Month: January 2024
-
NEWS
സ്വയം മാറാന്‍ ആഗ്രഹിക്കുന്നവൻ്റെ ഭൂതകാലമല്ല, വര്‍ത്തമാനകാലമാണ് പരിഗണിക്കേണ്ടത്
വെളിച്ചം ഒരു കൊടുംകുറ്റവാളിയായിരുന്നു അയാള്‍. മൃഗീയ കുറ്റകൃത്യങ്ങളാണ് അയാള്‍ ചെയ്തിരുന്നത്. അങ്ങനെയിരിക്കെയാണ് അയാള്‍ ശ്രീബുദ്ധനെക്കുറിച്ച് കേള്‍ക്കുന്നത്. കേട്ടകഥകള്‍ ഏറെ സ്വാധീനിച്ചതോടെ അയാൾ ബുദ്ധശിഷ്യനാകാന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹവുമായി ബുദ്ധാശ്രമത്തിലെത്തിയെങ്കിലും ബുദ്ധനെ കാണാനോ അകത്തു പ്രവേശിക്കാനോ അയാളെ ആരും അനുവദിച്ചില്ല. ദിവസങ്ങളോളം അയാള്‍ ഈ പ്രവൃത്തി തുടര്‍ന്നു. പക്ഷേ, ആരും അയാളെ വിശ്വസിച്ചില്ല. അവസാനം മനം നൊന്ത് പുറത്തെ ഭിത്തിയില്‍ തലയിടിച്ച് മരിക്കാന്‍ അയാള്‍ തീരുമാനിച്ചു. തലപൊട്ടി ചോരയൊഴുകി നില്‍ക്കുമ്പോഴാണ് ബുദ്ധന്‍ ഭിക്ഷാടനം കഴിഞ്ഞ് കടന്ന് വന്നത്. ബുദ്ധന്‍ അയാളോട് കാര്യമന്വേഷിച്ചു. തന്റെ പൂര്‍വ്വകഥകളെല്ലാം അയാള്‍ പറഞ്ഞു. കൂടാതെ ശിഷ്യനാകണം എന്ന തന്റെ ആഗ്രഹവും അറിയിച്ചു. ബുദ്ധന്‍ അയാളെ അകത്തേയ്ക്ക് കൂട്ടി കൊണ്ടു വന്നു. മുറിവ് വെച്ചുകെട്ടി. ആശ്രമത്തിനുള്ളിൽ ഒരിടം കൊടുത്തു. ഇത് കണ്ട് മറ്റ് ശിഷ്യന്മാര്‍ ബുദ്ധനോട് തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. അവര്‍ പറഞ്ഞു: “അയാള്‍ വലിയൊരു കുറ്റവാളിയാണ്. ക്ഷമിക്കാനാകാത്ത ധാരാളം തെറ്റുകള്‍ ചെയ്തയാളാണ്. അങ്ങെന്തിനാണ് അയാളെ ഇവിടെ താമസിപ്പിക്കാന്‍…
Read More » -
Kerala
ഗുരുവായൂരമ്പല നടയിൽ നരേന്ദ്ര മോദി കണ്ടത് ഈ 3 പേരെ: കൃഷ്ണഭക്തയായ ജസ്‌ന സലീം, ജൈവകൃഷിയിൽ ശ്രദ്ധ നേടിയ വിജയലക്ഷ്മി, പക്ഷിമൃഗാദികളുടെ ദാഹമകറ്റുന്ന ശ്രീമൻനാരായണൻ
കൃഷ്ണഭക്തയായ ജസ്‌ന സലീം ശ്രീകൃഷ്ണന്റെ പെയിന്റിംഗ് സമ്മാനിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്തിയുടെ പരിവർത്തന ശക്തിയുടെ തെളിവാണ് ജസ്‌ന എന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. ‘കൃഷ്ണഭക്തയായ ജസ്‌ന സലീമിൽ നിന്നും കൃഷ്ണന്റെ പെയിന്റിംഗ് ഏറ്റുവാങ്ങി. ഭഗവാൻ ശ്രീകൃഷ്ണനിലേക്കുള്ള ജസ്‌നയുടെ യാത്ര ഭക്തിയുടെ പരിവർത്തന ശക്തിയുടെ തെളിവാണ്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വർഷങ്ങളായി ജസ്‌ന ഭഗവാന്റെ ചിത്രങ്ങൾ സമർപ്പിക്കുന്നുണ്ട്’ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ക്ഷേത്രത്തിൽവച്ച് പ്രധാനമന്ത്രിയ്ക്ക് കൃഷ്ണന്റെ ചിത്രം ജസ്‌ന സമ്മാനിച്ചത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് അദ്ദഹം ഗുരുവായൂരിൽ എത്തിയത്. പ്രധാനമന്ത്രിയ്ക്ക് കൃഷ്ണന്റെ ചിത്രം സമ്മാനിക്കണം എന്നത് ഏറെക്കാലമായുള്ള ജസ്‌നയുടെ ആഗ്രഹമായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം നിറവേറിയത്. തന്റെ ആഗ്രഹം നിറവേറിയതിന് നന്ദി സൂചകമായി ജസ്ന ഗുരുവായൂർ ക്ഷേത്രത്തിലേക്ക് മറ്റൊരു ചിത്രം കൂടി സമ്മാനിച്ചു. പ്രധാനമന്ത്രിക്ക് വ്യത്യസ്ത സമ്മാനങ്ങളുമായി 3 പേരാണ് കണ്ണന്റെ നടയിൽ കാത്തു നിന്നത്. 10 വർഷമായി…
Read More » -
NEWS
കുവൈറ്റില്‍ മലയാളി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സഹപ്രവര്‍ത്തകര്‍
ആലപ്പുഴ: കുവൈറ്റില്‍ നാലുദിവസം മുമ്ബ് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നിത്തല, മുണ്ടുവേലില്‍ രാഘവന്‍റെയും ശാന്തമ്മയുടെയും മകൻ പള്ളിപ്പാട് നടുവട്ടം ദേവാമൃതം വീട്ടില്‍ ഷൈജു രാഘവ(46)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലുദിവസങ്ങളായി ഷൈജുവിനെ കാണ്‍മാനില്ലായിരുന്നു. തുടർന്ന് സഹപ്രവർത്തകർ നടത്തിയ തെരച്ചിലില്‍ സമീപ പ്രദേശത്തുനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. കുവൈറ്റിലെ അല്‍ഗാനിം എന്ന കമ്ബനിയില്‍ ടെക്നീഷ്യനായിരുന്നു. എസ്‌എച്ച്‌ബിസി- കമ്ബനിയില്‍നിന്ന് ആറുമാസം മുമ്ബാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്. ഒഐസിസി കുവൈറ്റിന്‍റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ ചെയ്തു വരികയാണ്. ഭാര്യ: രാധിക, മക്കള്‍: അമൃത, ആദിദേവ്.
Read More » -
NEWS
സൗദിയിൽ വീണ്ടും മാസ്‌ക് നിര്‍ബന്ധം; മുന്നറിയിപ്പ് നല്‍കി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി
റിയാദ്: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശ.എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു ജീവിത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് ഈ കരുതല്‍ അത്യാവശ്യമാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്ബോള്‍ പൗരന്മാരും, താമസക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണം.ഇതിലൂടെ പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ നിന്ന് വ്യക്തികളെ തടയാന്‍ സാധിക്കുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.
Read More » -
India
മലയാളി അധ്യാപിക കോയമ്ബത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു
കോയമ്ബത്തൂർ: ശ്രീനാരായണ മിഷൻ മട്രിക്കുലേഷൻ സ്കൂള്‍ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വൈകിട്ട് സ്കൂളില്‍ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്. ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബംഗളൂരു ) മകൻ: ശ്രാവണ്‍ (പോളി ടെക്നിക് വിദ്യാർഥി).
Read More » -
Crime
മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍, ഗാര്‍ഹിക പീഡനമെന്ന് ആരോപണം; അന്വേഷണം
മലപ്പുറം: പന്തല്ലൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. ഗാര്‍ഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍തൃപിതാവ് ശാരീരികമായും മാനസികമായും തഹ്ദിലയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. യുവതിക്ക് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു മക്കളാണുള്ളത്. ഭര്‍ത്താവ് നിസാര്‍ വിദേശത്താണ്.
Read More » -
India
കാമുകന്റെ ആത്മഹത്യാക്കുറിപ്പില്‍ സൂചന; ഒരു മാസത്തിനു ശേഷം 19കാരിയുടെ മൃതദേഹം കണ്ടെത്തി
മുംബൈ: കാണാതായി ഒരു മാസത്തിനു ശേഷം യുവതിയുടെ മൃതദേഹം കണ്ടെത്തി പൊലീസ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത കാമുകന്റെ മരണക്കുറിപ്പില്‍ നിന്നാണ് യുവതി കൊല്ലപ്പെട്ടുവെന്നും മൃതദേഹം എവിടെയാണെന്നും പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞത്. മഹാരാഷ്ട്രയിലെ നവി മുംബയിലാണ് പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് കൊലപാതകവും ആത്മഹത്യയും നടന്നത്. 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി വൈഷ്ണവിയെ 2023 ഡിസംബര്‍ 12 മുതല്‍ കാണാനില്ലായിരുന്നു.24കാരനായ ഇവരുടെ കാമുകന്‍ വൈഭവിന്റെ ആത്മഹത്യാക്കുറിപ്പാണ് ഒരു മാസത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിച്ചത്. രാവിലെ കോളേജിലേക്ക് പോയ മകള്‍ കോളേജില്‍ നിന്ന് മടങ്ങിവരാതിരുന്നപ്പോള്‍ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.ഇതേ ദിവസം തന്നെ റെയില്‍വേ ട്രാക്കില്‍ നിന്ന് വൈഭവിന്റെ മൃതദേഹം പൊലീസിന് ലഭിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ ചാടി വൈഭവ് ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും വൈഷ്ണവിയെ സംബന്ധിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വൈഭവിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് അതില്‍ നിന്ന് വൈഷ്ണവി താനുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചുവെന്നും അവളെ കൊല്ലുമെന്നുമുള്ള കുറിപ്പ് പൊലീസ് കണ്ടെത്തിയത്. അതോടൊപ്പം…
Read More » -
India
കീഴടങ്ങാന്‍ സമയം നീട്ടിനല്‍കണമെന്ന ഹര്‍ജി തള്ളി; ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ ജയിലിലേക്ക്
ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ജയിലിലേക്ക്. സമയം നീട്ടി നല്‍കണമെന്ന ഹര്‍ജി സുപ്രിംകോടതി തളളി. ജയിലില്‍ കീഴടങ്ങാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഹര്‍ജി സുപ്രിംകോടതിയുടെ മുന്നിലെത്തിയത്. ബില്‍ക്കീസ് ബാനുവിനെയും മാതാവിനെയും കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസുകാരിയായ മകള്‍ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ണായക വിധി വന്നത്. തിമിരശസ്ത്രക്രിയ, മാതാപിതാക്കളുടെ വാര്‍ധക്യസഹജമായ അസുഖം, കാര്‍ഷികോല്‍പന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെ വ്യത്യസ്തമായ കാരങ്ങളാണ് ജയിലില്‍ മടങ്ങിയെത്താതിരിക്കാന്‍ പ്രതികള്‍ ന്യായീകരണമായി നിരത്തിയിരിക്കുന്നത്. പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ജനുവരി എട്ടിനാണ് സുപ്രിംകോടതി റദ്ദാക്കിയത്.
Read More » -
Kerala
ഗണേഷ് ഡ്രൈവിങ് സീറ്റില്‍ ഇരുന്നപ്പോള്‍ ലാഭം നഷ്ടമായി; ‘കട്ടപ്പുറത്ത് കയറാന്‍’ ഒരുങ്ങുന്നത് 950 ഇലക്ട്രിക് ബസുകള്‍
തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതി നഷ്ടമാണെന്നാണ് പിന്‍ഗാമി കെ.ബി. ഗണേഷ്‌കുമാറിന്റെ കണ്ടെത്തല്‍. പുതിയ ഇ-ബസുകള്‍ വാങ്ങില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം നഗരത്തെ സംസ്ഥാനത്തെ ആദ്യ ഹരിതനഗരമാക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തിലായി. 110 ഇ-ബസുകളാണ് ഇപ്പോള്‍ ഓടുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം. ഇ-സേവയില്‍ 950 ഇ-ബസുകള്‍കൂടി കിട്ടാനുണ്ട്. ലാഭകരമല്ലെന്ന നിലപാടാണെങ്കില്‍ അതും ഉപേക്ഷിക്കേണ്ടിവരും. വൈദ്യുതി, വാടക ഉള്‍പ്പെടെ 26 രൂപയാണ് ഇ ബസിന്റെ കിലോമീറ്റര്‍ ചെലവെന്നാണ് മൂന്നുമാസം മുന്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. വരവ് 46 രൂപയെന്നും അവകാശപ്പെടുന്നു. എന്നാല്‍, ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ചെറിയ ഡീസല്‍ ബസുകള്‍ വാങ്ങാമെന്നാണ് ഗണേഷിന്റെ വാദം. വരുമാനത്തിന്റെ പകുതിയും ചെലവാകുന്നത് ഡീസലിനാണെന്നും ഡീസല്‍ ബസുകളുടെ എണ്ണം കൂട്ടിയാല്‍ ചെലവ് കൂടുമെന്നുമാണ് മറുവാദം. തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ-ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസുകള്‍ പുനഃക്രമീകരിക്കുമെന്നും തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ്‌കുമാര്‍…
Read More » -
Kerala
ഹയര്‍സെക്കൻഡറി മോഡല്‍ പരീക്ഷ ഫെബ്രുവരി 15 മുതല്‍
തിരുവനന്തപുരം: ഹയർസെക്കൻഡറി വാർഷിക മോഡല്‍ പരീക്ഷ ഫെബ്രുവരി 15 മുതല്‍ നടക്കും. ദിവസേന രണ്ട് പരീക്ഷകള്‍ വെച്ചാണ് നടത്തുന്നത്. ഫെബ്രുവരി 15 മുതല്‍ 21 വരെയാണ് ഇത്തവണ മോഡല്‍ പരീക്ഷ. മാർച്ച് ഒന്ന് മുതലാണ് പൊതുപരീക്ഷ. ദിവസേന രണ്ട് പരീക്ഷയെഴുതുന്നത് ബുദ്ധിമുട്ടാവുമെന്ന് അധ്യാപകരും വിദ്യാർഥികളും ചൂണ്ടികാട്ടിയെങ്കിലും പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാനാണ് രണ്ട് പരീക്ഷകള്‍ വീതം നടത്തുന്നത് എന്നാണ് അധികൃതരുടെ മറുപടി.
Read More »