Month: January 2024

  • Kerala

    7 മണിക്കൂറിലെത്താം, സിഗ്നലുകൾ ഇല്ലാതെ കാസർകോട് – തിരുവനന്തപുരം 603 കിലോമീറ്റർ റോഡ്

    കാസർകോട്: തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ.ഇതോടെ 603 കിലോമീറ്റർ നീളത്തിൽ സിഗ്നലുകളില്ലാത്ത റോഡായി ഇതു മാറും. റോഡ് മറികടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും നിർമിക്കും.  നാനൂറിലധികം അടിപ്പാതകളാണ് നിർമിക്കുന്നത്. പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നത് അടിപ്പാതകൾ വഴിയാകും. അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടിപ്പാത നിർമാണം. കാൽനടക്കാർക്ക് മറുവശത്തെത്താൻ നടപ്പാതകളുമുണ്ടാകും. 12 ടോൾബൂത്തുകളാണ് ദേശീയപാത 66-ൽ വരുന്നത്. സർവീസ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് വാഹനങ്ങൾക്ക് കയറാനും തിരിച്ചിറങ്ങാനുമുള്ള സ്റ്റോറേജ് ലൈനുകൾ ഉണ്ടാകില്ല.പുതിയപാതയിൽ സർവീസ് റോഡ് വഴി മാത്രമേ പ്രധാന റോഡിലേക്ക് കടക്കാൻകഴിയൂ. ഇടയ്ക്കൊന്നും റോഡ് മുറിച്ചുകടക്കാനുള്ള വഴിയുണ്ടാകില്ല.   നിർമാണം പൂർണമായും പൂർത്തിയാകുന്നതോടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക്  ഏഴുമണിക്കൂറിൽ എത്താം.പരമാവധി വേഗത 100-120 കിമിയാണ്.

    Read More »
  • Kerala

    അങ്ങനങ്ങ് പോയാലോ സാറേ! സ്വീകരണത്തിലും കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാം പ്രതി

    തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ബുധാഴ്ച ജാമ്യം ലഭിച്ചതിനു പിന്നാലെ പൂജപ്പുര ജയിലിനു മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസില്‍ രാഹുല്‍ രണ്ടാം പ്രതിയാണ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം സജീറാണ് ഒന്നാം പ്രതി. ഗതാഗതം തടസ്സപ്പെടുത്തി പൊതുജന സമാധാനം തകര്‍ത്തു, ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കി, ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു, പോലീസ് ആജ്ഞ ലംഘിച്ച് ന്യായ വിരുദ്ധ പ്രവര്‍ത്തികള്‍ നടത്തി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച് ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ…

    Read More »
  • Kerala

    ശ്രീവിദ്യയുടെ ലക്ഷങ്ങളുടെ സ്വത്തിന് എന്തു സംഭവിച്ചെന്ന് അറിയില്ല; മന്ത്രി ഗണേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീവിദ്യയുടെ നാത്തൂന്‍

    ചെന്നൈ: മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഗണേഷിനാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും വിജയലക്ഷ്മി പറഞ്ഞു. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോ തെറപ്പിക്കു വിധേയയായ വേളയില്‍ ശ്രീവിദ്യ പവര്‍ ഓഫ് അറ്റോര്‍ണിയായി ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തുന്ന വില്‍പത്രം തയാറാക്കിയെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കള്‍ വില്‍പത്രത്തില്‍ ഇല്ലെന്നും വിജയലക്ഷ്മി ചൂണ്ടിക്കാണിച്ചു. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയലക്ഷ്മി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. സഹോദരന്‍ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഗണേഷ്‌കുമാര്‍ ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൃത്ത വിദ്യാര്‍ഥികള്‍ക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്ന വില്‍പത്രത്തിലെ പ്രധാന നിര്‍ദേശം നടപ്പാക്കിയിട്ടില്ല. 15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വര്‍ണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വില്‍പത്രത്തിലുണ്ട്. ഇതിനെല്ലാം എന്തു സംഭവിച്ചെന്ന്…

    Read More »
  • Social Media

    റോയല്‍ രാജസ്ഥാൻ വിത്ത് ഗോവ; കേരളത്തില്‍ നിന്നും ചുരുങ്ങിയ ചെലവില്‍ രാജസ്ഥാനും ഗോവയും കാണാം

    യാത്ര പോകുമ്ബോള്‍ അധിക സമയം ചെലവഴിച്ചാണെങ്കിലും പരമാവധി സ്ഥലങ്ങള്‍ കാണാനാണ് നമ്മളെല്ലാവരും ശ്രമിക്കുന്നത്.ഇനി വീണ്ടും വരാൻ സാധിച്ചില്ലെങ്കിലോ എന്നോര്‍ത്ത് ആ യാത്രയില്‍ എല്ലാ സ്ഥലങ്ങളും കണ്ട്, പരമാവധി ആസ്വദിച്ച്‌, ഷോപ്പിങ് നടത്തിയൊക്കെയാവും മടങ്ങുക. ഇപ്പോഴിതാ ഇത്തരത്തിലൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആർസിടിസി. ഭാരത് ഗൗരവ് ട്രെയിനില്‍ കേരളത്തില്‍ നിന്ന് ഗോവയും രാജസ്ഥാനും സന്ദർശിച്ച്‌ വരുന്ന ഒരു യാത്ര. 12 രാത്രിയും 13 പകലും ചിലവഴിച്ച്‌ പോകുന്ന യാത്ര ഈ ഫെബ്രുവരി 21 ന് ആരംഭിക്കും. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നാരംഭിക്കുന്ന യാത്ര കൊല്ല, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്കോഡ് എന്നീ ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. ഫെബ്രുവരി 21ന് കൊച്ചുവേളിയില്‍ നിന്ന് രാവിലെ ആരംഭിക്കുന്ന യാത്ര കൊച്ചുവേളി – കൊല്ലം – ചെങ്ങന്നൂർ – കോട്ടയം – എറണാകുളം ടൗണ്‍ – തൃശൂർ – ഷൊർണൂർ – തിരൂർ -കോഴിക്കോട്-കണ്ണൂർ-മംഗളൂരു എന്നീ സ്റ്റേഷനുകളില്‍ നിർത്തിയാണ് പോകുന്നത്. ബുക്ക് ചെയ്ത ആളുകള്‍ക്ക്…

    Read More »
  • NEWS

    കനത്ത ആക്രമണം;ഹൂതി കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ്  യുഎസ്

    ഏഡൻ: തുടർച്ചയായ നാലാം ദിവസവും ഹൂതി കേന്ദ്രങ്ങൾക്ക് നേരെ കനത്ത ആക്രമണം നടത്തി യുഎസ്.ഇറാന്‍റെ പിന്തുണയുള്ള ഹൂതികളെ ആഗോള ഭീകരരായി ബുധനാഴ്ച യുഎസ് പ്രഖ്യാപിച്ചിരുന്നു.പിന്നാലെയാണ് കടുത്ത നടപടി. ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ ആക്രമിക്കുന്ന ഹൂതികള്‍ക്കെതിരേ കഴിഞ്ഞ വെള്ളിയാഴ്ച യുഎസ്-യുകെ സൈന്യങ്ങള്‍ സംയുക്തമായി വൻ ആക്രമണം നടത്തിയിരുന്നു. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച്‌ 60 കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. പിന്നീട് വൻതോതിലുള്ള മിസൈൽ ആക്രമണമാണ് ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയത്.കനത്ത നാശനഷ്ടങ്ങളും നൂറിലേറെ മരണവും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഏദൻ ഉൾക്കടലിൽവെച്ച് മാർഷൽ ദ്വീപുകളുടെ പതാക നാട്ടിയ യു.എസ്. ഉടമസ്ഥതയിലുള്ള എം.വി. ജെൻകോ പിക്കാർഡി കപ്പലിനുനേരെ ഹൂതികൾ ഡ്രോണുകൾ തൊടുത്തിരുന്നു. ഇതിനുള്ള മറുപടിയാണ് ആക്രമണം. ഹൂതികൾക്ക് ആയുധങ്ങളും സാമ്പത്തികസഹായവും നൽകുന്നത് നിർത്താൻ ഇറാനും യു.എസ്. മുന്നറിയിപ്പ് നൽകി.

    Read More »
  • Kerala

    സുരേഷ് ഗോപിക്ക് വേണ്ടി ഞാൻ‌ അത് ചെയ്യും, മുകേഷിനെ നാട്ടുകാര്‍ക്ക് പോലും ഇഷ്ടമല്ല: കൊല്ലം തുളസി

    വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടനാണ് കൊല്ലം തുളസി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും ചുവടുവെക്കുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന താരം ലീവെടുത്തും അവധി ദിവസങ്ങളിലുമൊക്കെയായാണ് അഭിനയിച്ചിരുന്നത്. സര്‍വീസിലായിരുന്ന സമയത്ത് ഒത്തിരിപ്പേരെ സഹായിച്ചിട്ടുണ്ട് താനെന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കൂടപ്പിറപ്പുകളെയെല്ലാം സഹായിച്ചുവെങ്കിലും താന്‍ അസുഖബാധിതനായിരുന്ന സമയത്ത് ആരും തിരിഞ്ഞുനോക്കിയില്ലെന്നും കൊല്ലം തുളസി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയുള്ള കാലഘട്ടത്തില്‍ നൂറിന് മുകളില്‍ സിനിമകളില്‍ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്. 2022ല്‍ പുറത്തിറങ്ങിയ വരാലാണ് ഏറ്റവും അവസാനം കൊല്ലം തുളസി അഭിനയിച്ച സിനിമ. തമിഴിലും ചില സിനിമകളില്‍ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്. ഇതോടൊപ്പം രാഷ്ട്രീയത്തിലും താല്‍പര്യമുള്ള കൊല്ലം തുളസി ബിജെപി അനുഭാവിയായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിക്ക് വേണ്ടി താൻ പ്രചാരണത്തിന്  വരാൻ തയ്യാറാണെന്ന കൊല്ലം തുളസിയുടെ വാക്കുകളാണ് വൈറലായിരിക്കുന്നത്.   ‘സുരേഷ് ഗോപി കേരളത്തില്‍ ജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹം മത്സരിച്ചാല്‍ എല്ലാവിധ സപ്പോർട്ടും ഞാൻ‌ നല്‍‌‍കും. സുരേഷ് ഗോപി…

    Read More »
  • Social Media

    ഭാര്യമാര്‍ ലൈംഗികവൃത്തിയിലേര്‍പ്പെട്ട് സമ്ബാദിക്കും, ഭര്‍ത്താക്കന്മാര്‍ അത് ധൂര്‍ത്തടിച്ച്‌ ജീവിക്കും

    രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ വർദ്ധിക്കുന്നു എന്ന റിപ്പോർട്ടുകള്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹമുണ്ട്. മദ്ധ്യപ്രദേശിലെ ബൻചാദ വിഭാഗമാണ് തങ്ങളുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്നത്. പക്ഷേ ഈ ആഘോഷങ്ങള്‍ അവരെ നരകത്തിലേക്ക് തള്ളിവിടാൻ വേണ്ടിയാണെന്ന് പിന്നീടാണ് മനസിലാകുക. ലൈംഗിക തൊഴിലാളികളാണ് ഈ സമൂഹത്തിലെ മിക്കവാറും പേരും. ഉപജീവനത്തിനായി ലൈംഗികവൃത്തി ചെയ്യുന്ന ബൻചാദ സമൂഹത്തില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാകുന്നതും ഇതുകൊണ്ടാണ്. മദ്ധ്യപ്രദേശിലെ റാറ്റ്ലം, മാണ്ടാസുർ, നീമുച്ച്‌ ജില്ലകളിലാണ് ഇവർ താമസിക്കുന്നത്. തലമുറകളായുള്ള ലൈംഗികവൃത്തി ഇവർക്ക് ഉപജീവനത്തിനുള്ള പ്രധാന മാർഗമാണ്.കറുപ്പ് കൃഷിക്കും ഇവിടം കുപ്രസിദ്ധമാണ്. ലൈംഗികവൃത്തിയിലേർപ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂർത്തടിച്ചാണ് ഇവിടുത്തെ പുരുഷൻമാരുടെ ജീവിതം. ലൈംഗികവൃത്തി കുറ്റകരമാണെങ്കിലും ഇവിടെ സമുദായത്തിന്റെ പൂർണ പിന്തുണയാണ് ഈ തൊഴിലിന് ലഭിക്കുന്നത്.  ലൈംഗികവൃത്തിക്കായുള്ള മനുഷ്യക്കടത്തും ഇവർക്കിടയില്‍ സജീവമാണ്. ചെറുപ്രായത്തില്‍ തന്നെ സമുദായത്തിലെ പെണ്‍കുട്ടികളെ വൻതുകയ്ക്ക് വില്‍ക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍.മൂന്ന് ജില്ലകളിലായി 75 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബൻചാദ സമുദായത്തിന്റെ ആകെ ജനസംഖ്യ ഏകദേശം 23,000 ആണ്, അതില്‍ 65 ശതമാനമെങ്കിലും സ്ത്രീകളാണ്.…

    Read More »
  • Social Media

    സുകന്യയുടെ  ‘വ്യഭിചാര കഥ’ വീണ്ടും പുറത്തെടുത്ത് സോഷ്യല്‍ മീഡിയ

    മലയാളികളുടെ പ്രിയ താരമാണ് സുകന്യ. ഒരു കാലത്ത് നായികയായി തെന്നിന്ത്യയില്‍ തിളങ്ങിയ സുകന്യ ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല.അതിനു കാരണവും മലയാളികൾ തന്നെയായിരിന്നു. ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള സുകന്യയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചൂടപ്പം പോലെ പ്രചരിക്കുകയാണ്. ഗുരുവായൂര്‍ അമ്ബലത്തില്‍ വച്ച്‌ നടത്തിയ താരവിവാഹത്തില്‍ പങ്കെടുക്കാൻ വളരെ സിംപിളായി എത്തിയ സുകന്യ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ കൂടെ നടന്ന് നീങ്ങുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ ഇതിന് പഴയ നടിയാണെന്നും ഇവരുടെ കോലമിതെന്താണെന്നും ചോദിച്ച്‌ നിരവധി പേർ രംഗത്തെത്തി. വളരെ മോശമായിട്ടും നടിയുടെ മുന്‍കാലത്തെ കുറിച്ചുമൊക്കെ പറഞ്ഞാണ് ഭൂരിഭാഗം പേരുടെയും കമന്റുകള്‍. പണ്ട് ഇവരെ വ്യഭിചാരത്തിന് പോലീസ് പൊക്കിയതല്ലേ എന്നാണ് കൂടുതൽ ചോദ്യം. എന്നാല്‍ അത് ഈ സുകന്യ അല്ല. തമിഴില്‍ ഇതേ പേരുള്ള ഒരു സീരിയല്‍ നടിയെ വ്യഭിചാരത്തിനു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ് സീരിയല്‍ നടി സുകന്യയാണ് അത്. എന്നാല്‍ ഈ സുകന്യ ആണെന്ന്…

    Read More »
  • Social Media

    ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ ഇടം പിടിച്ച കൊല്ലങ്കോടിന്റെ വിശേഷങ്ങൾ 

    നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്…  സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ.ഇതിലെ പ്രധാനിയാണ് കൊല്ലങ്കോട്.  ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും നിലനിർത്തുന്ന കൊല്ലങ്കോട് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.   ഹിമാചൽ പ്രദേശിലെ കൽപയ്ക്ക്, മേഘാലയയിലെ മൗലിനോങ്, തമിഴ്നാട്ടിലെ മാത്തൂർ, കർണാടകയിലെ വാരങ്ങ, ബംഗാളിലെ ഗോർഖേ ഖോല, ഒഡിഷയിലെ ജിരാങ്, അരുണാചൽ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ, രാജസ്ഥാനിലെ ഖിംസാർ എന്നിവയായിരുന്നു മറ്റു ഗ്രാമങ്ങൾ. പാലക്കാട് ജില്ലയിൽ കേരള–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററുണ്ട് ഇവിടേക്ക്. പ്രാചീന കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. പഴമയുടെ ഭംഗിയുള്ള ഒട്ടേറെ കാഴ്ചകളുറങ്ങുന്ന ഗ്രാമങ്ങളാണ് ഈ…

    Read More »
  • Sports

    ടി20 ലോകകപ്പ്;സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്കു വലിയ തിരിച്ചടി

    ബംഗളൂരു: ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്കു വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനു ലഭിച്ച ഏക അവസരമായിരുന്നു അഫ്ഗാനിസ്താനുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 പോരാട്ടം. പക്ഷെ ഈ ‘പരീക്ഷയില്‍’ സഞ്ജു ദയനീയമായ പരാജയപ്പെട്ടിരിക്കുകയാണ്.   രണ്ടു തവണ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു. നിശ്ചിത 20 ഓവറിലാണ് സഞ്ജുവിനു ആദ്യത്തെ അവസരം കിട്ടിയത്. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹത്തിനു മടങ്ങേണ്ടി വരികയായിരുന്നു. അതിനു ശേഷം രണ്ടാമത്തെ സൂപ്പര്‍ ഓവറിലും സഞ്ജു ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. പക്ഷെ ആദ്യ ബോളില്‍ ആഞ്ഞടിച്ച അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനാവാതെ വരികയും സിംഗിളിനായി ശ്രമിക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്ണൗട്ടാവുകയും ചെയ്തു.   ടി20 ലോകകപ്പിനു മുമ്ബ് ഇനി ഇന്ത്യക്കു ടി20 മല്‍സരങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ സഞ്ജുവിനെ സംബന്ധിച്ച്‌ ഭാവിയെക്കുറിച്ച്‌ വലിയൊരു ചോദ്യമാണ് മുന്നിലുള്ളത്. അഫ്ഗാനെതിരേ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജിതേഷ് ശര്‍മയാണ്…

    Read More »
Back to top button
error: