IndiaNEWS

അയോധ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹത്തിന്റെ ആദ്യചിത്രം പുറത്ത്

ലഖ്നൗ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുകള്‍ക്കൊരുങ്ങുന്ന പുതിയ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങുകള്‍. കൃഷ്ണശിലയില്‍ നിര്‍മിച്ചിട്ടുള്ള വിഗ്രഹം നില്‍ക്കുന്ന രീതിയിലാണുള്ളത്.

51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. മൈസൂരുവില്‍നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. നിലവില്‍ വിഗ്രഹത്തിന്റെ മുഖവും നെഞ്ചും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തുണികൊണ്ട് മറച്ചനിലയിലാണുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് വിഗ്രഹം ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ചത്.

Signature-ad

പ്രതിഷ്ഠാകര്‍മത്തിന് തൊട്ടുപിറ്റേന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുനല്‍കുമെന്നാണ് വിവരം. പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തുടങ്ങി 11,000-ല്‍ അധികം ആളുകളെയാണ് ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്.

Back to top button
error: