ജന്മനാ ജനനേന്ദ്രിയവും ഫലോപ്യന്‍ ട്യൂബും ഗര്‍ഭപാത്രവും ഇല്ലാതിരുന്ന തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള 23കാരിയിലാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്
രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് മിനിമലി ഇൻവേസീവ് ഗൈനക്കോളജി, റോബോട്ടിക് ആന്‍ഡ് ലാപ്രസ്കോപിക് സര്‍ജണ്‍ ഡോ. ഊര്‍മിള സോമന്‍, അനസ്തേഷ്യ വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഡിനിറ്റ് ജോയ് എന്നിവരാണ് നേതൃത്വം നല്‍കിയത്. ഭ്രൂണ വളര്‍ച്ചാവേളയില്‍ പ്രത്യുത്പാദന അവയവത്തിന്റെ മുഴുവനോ ഭാഗികമോ ആയ വളർച്ചയ്ക്ക് തടസമാകുന്ന മുള്ളേരിയന്‍ ഡക്റ്റ് ഏജെനെസിസ് അഥവാ എംആര്‍കെഎച്ച് – ടൈപ്പ് ടു സിന്‍ഡ്രോം എന്ന അവസ്ഥയായിരുന്നു രോഗിക്ക് ഉണ്ടായിരുന്നത്.
മൂത്രാശയത്തിനും മലാശയത്തിനുമിടയില്‍ ഒരു ഇടമുണ്ടാക്കി പെരിറ്റോണിയല്‍ ഫ്ളാപ്പ് ഉപയോഗിച്ച് റോബോട്ടിക് സര്‍ജറിയിലൂടെ ജനനേന്ദ്രിയം പുനര്‍നിര്‍മിക്കുകയായിരുന്നു.