ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ജയ്പൂരിലും സന്ദർശനം നടത്തും. ജനുവരി 25-നാണ് മാക്രോണ്‍ ജയ്പൂരിലെത്തുന്നത്. സിഇഒമാർ, സാംസ്കാരിക, ശാസ്ത്രമേഖലകളിലെ പ്രമുഖ വ്യക്തികള്‍ എന്നിവരോടൊപ്പമാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. തുടർന്ന് പ്രധാനമന്ത്രിയോടൊപ്പം നടക്കുന്ന റോഡ് ഷോയിലും ഫ്രഞ്ച് പ്രസിഡന്റ് പങ്കെടുക്കും.