ധനകാര്യ കമ്മീഷന്‍ 50% തന്നില്ലെങ്കിലും 42% നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. നിലവിലുണ്ടായിരുന്ന 32 ശതമാനത്തേക്കാള്‍ ഗണ്യമായ വര്‍ദ്ധനയായിരുന്നു അത്.എന്നാൽ 50 ശതമാനത്തിനുവേണ്ടി വാദിച്ചിരുന്ന മോദി പ്രധാനമന്ത്രിയായതോടെ ധനകാര്യ കമ്മീഷന്‍ ചെയര്‍മാനെ വിളിച്ച് റിപ്പോര്‍ട്ട് തിരുത്തിക്കാന്‍ ശ്രമിച്ചു. പഴയ 32-ലേക്കു തിരിച്ചു പോകണമെന്നായിരുന്നു ആവശ്യം. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല – തോമസ് ഐസക് പറയുന്നു.
പ്രധാനമന്ത്രിയായി മോദി തെരഞ്ഞെടുക്കപ്പെട്ട 2014-ല്‍ ആദ്യ ബജറ്റിനു മുമ്ബ് നടന്ന ഈ സംഭവം ഇപ്പോഴാണു പുറത്തുവന്നത്. നീതി ആയോഗിന്റെ സിഇഒ ആയിരുന്ന ബിവിആര്‍ സുബ്രഹ്‌മണ്യന്‍ ആണ് സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇക്കണോമിക് പ്രോഗ്രസിന്റെ ഒരു സെമിനാര്‍ ചര്‍ച്ചയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത് ആ സംഘടനയുടെ വെബ് സൈറ്റില്‍ വന്നിരുന്നെങ്കിലും 500 പേര്‍ കണ്ടപ്പോഴേക്കും അപ്രത്യക്ഷമായി എന്നും തോമസ് ഐസക് പറയുന്നു.
കേന്ദ്രനയങ്ങള്‍ കാരണം സംസ്ഥാന വരുമാനത്തില്‍ 57400 കോടി രൂപയുടെ കുറവുണ്ടായെന്നും കടമെടുപ്പ് പരിധി കുറച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്നും ജി.എസ്.ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടി ഇല്ലാതായെന്നുമടക്കം വിമർശനവുമായി തോമസ് ഐസക് നേരത്തെ രംഗത്തുവന്നിരുന്നു.