KeralaNEWS

പാലായിൽ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിയെ രാജ്യാന്തരകുറ്റവാളിയായി പ്രഖ്യാപിച്ച്‌ ഇന്റര്‍പോള്‍

പാലാ: മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച്‌ ഇന്റർപോള്‍.

തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടില്‍ യാഹ്യാഖാൻ (40) എന്നയാളെയാണ് ഇന്‍റര്‍പോള്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചത്. 2008 ലാണ് മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തത്. വീടുകള്‍ തോറും പാത്രക്കച്ചവടം നടത്തിവന്നിരുന്ന ഇയാള്‍ 2008 ജൂണ്‍ മാസം പാലായിലെ ഒരു വീട്ടില്‍ കച്ചവടത്തിനായി എത്തുകയും വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

Signature-ad

തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോയി. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാള്‍ കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനുശേഷം വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തി.

 തുടർന്ന് യാഹ്യാഖാനെ വിദേശത്തുനിന്നും പിടികൂടുന്നതിനുവേണ്ടി എസ്.പി കെ.കാർത്തിക്കിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ പഴുതടച്ച റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്റർപോള്‍ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരിക്കുന്നത്

Back to top button
error: