Month: January 2024
-
India
ശുഐബ് മാലിക് പാക്ക് സിനിമാനടിയെ വിവാഹം ചെയ്തു; വേര്‍പിരിയാനുള്ള തീരുമാനം സാനിയയുടേത്
ഇസ്ലാമാബാദ്/ഹൈദരാബാദ്: പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക് സിനിമാ താരം സന ജാവേദിനെ വിവാഹം ചെയ്തു. മുന്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുമായി വിവാഹമോചിതനാകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാലിക്കിന്റെ വിവാഹ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹം കഴിച്ച വിവരം മാലിക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 2010ലാണ് മാലിക്കും സാനിയ മിര്‍സയും തമ്മില്‍ വിവാഹിതരായത്. മാതാചാരങ്ങള്‍ പ്രകാരം ഹൈദരാബാദില്‍വച്ചായിരുന്നു വിവാഹം. 2018ല്‍ ഈ ബന്ധത്തില്‍ ആണ്‍കുഞ്ഞ് പിറന്നു. ഇതിനുശേഷവും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സാനിയ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. സന ജാവേദുമായി മാലിക് ഡേറ്റിങ്ങിലാണെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2022ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. സമൂഹമാധ്യമ പോസ്റ്റുകളിലും ബയോയിലും ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയതാണ് ചര്‍ച്ചയായത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സാനിയ ടെന്നിസ് കരിയര്‍ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്ന് അഭ്യൂഹമുയര്‍ന്നു. അതേസമയം, വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം സാനിയ…
Read More » -
Kerala
പുറമ്പോക്ക് ഭൂമി കയ്യേറി, രജിസ്‌ട്രേഷനിലും ക്രമക്കേട്; കുഴല്‍നാടനെതിരേ ഗുരുതര കണ്ടെത്തല്‍
ഇടുക്കി: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലന്‍സ്. ഭൂമി ഇടപാടില്‍ എംഎല്‍എ നികുതിവെട്ടിപ്പ് നടത്തിയെന്നാണു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. 50 സെന്റ് പുറമ്പോക്കു കയ്യേറി എംഎല്‍എ മതില്‍ നിര്‍മിച്ചെന്നു വിജിലന്‍സ് കണ്ടെത്തി. ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേടുണ്ടെന്നാണു കണ്ടെത്തല്‍. കെട്ടിടത്തിന്റെ കാര്യം മാത്യു കുഴല്‍നാടന്‍ മറച്ചുവച്ചതായും വിജിലന്‍സ് പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സിന് മുന്‍പില്‍ ഹാജരായി. എന്നാല്‍, അളന്നു നോക്കിയിട്ടില്ലെന്നും ആധാരത്തിലേതിനെക്കാള്‍ കൂടുതല്‍ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അളന്നു നോക്കി കൂടുതലുണ്ടെങ്കില്‍ തുടര്‍നടപടി എടുക്കട്ടെയെന്നും മാത്യു വിശദീകരിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ”ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. വിഷയം പെട്ടെന്ന് ഉയര്‍ന്നുവന്നതു മാസപ്പടി വിഷയം ഉയര്‍ന്നുവന്നതിനു ശേഷമാണ്. പൊതുജനത്തിനു മുമ്പില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നതിനു വേണ്ടിയാണു നടപടിയെങ്കില്‍ അത് അനുവദിക്കില്ല. ഭൂമി തന്ന ആളുകള്‍ ഇട്ടിട്ടുള്ള അതിരടയാളം മാത്രമാണ് ഇപ്പോഴും ഉള്ളത്. ഞാന്‍…
Read More » -
India
സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 2 മരണം: 13 പേര്‍ക്ക് പരിക്ക്
ബംഗളൂരു: നിർമാണത്തിലിരുന്ന സ്കൂള്‍ കെട്ടിടം തകർന്നുവീണ് ബംഗാള്‍ സ്വദേശികളായ 2 തൊഴിലാളികള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരു ആനേക്കല്ലില്‍ നിർമാണം പുരോഗമിക്കുന്ന സ്വകാര്യ എജ്യുക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂഷന്റെ കെട്ടിടമാണ് തകർന്നുവീണത്. രണ്ടാം നിലയില്‍ കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു.
Read More » -
Kerala
ശബരിമലയിലെ വരുമാനം 357.47 കോടി, കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്;കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല
പത്തനംതിട്ട: ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്. അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി ശബരിമലയിൽ എത്തിയത്. ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങൾക്ക് മുൻപെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ …
Read More » -
Sports
കലിംഗ സൂപ്പര്‍ കപ്പ്: നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെതിരെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്
ഭുവനേശ്വർ: കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ തങ്ങളുടെ അവസാന മത്സരത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ബി ഗ്രൂപ്പിലെ മൂന്നാമത്തെ മത്സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് എതിരാളികള്‍.ഇന്ന് രാത്രി 7.30നാണ് മത്സരം. ജംഷഡ്‌പുര്‍ എഫ്.സിയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഒരു ജയവും തോല്‍വിയും കുറിച്ച ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് പോയിന്റുമായി രണ്ടാമതാണുള്ളത്. മൂന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതിനാല്‍ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് മൂന്നാം സ്‌ഥാനത്തായി. നാലാം സ്‌ഥാനത്തുള്ള ഷില്ലോങ് ലജോങിന് അക്കൗണ്ട് തുറക്കാനായില്ല. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്‌പുരിനോട് 3-2 നു തോറ്റതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകള്‍ അവസാനിച്ചിരുന്നു.ഐ.എസ്‌്.എല്ലില്‍ മിന്നും ഫോമില്‍ തുടരുന്ന ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായത് ആരാധകരെ വരെ ഞെട്ടിച്ചിരുന്നു. ജംഷഡ്‌പൂർ, ഈസ്റ്റ് ബംഗാൾ,ഗോവ,ഒഡീഷ ടീമുകളാണ് സൂപ്പർ കപ്പിന്റെ സെമിയിൽ പ്രവേശിച്ചിട്ടുള്ള ടീമുകൾ.ഒഡീഷ എഥ്സിയാണ് നിലവിലെ ചാമ്പ്യന്മാർ.
Read More » -
NEWS
കുവൈത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യരുത്;സലൂണുകളില്‍ ഉൾപ്പെടെ നിയമം കര്‍ശനമാക്കുന്നു
കുവെെത്ത് സിറ്റി: കുവൈത്തിലെ സലൂണുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യരുതെന്നും പൊതുധാർമികമായ കാര്യങ്ങള്‍ കർശനമാക്കാൻ നിർദേശങ്ങള്‍ പാലിക്കണമെന്നും പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹയേഫ്. സലൂണുകള്‍ രാജ്യത്ത് തുറക്കാൻ വേണ്ടി ലൈസൻസ് അനുവദിക്കുമ്ബോള്‍ ചില മാനദണ്ഡങ്ങള്‍ നല്‍കുന്നുണ്ട്. അത് പാലിക്കാൻ ഉടമകള്‍ ബാധ്യസ്ഥരാണ്. സ്ഥാപനങ്ങള്‍ തുറക്കാൻ വേണ്ടി അനുവദിച്ചിട്ടുള്ള ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങള്‍ എല്ലാം പാലിക്കണം.സലൂണില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും നിരവധി പരാതികള്‍ ഉയർന്നു വന്നിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു. ഹെല്‍ത്ത് ക്ലബുകള്‍, മസാജ് പാർലറുകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധാകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
Kerala
കേരളത്തിൽ റബ്ബര്‍വിലയില്‍ മുന്നേറ്റം
കോട്ടയം: കേരളത്തിൽ റബ്ബര്‍വിലയില്‍ മുന്നേറ്റം.ആഗോളതല ഉത്പാദനത്തിലെ ഇടിവുകാരണമാണ് കേരളത്തിൽ റബ്ബർവില കൂടിയത്. തായ്ലൻഡ്, ഇൻഡൊനീഷ്യ, വിയറ്റ്നാം, ചൈന, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് ഉത്പാദനക്കുറവ് നേരിടുന്നത്. ആഗോള ഉത്പാദനം 1.9 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഐവറികോസ്റ്റ് ചിരട്ടപ്പാല്‍ കയറ്റുമതി ജനുവരി ഒന്നുമുതല്‍ നിർത്തിവെച്ചതോടെ വിലകുറഞ്ഞ ചരക്കിന്റെ സാന്നിധ്യം അന്താരാഷ്ട്ര വിപണിയില്‍ കുറയുകയും ഷീറ്റ് തേടി സംരംഭകർ കൂടുതലായി എത്തുകയും ചെയ്തിരുന്നു. ആർ.എസ്.എസ്. 4-ന് 160 രൂപ വരെ വ്യാപാരം നടന്നിട്ടുണ്ട്. വ്യാപാരിവില 155 രൂപയാണ്. ബോർഡ് പ്രസിദ്ധീകരിച്ച വില 160 രൂപയും. 2023-ല്‍ മേയിലാണ് റബ്ബറിന് മെച്ചപ്പെട്ട വില കിട്ടിയത്. 157 രൂപയായിരുന്നു അന്നത്തെ വില. പിന്നീടിങ്ങോട്ട് വില 150 രൂപയ്ക്കടുത്ത് ചാഞ്ചാടി നിന്നു. 2024 ജനുവരി രണ്ടാം വാരത്തോടെയാണ് ചരക്ക് ലഭ്യത കുറഞ്ഞ് വില ഉയരാൻ തുടങ്ങിയത്. എന്നാല്‍, വേണ്ടത്ര ചരക്ക് കൈവശമില്ലാത്തത് കേരളത്തിലെ കർഷകർക്ക് കാര്യമായ ഗുണം ചെയ്തിട്ടില്ല. കേരളത്തില്‍ ഡിസംബറിലെ മഴയും ജനുവരിയില്‍ തുടരുന്ന തണുപ്പും ഉത്പാദനം…
Read More » -
Crime
ആലപ്പുഴയിലെ ബി.ജെ.പി. നേതാവിന്റെ കൊലപാതകം; 15 പ്രതികളും കുറ്റക്കാര്‍
ആലപ്പുഴ: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാര്‍. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. കേസിലെ ഒന്നുമുതല്‍ 12 വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. എട്ടുവരെയുള്ള പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ബാക്കി പ്രതികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞു. രഞ്ജിത് ശ്രീനിവാസന്‍ വധം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. അതിഭീകരമായരീതിയിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്റഫ് എന്നിവരാണ്…
Read More » -
India
പരോള്‍ കാലാവധി കഴിഞ്ഞ് 29 ദിവസം; ഗുര്‍മീത് റാം റഹിമിന് വീണ്ടും 50 ദിവസത്തെ പരോള്‍
ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് വീണ്ടും പരോള്‍ അനുവദിച്ചു. വെള്ളിയാഴ്ചയാണ് 50 ദിവസത്തെ പരോള്‍ ലഭിച്ചത്. ഇരട്ട ബലാത്സംഗത്തിന് 20 വര്‍ഷം തടവും രണ്ട് കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തവും ശിക്ഷിക്കപ്പെട്ട് റോത്തകിലെ സുനരിയ ജയിലില്‍ കഴിയുകയാണ് ഗുര്‍മീത്. 21 ദിവസത്തെ പരോളിന് ശേഷം ജയിലില്‍ തിരിച്ചെത്തി 29 ദിവസത്തിനു ശേഷമാണ് വീണ്ടും പരോള്‍ ലഭിച്ചിരിക്കുന്നത്. പരോള്‍ സമയത്ത് ഗുര്‍മീത് ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ഒരു ആശ്രമത്തില്‍ താമസിക്കുമായിരുന്നു. ഗുര്‍മീതിന് കഴിഞ്ഞ വര്‍ഷം പരോള്‍ അനുവദിച്ചതിനെതിരെ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) രംഗത്തെത്തിയിരുന്നു. ഗുര്‍മീതിന് തുടര്‍ച്ചയായി പരോള്‍ ലഭിക്കുമ്പോള്‍ സിഖ് സമൂഹത്തില്‍ അവിശ്വാസത്തിന്റെ അന്തരീക്ഷം രൂപപ്പെടുന്നതായി എസ്ജിപിസി വിലയിരുത്തി. 1948 ല്‍ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുര്‍മീത് റാം റഹിം സിങ്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു.…
Read More » -
India
അയോധ്യയിലെ പ്രസാദമെന്ന പേരില്‍ മധുര വസ്തുക്കള്‍ വിറ്റു; ആമസോണിന് കേന്ദ്ര നോട്ടീസ്
ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ മധുര വസ്തുക്കള്‍ വിറ്റതിന് ഇകൊമേഴ്‌സ് സ്ഥാപനമായ ആമസോണിനു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. 7 ദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം ഉപഭോക്തൃ സംരക്ഷണ നിമയത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കുമെന്നു നോട്ടിസില്‍ പറയുന്നു. കോണ്‍ഫിഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ പരാതിയിലാണ് നടപടി. ഇതുവരെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്ത രാമക്ഷേത്രത്തിന്റെ പ്രസാദമെന്ന പേരില്‍ വസ്തുക്കള്‍ വിതരണം ചെയ്തതു വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു പരാതിയില്‍ പറയുന്നു. ഇതു പരിഗണിച്ച സിസിപിഎ, പ്രസാദം എന്ന പേരില്‍ തെറ്റിധരിപ്പിച്ച് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഓണ്‍ലൈനായി വില്‍ക്കുന്നത് ഉല്‍പന്നത്തിന്റെ യഥാര്‍ഥ സവിശേഷതകള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുമെന്നും അറിയിച്ചു. രഘുപതി നെയ് ലഡു, അയോധ്യ റാം മന്ദിര്‍ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡു, റാം മന്ദിര്‍ അയോധ്യ പ്രസാദ്, ദേസി കൗ മില്‍ക് പേഡ എന്നിങ്ങനെയുള്ള പേരിലാണ് രാമക്ഷേത്ര പ്രസാദമെന്ന വ്യാജേന ആമസോണില്‍ വിതരണം ചെയ്തത്.
Read More »