കൊച്ചി: പ്രാണപ്രതിഷ്ഠ കാണാൻ അയോധ്യയിലേക്ക് പോകാൻ ആരോഗ്യം സമ്മതിക്കുന്നില്ലെന്നും എന്നാൽ ടിവിയിൽ കാണുമെന്നും ജസ്റ്റിസ് കെ ടി തോമസ്.
അനേകം പേരുടെ അഭിലാഷമാണ് അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠയോടെ യാഥാര്‍ത്ഥ്യമാകുന്നത് എന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോദ്ധ്യ പ്രശ്നം രണ്ടു കൂട്ടര്‍ക്കും തൃപ്തികരമായി പരിഹരിക്കാന്‍ കഴിഞ്ഞത് വളരെ നന്നായി.ക്ഷേത്രത്തിന്റെ ചിത്രം കാണുമ്ബോള്‍ ഭാവിയില്‍ വലിയൊരു പില്‍ഗ്രിം ടൂറിസ്റ്റ് കേന്ദ്രം കൂടിയായി അയോധ്യ മാറും എന്നാണ് എന്റെ പ്രതീക്ഷ. ഫൈസാബാദ് എന്ന പേര് മാറ്റി അയോദ്ധ്യ എന്ന പേര് കൊടുത്തതും വളരെ നന്നായി- അദ്ദേഹം പറഞ്ഞു.