Month: January 2024

  • Crime

    വളര്‍ത്തുമകളും കുടുംബവും ചേര്‍ന്നു മര്‍ദിച്ചു; പരാതിയുമായി ഷക്കീലയും അഭിഭാഷകയും

    ചെന്നൈ: വളര്‍ത്തു മകള്‍ ശീതളും കുടുംബവും മര്‍ദിച്ചെന്ന പരാതിയുമായി ചലച്ചിത്ര നടി ഷക്കീല. മര്‍ദ്ദിക്കുകയും നിലത്തു തള്ളിവീഴ്ത്തുകയും ചെയ്‌തെന്നാണ് പരാതി. വീട്ടില്‍വച്ച് ഇന്നലെ വൈകിട്ട് ഷക്കീലയും വളര്‍ത്തു മകള്‍ ശീതളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ശീതള്‍ മര്‍ദിച്ചെന്നാണ് ഷക്കീലയുടെ പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദനമേറ്റു. സൗന്ദര്യ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സ തേടി. വാക്കേറ്റത്തിനു പിന്നാലെ ഷക്കീലയെ മര്‍ദിച്ച ശീതള്‍ അതിനു ശേഷം കോടമ്പാക്കത്തെ സ്വന്തം വീട്ടിലേക്കു പോയി. ഇതിനിടെ ഷക്കീല സുഹൃത്ത് നര്‍മദയെയും അഭിഭാഷകയായ സൗന്ദര്യയെയും വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഭിഭാഷകയെ കൂട്ടി വിഷയം സംസാരിക്കുന്നതിനായി ഷക്കീല ശീതളിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. അമ്മയ്ക്കും സഹോദരിക്കും ഒപ്പം എത്തിയ ശീതള്‍ വീണ്ടും ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. ആഷ്ട്രേ ഉപയോഗിച്ച് ഷക്കീലയുടെ തലയ്ക്കടിച്ചെന്നും, ഇടപെടാന്‍ ശ്രമിച്ച അഭിഭാഷകയായ സൗന്ദര്യയുടെ കയ്യില്‍ കടിച്ച് പരുക്കേല്‍പ്പിച്ചെന്നുമാണ് പരാതിയിലുള്ളത്. ആശുപത്രിയില്‍ ചികിത്സ തേടിയ അഭിഭാഷക പിന്നീട് കോയമ്പേട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന്…

    Read More »
  • Social Media

    റാന്നി കർത്താക്കൻമാർ നാടിന് നൽകിയ മതമൈത്രി സന്ദേശം 

    റാന്നിയുടെ പഴയ ഭരണാധികാരികൾ റാന്നി കർത്താവ് അഥവാ കർത്താക്കൾ ആയിരുന്നു.ശക്തി വിക്രമർ എന്നതാണ് സ്ഥാനപ്പേര്. ഇവർ തെക്കുംകൂർ രാജവംശവുമായി രക്തബന്ധം ഉള്ളവരാണ്. 18-ാം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മ തെക്കുംകൂർ രാജ്യം പിടിച്ചെടുത്തുവെങ്കിലും കർത്താക്കന്മാരെ ,റാന്നിയുടെ ഭരണാധികാരികളായി തന്നെ നിലനിർത്തി. റാന്നി കർത്താക്കന്മാരുടെ കോയിക്കൽ (കൊട്ടാരം.) നിലനിന്നിരുന്നത് അരീക്കൽ എന്ന സ്ഥലത്താണ്.  റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം,റാന്നി ക്നാനായ വലിയപള്ളി തുടങ്ങിയവയൊക്കെ കർത്താക്കൻമാരുടെ സംഭാവനയാണ്. റാന്നി പെരുമ്പുഴ ബസ്സ്റ്റാൻഡിനടുത്ത് പമ്പാ തീരത്ത് പടിഞ്ഞാറോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്  റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം. എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം അടക്കം റാന്നി കർത്താക്കൻമാരുടെ അധീനതയിൽ ആയിരുന്നു.  പണ്ട് ആറന്മുള ക്ഷേത്രത്തിൽ ഉൽസവകാലത്ത് റാന്നി കർത്താവ് എത്തിയതിനു ശേഷം മാത്രമേ തേവരെ ഇറക്കിയെഴുന്നള്ളിക്കാറുണ്ടായിരുന്നുള്ളുവത്രേ. എന്നാൽ പതിവിന് വിപരീതമായി ഒരിക്കൽ കർത്താവ് എത്തുന്നതിനു മുൻപേ തേവരെ എഴുന്നള്ളിച്ചു.അന്നത്തെ  ഭരണാധികാരിയുടെ പേര് മാനവിക്രമൻ കർത്താവ് എന്നായിരുന്നു. കർത്താവ് എത്തുമ്പോൾ കണ്ട കാഴ്ച ആറന്മുള തേവർ ആനപ്പുറത്ത് എഴുന്നള്ളി…

    Read More »
  • Social Media

    അക്ഷതം

    *നിശാന്ത് പരിയാരം* ആദ്യത്തെ അക്ഷതം ഗാന്ധിയ്ക്കാണ് അവർ നൽകിയത്.. ഇടനെഞ്ചിൽ നാഥുറാമിൻ്റെ ഉന്നം തെറ്റാത്ത ഒരെണ്ണം.. പിന്നെ ഒരു കാറിൽ ഉറങ്ങിക്കിടക്കവെ ഗ്രഹാം സ്റ്റയിൻസിനും കുഞ്ഞു മക്കൾക്കും അവർ അതു നൽകി, പെട്രോളൊഴിച്ച് മറ്റൊരു അക്ഷതം .. ബെസ്റ്റ് ബേക്കറിയിൽ ഗുൽബർഗ സൊസൈറ്റിയിൽ സംഞ്ചോധാ എക്സ്പ്രസിൽ മക്കാ മസ്ജിദിൽ നരോദാ പാട്യയിൽ പേരറിയാത്ത അനേകം മനുഷ്യർക്ക് അവർ പിന്നെയും അക്ഷതം നൽകി … കൽബുർഗി.. പൻസാരെ ധബോൽക്കർ ഗൗരി ലങ്കേഷ് മുഹമ്മദ് അഖലാഖ് സ്റ്റാൻ സ്വാമി .. അവർ അക്ഷതം നൽകിയവരുടെ പട്ടിക അങ്ങനെ നീണ്ടു പോയി .. ഒടുവിലാണ് അയോധ്യയുടെ അക്ഷതം പുതിയ പേരുള്ള അക്ഷതങ്ങളുമായി അവർ ഇനിയും വന്നു കൊണ്ടേയിരിക്കും, കൈകൂപ്പി നട്ടെല്ലു വളച്ച് കുമ്പിട്ട് വിനീതവിധേയരായി നമുക്ക് കാത്തിരിക്കാം…  – നിശാന്ത് പരിയാരം

    Read More »
  • Social Media

    ആശുപത്രികൾ കയറിയിറങ്ങേണ്ട; മൂലക്കുരുവിന് ചേനയോളം പോന്ന മറ്റൊരു മരുന്നില്ല

    സദ്യവട്ടങ്ങളില്‍ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച്‌ ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നില്‍ക്കുന്നതിനാല്‍ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്. എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയല്‍, അച്ചാര്‍, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങള്‍ നിരവധിയാണ്. ഇതിനുപുറമേ വറുത്തോ, കനലില്‍ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം. പോഷകങ്ങളുടെ കലവറയാണ് ചേന, നാരുകള്‍ക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പര്‍, ഇരുമ്ബ്, ഫോസ്ഫറസ്, വിറ്റാമിൻ എ, ബി, പ്രോട്ടീൻ, ബീറ്റാസിറ്റോസ്റ്റിറോള്‍, ബിറ്റുലിനിക് ആസിഡ്, സ്റ്റിഗ്മാസ്റ്റിറോള്‍, ലൂപിയോള്‍, ഫ്ളേവനോയ്ഡുകള്‍ ഇവയും ചേനയിലെ ഘടകങ്ങളില്‍ ചിലതാണ്. ചില രോഗങ്ങളുടെ കാര്യത്തില്‍ ഔഷധത്തോടൊപ്പം ഭക്ഷണത്തില്‍ ചേന ഉള്‍പ്പെടുത്തുന്നത് അതിവേഗം രോഗശമനം നല്‍കാറുണ്ട്. ദഹനശക്തി ഇല്ലാത്തവരും അര്‍ശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്. കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അര്‍ശസ്, ദഹനപ്രശ്നങ്ങള്‍,…

    Read More »
  • Social Media

    ഔഷധഗുണങ്ങൾ ഏറെ; മുന്തിരി വൈൻ ഉണ്ടാക്കുന്ന വിധം

    വൈൻ നുണയാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. പലതരം വൈൻ ഉണ്ടെങ്കിലും അതില്‍ കൂടുതല്‍ പ്രിയങ്കരം മുന്തിരി വൈനാണ്.വളരെ സിംപിളായി തന്നെ ഇത് വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ. മുന്തിരി വൈൻ വീട്ടില്‍ തയാറാക്കാൻ ആവശ്യമായ വസ്തുക്കൾ കറുത്ത മുന്തിരി – 5കിലോ പഞ്ചസാര – രണ്ടര കിലോ തിളപ്പിച്ചാറിയ വെള്ളം – 1ലിറ്റര്‍ സൂചി ഗോതമ്ബ് – 100ഗ്രാം കറുവപ്പട്ട ചതച്ചത് -150 ഗ്രാം ഗ്രാമ്ബു – പത്ത് എണ്ണം തയാറാക്കേണ്ട വിധം ആദ്യം തന്നെ 5ലിറ്റര്‍ വൈൻ ഉണ്ടാക്കാൻ ഭരണി ചൂടുവെള്ളത്തില്‍ കഴുകിയെടുക്കുക. ഞെട്ട് കളഞ്ഞ് നന്നായി കഴുകി തുടച്ച മുന്തിരി ഭരണിയില്‍ ഇടുക. ശേഷം പഞ്ചസാര ഇടുക. ഇങ്ങിനെ ലെയര്‍ ആയി മുന്തിരിയും പഞ്ചസാരയും തീരും വരെ ഇടുക. ശേഷം കറുവപ്പട്ട, ഗ്രാമ്ബു, ഗോതമ്ബ് എന്നിവ മുകളില്‍ ഇടുക.ശേഷം വെള്ളം ഒഴിക്കുക. ഇനി വായു കടക്കാത്ത വിധം ഒരു തുണികൊണ്ട് ഭരണി കെട്ടി വയ്ക്കുക. ഓരോ ആഴ്ചയിലും ഭരണി തുറന്നു ഒന്നു…

    Read More »
  • Kerala

    കേരളത്തില്‍ നിന്നും ട്രെയിനിൽ അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ എത്താൻ ഇതുമാത്രമാണ് വഴി 

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ അയോധ്യ രാമ ക്ഷേത്രം സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ്.രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരുവാൻ സാധിക്കുന്ന തരത്തില്‍ ഏറ്റവും മികച്ച സൗകര്യങ്ങളോടെ തന്നെ അയോധ്യ വിമാനത്താവളം, റെയില്‍വേ സ്റ്റേഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും കുറഞ്ഞ ചെലവില്‍ എത്തിച്ചേരാൻ പറ്റുന്ന ഇടമാണ് അയോധ്യ ശ്രീരാമ ക്ഷേത്രം.എന്നാൽ കേരളത്തില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ട് ട്രെയിൻ, വിമാന സർവീസുകള്‍ ഒന്നുംതന്നെ ലഭ്യമല്ല. കേരളത്തില്‍ നിന്നും നേരിട്ട് ട്രെയിനിന് വരുന്നവർക്ക് മങ്കപ്പൂർ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനിലിറങ്ങി വേണം അയോധ്യയിലെത്താൻ.മങ്കപ്പൂരിൽ നിന്നും 37.6 കിലോമീറ്ററാണ് അയോധ്യയിലേക്കുള്ള ദൂരം. ചൊവ്വാ, ബുധൻ, ഞായർ ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്നും രാവിലെ 6.35 ന് പുറപ്പെടുന്ന കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ(12512) എക്സ്‌പ്രസ്  ട്രെയിൻ 54 മണിക്കൂര്‍ 17 മിനിറ്റ് പിന്നിട്ട്, മൂന്നു ദിവസ യാത്രയ്ക്കൊടുവില്‍ ഉച്ചയ്ക്ക് 12:50 ന് മങ്കപ്പൂർ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. മങ്കപ്പൂർ ജംങ്ഷനില്‍ നിന്ന് ധാരാളം ട്രെയിനുകള്‍ അയോധ്യ ധാം…

    Read More »
  • Kerala

    പ്രാണപ്രതിഷ്ഠ ഞാന്‍ കാണും:  ജസ്റ്റിസ് കെ ടി തോമസ് 

    കൊച്ചി: പ്രാണപ്രതിഷ്ഠ  കാണാൻ അയോധ്യയിലേക്ക് പോകാൻ ആരോഗ്യം സമ്മതിക്കുന്നില്ലെന്നും എന്നാൽ ടിവിയിൽ കാണുമെന്നും ജസ്റ്റിസ് കെ ടി തോമസ്. അനേകം പേരുടെ അഭിലാഷമാണ് അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠയോടെ യാഥാര്‍ത്ഥ്യമാകുന്നത് എന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോദ്ധ്യ പ്രശ്നം രണ്ടു കൂട്ടര്‍ക്കും തൃപ്തികരമായി പരിഹരിക്കാന്‍ കഴിഞ്ഞത് വളരെ നന്നായി.ക്ഷേത്രത്തിന്റെ ചിത്രം കാണുമ്ബോള്‍ ഭാവിയില്‍ വലിയൊരു പില്‍ഗ്രിം ടൂറിസ്റ്റ് കേന്ദ്രം കൂടിയായി അയോധ്യ മാറും എന്നാണ് എന്റെ പ്രതീക്ഷ. ഫൈസാബാദ് എന്ന പേര് മാറ്റി അയോദ്ധ്യ എന്ന പേര് കൊടുത്തതും വളരെ നന്നായി- അദ്ദേഹം പറഞ്ഞു.

    Read More »
  • Kerala

    മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

    കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ഒളവണ്ണ മൂര്‍ക്കനാടു പാറക്കല്‍ താഴം മുനീര്‍ – ഫാത്തിമ സന ദമ്ബതികളുടെ എട്ടു മാസം പ്രായമുള്ള മുഹമ്മദ് അയാസ് ആണ് മരിച്ചത്. മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കമെണീറ്റില്ല. തുടർന്നു ശ്രദ്ധിച്ചപ്പോഴാണു കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. ‌പന്തീരാങ്കാവ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

    Read More »
  • Kerala

    രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് കേരളത്തില്‍ നിന്ന് 35 പ്രമുഖര്‍

    തിരുവന്തപുരം: അയോധ്യയിലെ രാമപ്രതിഷ്ഠാ ദിനത്തില്‍ കേരളത്തില്‍ നിന്ന് 35ലേറെ പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ അന്‍പത് പേര്‍ക്കാണ് ക്ഷണത്ത് ലഭിച്ചത്. ഇതില്‍ ഇരുപതും പേരും സന്യാസിമാരാണ്. 1949ല്‍ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറായിരുന്ന കെകെ നായരുടെ ചെറുമകന്‍ സുനില്‍പിളള, വിജിതമ്ബി, പിടി ഉഷ, പദ്മശ്രീ കിട്ടിയ എംകെ കുഞ്ഞോല്‍, വയനാടിലെ ആദിവാസി നേതാവ് കെസി പൈതല്‍, ചിന്‍മയ മിഷന്റെ കീഴിലുള്ള സ്വകാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അജയ് കപൂര്‍, മോഹൻ ലാൽ, സുരേഷ്‌ ഗോപി തുടങ്ങിയവര്‍ കേളത്തില്‍ നിന്ന് പങ്കെടുക്കുന്നവരില്‍ ചിലരാണ്. അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ, സ്വാമി ചിദാനന്ദ പുരി എന്നിവരടക്കമുള്ള സന്യാസിമാര്‍ പോകുന്നുണ്ട്. ശിവഗിരി മഠത്തിനും ക്ഷണമുണ്ട്.എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ക്ക് ക്ഷണപത്രം കിട്ടിയെങ്കിലും പോകുന്നതായി അറിയിച്ചിട്ടില്ല. ആദ്യം പങ്കെടുക്കാന്‍ സന്നദ്ധനാണോ എന്ന അറിയിപ്പ്. പിന്നാലെ ക്ഷണപത്രം എന്ന തരത്തിലാണ്…

    Read More »
  • Kerala

    എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം;ഹോസ്റ്റല്‍ മുറിയ്ക്ക് തീയിട്ടു

    കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ച എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം.മഹാരാജാസ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് നിസാറിന്‍റെ മുറി കുത്തിത്തുറന്ന് തീയിടുകയായിരുന്നു. സംഭവത്തിൽ നിസാറിനൊപ്പം മുറിയില്‍ താമസിച്ചിരുന്ന കെഎസ്‌യു യൂണിറ്റ് ഭാരവാഹികൂടിയായ ജുനൈസിന്‍റെ സര്‍ട്ടിഫിക്കറ്റുകൾ നശിപ്പിക്കപ്പെട്ടു. കായികതാരമായ ജുനൈസിന്‍റെ ഇന്‍റര്‍ കോളജ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ ബേസ്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളും, ഖോഖോ ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുത്തതിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും തീയിട്ട് നശിപ്പിച്ചവയിലുണ്ടെന്ന് കെഎസ്‌യു ആരോപിച്ചു. വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ എസ്‌എഫ്‌ഐ നേതാവിന് വെട്ടേറ്റ സംഭവത്തിലുള്ള തിരിച്ചടിയാണിതെന്നാണ് കരുതുന്നത്.എറണാകുളംമഹാരാജാസിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തില്‍ നേരത്തെ കെഎസ്‌യു മണ്ഡലം പ്രസിഡന്റ് അടക്കം രണ്ട് പേർ പൊലീസ് പിടിയിരുന്നു.  ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ബിലാല്‍, കെഎസ്‌യു എറണാകുളം മണ്ഡലം പ്രസിഡന്റ് അമല്‍ ടോമി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത് മൂന്നാം വര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമായ നാസറിന് പുലര്‍ച്ചെ ഒരു മണിയോടെ കോളേജിനു സമീപത്ത് വെച്ചാണ്…

    Read More »
Back to top button
error: