹാരാഷ്ട്ര ജസ്വന്ത് നഗര്‍ സ്വദേശി അമോല്‍ ബാലാസാഹിബ് ഷിന്‍ഡെ(32)യാണ് അറസ്റ്റിലായത്. മാല പൊട്ടിക്കല്‍ കേസിലാണ് തിരുവനന്തപുരത്ത് അമോലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം നടത്തിയപ്പോഴാണ് വമ്പന്‍ ക്രിമിനലാണ് കുടങ്ങിയതെന്ന് കരമന പൊലീസ് മനസിലാക്കുന്നത്. തലസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിന് സമീപത്തു നിന്നും ഒരു ബൈക്ക് മോഷണം പോയിരുന്നു. ഈ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഈ ബൈക്കുപയോഗിച്ച് കരമനയില്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്നും ഒരാള്‍ ആറുപവന്റെ മാലപൊട്ടിച്ചെടുത്തത്. സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബൈക്കും മാലയും മോഷ്ടിച്ചത് ഒരാള്‍ തന്നെയാണ് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്കിലെത്തിയത് തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന അമോല്‍ ആണെന്ന് കണ്ടെത്തി. ലോഡ്ജില്‍ കൊടുത്തിരുന്ന ഒരു മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച അന്വേഷിച്ചപ്പോള്‍ പ്രതി പെരുമ്പാവൂരിലുണ്ടെന്ന് കണ്ടെത്തി. പെരുമ്പാവൂര്‍ പൊലീസിന്റെ സഹായത്തോടെ അമോലിനെ പിടികൂടിയ കരമന പൊലിസ്…
Read More » -
Crime
വയോധികയെ ലോഡ്ജില്‍ പീഡിപ്പിച്ചെന്ന് വ്യാജപരാതി, പണം തട്ടാന്‍ശ്രമം; സൂത്രധാരന്‍ പിടിയില്‍
മയ്യഴി: ലോഡ്ജില്‍ പീഡനകഥയുണ്ടാക്കി പണംതട്ടാന്‍ ശ്രമിച്ച സംഭവത്തിലെ സൂത്രധാരന്‍ അറസ്റ്റിലായി. കാഞ്ഞങ്ങാട് കാരക്കോട് വട്ടപ്പള്ളി വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ എന്ന ശിവശങ്കറിനെയാണ് (61) മാഹി പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുള്ള 63-കാരിയെക്കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. മാഹിയിലെ ലോഡ്ജില്‍ മുറിയെടുക്കുകയും അവിടെ മൂന്നുദിവസം താമസിക്കുകയും ചെയ്തിരുന്നു. ഭാര്യയെന്ന വ്യാജേനയാണ് 63-കാരിയെ കൂടെ താമസിപ്പിച്ചത്. ഇവരെ ലോഡ്ജിലെ റൂംബോയ് പീഡിപ്പിച്ചതായി കാണിച്ചാണ് മാഹി പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നും ലോഡ്ജ് ഉടമയില്‍നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നും വ്യക്തമായി. മുഹമ്മദ് ഇക്ബാല്‍ സ്ത്രീയുടെ ഭര്‍ത്താവല്ലെന്നും സ്ത്രീയുടെ യഥാര്‍ഥ ഭര്‍ത്താവിനെ കഴിഞ്ഞ കുറച്ചുകാലമായി കാണാനില്ലെന്നും പോലീസ് പറഞ്ഞു. സംരക്ഷകനെന്ന വ്യാജേന സ്ത്രീയോട് അടുപ്പം കാണിച്ചാണ് തട്ടിപ്പുകളില്‍ പങ്കാളിയാക്കിയത്. തൃശ്ശൂരില്‍ ഇതേ രീതിയില്‍ പരാതി നല്കി ഒരുകുടുംബത്തെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. ഇതിനിടെ ഇയാള്‍ സ്ത്രീയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സ്ത്രീ…
Read More » -
Kerala
”മോദിയുടെ മുന്നില്‍ അനുസരണയുള്ള ആട്ടിന്‍കുട്ടിയായി പിണറായി; തൃശൂരില്‍ സിപിഐയെ കുരുതി കൊടുക്കും”
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കു വേണ്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഎം സിപിഐയെ കുരുതികൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ പിണറായി വിജയന്‍ അനുസരണയുള്ള കുട്ടിയായി മാറി. സിപിഎംബിജെപി അന്തര്‍ധാര ഇതോടെ തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എലും തമ്മിലുള്ള വിവാദ ഇടപാടുകളുമായി ബന്ധപ്പെട്ട ആര്‍ഒസി റിപ്പോര്‍ട്ട് പുറത്തുവന്നതിലായിരുന്നു മുരളീധരന്റെ പ്രതികരണം. ഞങ്ങളെ കാണുമ്പോള്‍ ചീറിക്കടിക്കാന്‍ വരുന്ന ആള്‍ അനുസരണയുള്ള ആട്ടിന്‍കുട്ടിയായി മോദിയുടെ മുന്നില്‍ നില്‍ക്കുന്നു. അത് ഇതിനു വേണ്ടിയിട്ടാണ്. ആ കുരുക്കില്‍നിന്ന് ഊരിപ്പോകാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. അത് ഞങ്ങള്‍ സമ്മതിക്കില്ല, തുറന്നു കാട്ടുക തന്നെ ചെയ്യും. അതുകൊണ്ട് ഞങ്ങള്‍ പറയുന്നു, തീര്‍ച്ചയായും അന്വേഷണം നടത്തണം, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. പിണറായിമോദി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ മുദ്രാവാക്യം” മുരളീധരന്‍ പറഞ്ഞു.
Read More » -
India
പ്രാണപ്രതിഷ്ഠയില്‍ ആചാര ലംഘനമില്ല; ശങ്കരാചാര്യന്മാരെ തള്ളി വി.എച്ച്.പി.
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അപൂര്‍ണം എന്ന് വിമര്‍ശിച്ച ശങ്കരാചാര്യന്മാര്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. 22- ാം തീയതി നടക്കുന്ന പ്രാണപ്രതിഷ്ഠയില്‍ യാതൊരു ആചാരലംഘനവും ഇല്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ അവകാശപ്പെട്ടു. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരലംഘനമാണെന്നാണ് നാലു മഠങ്ങളിലെ ശങ്കരാചാര്യന്മാരും ചൂണ്ടിക്കാട്ടിയത്. ഈ വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ ബിജെപി പ്രതിരോധത്തിലായി. മതപണ്ഡിതന്മാര്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതിരുന്ന ബിജെപിയെ സഹായിക്കാനാണ് ഇപ്പോള്‍ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്. ശങ്കരാചാര്യന്മാരുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി വിവാദങ്ങള്‍ സൃഷ്ടിക്കേണ്ട എന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും നേരത്തെ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. ഈ മാസം 22ന് അയോധ്യക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആചാരലംഘനം ഇല്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് അലോക് കുമാര്‍ അവകാശപ്പെടുന്നത്. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്‍പ് ശ്രീകോവിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് മത നിയമങ്ങള്‍ പറയുന്നത്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ആചാരലംഘനം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ സംഭവിക്കുന്നില്ലെന്നും…
Read More » -
India
സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ മോദി സമ്മര്‍ദ്ദം ചെലുത്തി; പുതിയ വിവാദവുമായി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്. 2014-ല്‍ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ പ്രധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ‘ദ റിപ്പോര്‍ട്ടേഴ്സ് കലക്ടീവ്’ എന്ന മാധ്യമ കൂട്ടായ്മ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നിതി ആയോഗ് സിഇഒ: ബിവിആര്‍ സുബ്രഹ്‌മണ്യത്തിന്റെ ഒരു സെമിനാറിലെ പരാമര്‍ശങ്ങള്‍ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. ‘നികുതി വിഹിതത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനെ മോദി എതിര്‍ത്തു. ധനകാര്യ കമ്മീഷന്‍ വിസമ്മതിച്ചതോടെ സര്‍ക്കാരിന് ബജറ്റ് 48 മണിക്കൂര്‍ കൊണ്ട് മാറ്റേണ്ടി വന്നു’-എന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. സംസ്ഥാനങ്ങളുടെ ധനസ്ഥിതി ചൂഷണം ചെയ്യാന്‍ പ്രധാനമന്ത്രിയും സംഘവും തുടക്കം മുതല്‍ ശ്രമിച്ചിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാറിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരസ്യമായി സമ്മതിക്കുന്നത് ഇതാദ്യമാണ്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് റിപ്പോര്‍ട്ടേഴ്സ് കലക്ടീവ്. സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നു. മോദിയുടേത് ഭരണഘടന വിരുദ്ധ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ‘നീതി ആയോഗ് സിഇഒയുടേത് അസാധാരണ വെളിപ്പെടുത്തലാണ്. ഫെഡറലിസത്തെ…
Read More »