NEWSWorld

ഇറാൻ നേതാക്കൾ സിറിയയിൽ; ഇസ്രയേല്‍ വ്യോമാക്രമണത്തിൽ 5 മരണം

ബെയ്‌റൂട്ട്: ഇറാന്‍ അനുകൂല നേതാക്കളെ ലക്ഷ്യമിട്ട് സിറിയയിലേക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

നാല് നില കെട്ടിടത്തെ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ മിസൈല്‍ വന്നത്.ഇവിടെ യോഗത്തില്‍ പങ്കെടുത്തിരുന്നവരാണ് കൊല്ലപ്പെട്ടത്. കെട്ടിടം പൂര്‍ണ്ണമായും തകർന്നു. പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറല്‍ ഗാര്‍ഡ് കോപ്‌സിന് ഏറ്റവും സുരക്ഷിതമായി താമസം ഒരുക്കുന്ന സ്ഥലത്താണ് ഇസ്രയേലിന്റെ മിസൈലാക്രമണം നടന്നിരിക്കുന്നത്.

Signature-ad

ഇറാനിലെ മുതിര്‍ന്ന നേതാക്കളെ തന്നെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമാണെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘടനയുടെ ഡയറക്ടര്‍ റാമി അബ്‌ദേല്‍ റഹ്മാന്‍ അറിയിച്ചു.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മേഖല സംഘര്‍ഷഭരിതമായി തുടരുന്നതിനിടെയാണ് ഈ ആക്രമണവും. അതേസമയം തെക്കൻ ഗാസയിലേക്ക് ഇസ്രായേൽ  ആക്രമണം വ്യാപിപ്പിച്ചു.

ഹമാസ് നേതാക്കളും അംഗങ്ങളും ഗാസയുടെ തെക്ക് ഭാഗത്തുള്ള പ്രധാന നഗരങ്ങളിലാണ് ഒളിച്ചിരിക്കുന്നതെന്ന വിവരത്തെ തുടർന്നാണ് ആക്രമണം.  കഴിഞ്ഞ ദിവസം ഖാൻ യൂനിസില്‍  വ്യാപക ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്.ഇരുന്നൂറിലേറെ പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.

Back to top button
error: