IndiaNEWS

ലോകത്തിലെ മികച്ച 100 ഡെസേർട്ടുകളിൽ ഇടം നേടി ഈ ഇന്ത്യൻ രുചികളും, ടേസ്റ്റ് അറ്റ്ലസ്പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ 10 സ്ഥലങ്ങൾ

പരമ്പരാഗത ഭക്ഷണത്തിനായുള്ള യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച ഡെസേർട്ടുകൾ ലഭിക്കുന്ന സ്ഥലങ്ങളിൽ ഇന്ത്യയും സ്ഥാനം നേടി.   2023- ’24ലെ പട്ടികയാണ് ടേസ്റ്റ് അറ്റ്ലസ് പുറത്തിറങ്ങിയിരിക്കുന്നത്.

മികച്ച ഡെസേർട്ടുകൾ ലഭിക്കുന്ന ഇന്ത്യയിലെ പത്ത് സ്ഥലങ്ങളാണ് ടേസ്റ്റ് അറ്റ്ലസിൽ ഇടം പിടിച്ചിരിക്കുന്നത്. 18-ാം സ്ഥാനത്ത് പൂണെയിലെ കയാനി ബേക്കറിയും, 25-ാമതായി കൊൽക്കത്തയിലെ കെസി ദാസും, ഫ്ലൂറിസ് 26-ാമതും ബി ആൻഡ് ആർ മുള്ളിക്ക് 37-ാമതും സ്ഥാനത്തെത്തി. മികച്ച 50ൽ ഇടം പിടിച്ചത് ഇവയൊക്കെയാണ്.

ഡൽഹിയിലെ കുരേമൽസ് കുൽഫി 67-ാം സ്ഥാനവും ലഖ്‌നൗവിലെ പ്രകാശ് കുൽഫി 77-ാം സ്ഥാനവും പൂണെയിലെ ചിതാലെ ബന്ധു 85-ാം സ്ഥാനവും ന്യൂഡൽഹിയിലെ ജലേബി വാല 93-ാം സ്ഥാനവും കരസ്ഥമാക്കിയിരിക്കുകയാണ്. ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിൽ സ്ഥാപനങ്ങളുടെ പേരിന് അവരുടെ ഏറ്റവും മികച്ച വിഭവങ്ങളും ചേർത്തിട്ടുണ്ട്.

ഈ പട്ടികയിൽ ഒന്നാമതായിട്ടുള്ളത് ലിസ്ബൺ, ഇസ്തംബൂൾ, വിയന്ന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ്. ടേസ്റ്റ് അറ്റ്ലസ് വെബ് സൈറ്റിൽ ആധികാരികമായ പാചകക്കുറിപ്പുകൾ, ഭക്ഷ്യ നിരൂപക അവലോകനങ്ങൾ, ജനപ്രിയ ചേരുവകളെയും വിഭവങ്ങളെയും കുറിച്ചുള്ള ഗവേഷണ ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുന്നുണ്ട്.

Back to top button
error: