Month: January 2024

  • NEWS

    ഹമാസിന്റെ മറ്റൊരു തുരങ്കവും കണ്ടെത്തി ; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം

    ഗാസ: ഹമാസ് പിടികൂടിയ ബന്ദികളെ താമസിപ്പിച്ച തുരങ്കത്തിന്റ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം. ഖാൻ യൂനിസിലെ ഹമാസ് കമാൻഡറുടെ വീടിന് താഴെയുള്ള വിശാലമായ തുരങ്ക ശൃംഖല സൈനികർ കണ്ടെത്തിയതായി ഐ.ഡി.എഫ് വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു തുരങ്കത്തില്‍ പ്രവേശിച്ചപ്പോള്‍ ഹമാസിന്റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പ് ഉണ്ടായതായും അവരെ കൊലപ്പെടുത്തിയതായും ഹഗാരി അറിയിച്ചു. അതേസമയം, തുരങ്കത്തില്‍ ബന്ദികളൊന്നും ഉണ്ടായിരുന്നില്ല. സൈന്യം എത്തിയപ്പോഴേക്കും ഇവിടെയുണ്ടായിരുന്നവരെ മാറ്റിയെന്നാണ് കരുതുന്നത്.   സ്ഫോടക വസ്തുക്കളും സ്ഫോടന വാതിലുകളും ഉപയോഗിച്ചാണ് തുരങ്കം ക്രമീകരിച്ചിരുന്നത്. ഒരു കിലോമീറ്ററോളം നടന്ന ശേഷം ഏകദേശം 20 മീറ്റർ ഭൂമിക്കടിയിലായിട്ടാണ് തുരങ്കത്തിന്റെ കേന്ദ്രഭാഗം. നേരത്തെ ഇസ്രായേലിലേക്ക് തിരിച്ചെത്തിയ ബന്ദികള്‍ പറഞ്ഞതനുസരിച്ച്‌, അവർ കൂടുതല്‍ സമയവും ഇവിടെ ചെലവഴിച്ചുവെന്നാണ് മനസ്സിലാകുന്നതെന്ന് ഹഗാരി അറിയിച്ചു.   തുരങ്കത്തിനുള്ളില്‍ അഞ്ച് ഇടുങ്ങിയ മുറികളുണ്ട്. ഇതില്‍ കിടക്കയും ടോയ്ലെറ്റും സജ്ജീകരിച്ചിട്ടുണ്ട്. 20ഓളം ബന്ദികള്‍ ഈ തുരങ്കത്തില്‍ വിവിധ സമയങ്ങളില്‍ പകല്‍ വെളിച്ചമില്ലാതെയും മതിയായ ഓക്സിജനില്ലാതെയും കഠിനമായ സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്നുവെന്നാണ് മനസ്സിലാകുന്നതെന്നും…

    Read More »
  • Crime

    ഹൈക്കോടതി ഉത്തരവുമായെത്തിയ ആളോടും കൈക്കൂലി; തഹസില്‍ദാര്‍ പിടിയില്‍

    പാലക്കാട്: അരലക്ഷം രൂപ കൈക്കൂലി വാങ്ങവേ പാലക്കാട് ഭൂരേഖ തഹസില്‍ദാരെ വിജിലന്‍സ് കൈയോടെ പിടികൂടി. വടവന്നൂര്‍ ഊട്ടറ വി. സുധാകരനെയാണ് (53) പാലക്കാട് വിജിലന്‍സ് യൂണിറ്റ് അറസ്റ്റു ചെയ്തത്. ഹൈക്കോടതി ഉത്തരവുമായെത്തിയ ആളിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി അരലക്ഷം രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടെയാണ് സംഭവം. കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരന്‍ ഒരേക്കര്‍ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി 2023 അവസാനത്തോടെയാണ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പുമായി താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് പലപ്രാവശ്യം സുധാകരനെ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചു. അപ്പോഴൊക്കെ പെട്ടെന്നൊന്നും തരാന്‍ പറ്റില്ലെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും പറഞ്ഞ് മടക്കിയയച്ചു. വലിയൊരു പദ്ധതിക്കു വേണ്ടിയായതിനാല്‍ ചെലവ് ചെയ്യേണ്ടിവരുമെന്നും തഹസില്‍ദാര്‍ പരാതിക്കാരനോട് പറഞ്ഞതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ പരാതിക്കാരന്‍ ഫോണില്‍ തഹസില്‍ദാരെ വിളിച്ചപ്പോള്‍ 50,000 രൂപയുമായി വൈകിട്ട് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.എം. ദേവദാസിനെ അറിയിച്ചു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ…

    Read More »
  • Careers

    ഒരു ലക്ഷത്തിനടുത്ത് ശമ്ബളം; ഭാരത് ഇലക്‌ട്രോണിക്‌സില്‍ നിരവധി ഒഴിവുകൾ

    കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഭാരത് ഇലക്‌ട്രോണിക്‌സ് കമ്ബനിക്ക് കീഴില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയ്‌നി, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ജനുവരി 31 വരെ അപേക്ഷിക്കാം. തസ്തിക& ഒഴിവ് ഭാരത് ഇലക്‌ട്രോണിക്‌സ് കമ്ബനിയില്‍ എഞ്ചിനീയറിങ് അസിസ്്റ്റന്റ് ട്രെയ്‌നി, ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ്. ആകെ 46 ഒഴിവുകള്‍. എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയ്‌നി ഇലക്‌ട്രോണിക്‌സ് 07, ഇലക്‌ട്രിക്കല്‍ 03, മെക്കാനിക്കല്‍ 12 എന്നിങ്ങനെയാണ് ഒഴിവുകള്‍. ടെക്‌നീഷ്യന്‍ ‘സി’ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് 12, ഇലക്‌ട്രിക്കല്‍ 02, ഫിറ്റര്‍ 10 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായപരിധി രണ്ട് തസ്തികകളിലും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്ബളം എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയ്‌നി തസ്തികയില്‍ 24,500 രൂപ മുതല്‍ 90,000 രൂപ സ്‌കെയിലിലാണ് ശമ്ബളം. ടെക്‌നീഷ്യന്‍ സി പോസ്റ്റില്‍ 21,500 രൂപ മുതല്‍ 82,000 രൂപ വരെയാണ് ശമ്ബള സ്‌കെയില്‍. അപേക്ഷ…

    Read More »
  • NEWS

    മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ വിരോധം 14 കാരന്റെ പ്രാണനെടുത്തു; മുയുസുവിനെരേ പ്രതിഷേധം ശക്തം

    ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മാലദ്വീപ് സ്വദേശിയായ 14 വയസ്സുകാരന്‍ മരിച്ചെന്ന് പരാതി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച്, ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം മാലദ്വീപില്‍ എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നുണ്ട്. ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വില്‍മിങ്ടനില്‍ താമസിക്കുന്ന 14 വയസ്സുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്‌കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍, 16 മണിക്കൂറിനുശേഷം വ്യാഴാഴ്ച രാവിലെയാണ് എയര്‍ ആംബുലന്‍സിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപേക്ഷ ലഭിച്ചയുടന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നെന്നും അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കല്‍ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു. കുട്ടി…

    Read More »
  • Kerala

    മകള്‍ അണിഞ്ഞ ആഭരണങ്ങള്‍ക്ക് കൃത്യമായ ബില്ലുകളുണ്ട്; എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്: സുരേഷ് ഗോപി

    മകളുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി സുരേഷ് ഗോപി. മകള്‍ അണിഞ്ഞ ആഭരണങ്ങള്‍ അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്നും എല്ലാത്തിനും കൃത്യമായ ബില്ലുകളും മറ്റുമുണ്ടെന്നും ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുരേഷ് ഗോപി പറയുന്നു. ‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തില്‍, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം- അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും അടച്ചിട്ടുള്ള സ്വര്‍ണത്തിന് കൃത്യമായ ബില്ലുമുണ്ട്. ഡിസൈനര്‍മാര്‍ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു, ഒരു സ്വര്‍ണം ഭീമയില്‍ നിന്നും എടുത്തതാണ്. ദയവായി ഇത് നിങ്ങള്‍ അവസാനിപ്പിക്കണം, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്.’ എന്നാണ് സുരേഷ് ഗോപി കുറിപ്പില്‍ പറയുന്നത്. ജനുവരി 17 ന് ഗുരുവായൂരില്‍ വെച്ചായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തില്‍ പങ്കെടുത്തതും വലിയ വാർത്തയായിരുന്നു.

    Read More »
  • Crime

    നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ അര്‍ദ്ധനഗ്‌ന മൃതദേഹം; പീഡനശേഷം കൊന്നതെന്ന് പൊലീസ്

    ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ മൃതദേഹം. അര്‍ദ്ധനഗ്‌നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ലൈംഗികാതിക്രമത്തിന് പിന്നാലെ നടന്ന കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സമീപദിവസങ്ങളില്‍ പ്രദേശത്ത് നിന്ന് കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ലാലൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കളിക്കുകയായിരുന്നു കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചതോടെ അവര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഭിത്തിയില്‍ കണ്ടെത്തിയ രക്തക്കറ ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പാതി കഴിച്ച സമൂസയും ചട്ണിയും യുവതിയുടേതെന്ന് കരുതപ്പെടുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 22നും 23നും ഇടയില്‍ പ്രായമുള്ള യുവതിയാണ് കൊലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അന്വേഷണം…

    Read More »
  • Crime

    ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് കുടുംബം

    പാലക്കാട്: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മുടപ്പല്ലൂര്‍ മാത്തൂര്‍ സ്വദേശിനി സജിനയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സജിനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. 2012 ലാണ് കൊടുവായൂര്‍ സ്വദേശിയുമായി സജിനയുടെ വിവാഹം കഴിഞ്ഞത്. 11 വര്‍ഷത്തിനിടെ പല തവണ ഭര്‍തൃവീട്ടില്‍ നിന്നും സജിനക്ക് ദുരനുഭവം നേരിട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. ഏറ്റവും ഒടുവില്‍ പീഡനം സഹിക്കവയ്യാതെ ജനുവരി രണ്ടിന് സ്വന്തം വീട്ടിലേക്ക് തിരികെ വന്നു. എന്നാല്‍, ഭര്‍ത്താവ് വീട്ടില്‍വന്ന് കരഞ്ഞു കാലുപിടിച്ചാണ് സജിനയെ തിരികെ കൊണ്ടുപോയതെന്ന് മാതാവ് പൊന്‍മല പറഞ്ഞു. പിന്നീട് ഈ കുടുംബം അറിയുന്നത് ആത്മഹത്യ ചെയ്ത വിവരമാണ്. കോളജില്‍ ലെക്ചററായിരുന്നു സജിന. അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ച് പറയുന്നു. സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നായിരിക്കാം മരണമെന്ന് കുടുംബം ആരോപിക്കുന്നു. പലതവണ തല്ലുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് തലപൊട്ടി സജിന ചികിത്സയില്‍ കഴിഞ്ഞിരുന്നു…

    Read More »
  • Kerala

    നാട്ടുകാരുടെ മുന്നില്‍വച്ച് പൊലിസുകാരന് എസ്ഐയുടെ മര്‍ദനം

    വയനാട്: നാട്ടുകാരുടെ മുന്നില്‍വച്ച് സിവില്‍ പൊലീസ് ഓഫിസര്‍ക്ക് ഇന്‍സ്പെക്ടറുടെ മര്‍ദനം. വൈത്തിരി ഇന്‍സ്പെക്ടര്‍ ബോബി വര്‍ഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ തല്ലിയത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിനു സമീപമായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി. സിവില്‍ പൊലീസ് ഓഫിസറെ ഇന്‍സ്‌പെക്ടര്‍ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. പെണ്‍കുട്ടിയോടു ഒരാള്‍ മോശമായി പെരുമാറിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ സ്ഥലത്ത് എത്തിയത്. സിവില്‍ പൊലീസ് ഓഫിസര്‍ മഫ്തിയിലായിരുന്നു. പ്രതിയെന്ന സംശയത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ആയാള്‍ ആയിരുന്നില്ല പ്രതി. ഇത് വാക്കേറ്റത്തിനു കാരണമായി. യൂണിഫോമില്‍ അല്ലാത്തതിനാല്‍ സിവില്‍ പൊലീസ് ഓഫിസര്‍ വാഹനത്തില്‍ തന്നെ ഇരുന്നതാണ് ഇന്‍സ്പെക്ടറെ ചൊടിപ്പിച്ചതെന്ന് പറയുന്നു. തുടര്‍ന്നായിരുന്നു അസഭ്യ വര്‍ഷവും മര്‍ദ്ദനവും. വൈകാരികതയില്‍ ചെയ്തുപോയതെന്നാണ് ഇന്‍സ്പെക്ടറുടെ വിശദീകരണം. പരാതിയില്ലെന്നാണ് സിവില്‍ പൊലീസ് ഓഫിസറുടെയും നിലപാട്. അതേസമയം, പൊതുജനങ്ങള്‍ക്കിടയില്‍ വച്ചുള്ള ഇന്‍സ്പെക്ടറുടെ പെരുമാറ്റം വീഴ്ചയാണെന്നാണ് പൊലീസിനുള്ളിലെ വിലയിരുത്തല്‍.  

    Read More »
  • India

    ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ പുരുഷനായി;  മഹാരാഷ്‌ട്ര പോലീസ്‌ കോണ്‍സ്‌റ്റബിളിന്‌ കുഞ്ഞു പിറന്നു

    മുംബൈ: ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ പുരുഷനായി മാറിയ മഹാരാഷ്‌ട്ര പോലീസ്‌ കോണ്‍സ്‌റ്റബിളിന്‌ കുഞ്ഞു പിറന്നു.ബീഡ്‌ സ്വദേശി ലളിത്‌ കുമാര്‍ സാല്‍വേയാണ്‌ താന്‍ പിതാവായ സന്തോഷം പങ്കുവച്ചത്‌. 1988-ല്‍ ജനിച്ച ലളിത സാല്‍വെ, 2013-ലാണ്‌ തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ചത്‌. തുടര്‍ന്ന്‌ വൈദ്യപരിശോധനയില്‍ ലളിതയുടെ ശരീരത്തില്‍ “വൈ” ക്രോമോസോമിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക്‌ ഡോക്‌ടര്‍മാര്‍ ശിപാര്‍ശ നല്‍കി. സംസ്‌ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചതോടെ 2018-ലാണ്‌ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കുള്ള നടപടികള്‍ തുടങ്ങിയത്‌. രണ്ടു വര്‍ഷത്തിനിടെ മൂന്നു ശസ്‌ത്രക്രിയയാണ്‌ നടത്തിയത്‌. 2020 ആയപ്പോഴേക്കും പൂര്‍ണമായി പുരുഷനായി മാറിയ ലളിത തന്റെ പേര്‌ ലളിത്‌ കുമാര്‍ സാല്‍വേ എന്നു മാറ്റുകയും ചെയ്‌തു.  2020-ല്‍ ഛത്രപതി സംഭാജിനഗറില്‍നിന്നുള്ള സീമ എന്ന സ്‌ത്രീയെ വിവാഹം കഴിച്ചുകൊണ്ട്‌ ലളിത്‌ സാല്‍വെ തന്റെ വ്യക്‌തിജീവിതത്തില്‍ ഒരു പുതിയ അധ്യായത്തിനു തുടക്കമിടുകയും ചെയ്‌തു. ദാമ്ബത്യജീവിതം നാലാം വര്‍ഷത്തിലേക്കു കടന്നതോടെ ജീവിതത്തിലേക്ക്‌ കുഞ്ഞ്‌ അതിഥി എത്തിയത്‌.

    Read More »
  • Kerala

    നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും; മുഈനലി തങ്ങള്‍ക്ക് ഭീഷണി

    മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് വധഭീഷണി. ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പാര്‍ട്ടിനേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍ വീല്‍ ചെയറില്‍ പോകേണ്ടി വരുമെന്നും ഇനി പുറത്തിറങ്ങാന്‍ ആകില്ലെന്നുമാണ് സന്ദേശം. മുഈനലി തങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളിലും പ്രശ്‌നം ഉണ്ടാക്കുമെന്നും ഭീഷണിയിലുണ്ട്. ഭീഷണിപ്പെടുത്തി വിളിച്ചത് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവ് എന്ന ആളാണെന്ന് സംശയിക്കുന്നതായി തങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ തങ്ങള്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കി. സമസ്ത വിഷയത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ പരാമര്‍ശത്തിനെതിരേ മുഈനലി തങ്ങള്‍ പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിന് മറുപടിയായി, ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകള്‍ മാത്രമാണെന്നും മറുപടി പറഞ്ഞിരുന്നു. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരേ സംസാരിച്ചെന്ന പേരില്‍ ലീഗ് ഹൗസില്‍ വെച്ച് മുഈനലി തങ്ങള്‍ക്കെതിരേ റാഫി പരസ്യമായി…

    Read More »
Back to top button
error: