സംഭവത്തിൽ നിസാറിനൊപ്പം മുറിയില്‍ താമസിച്ചിരുന്ന കെഎസ്‌യു യൂണിറ്റ് ഭാരവാഹികൂടിയായ ജുനൈസിന്‍റെ സര്‍ട്ടിഫിക്കറ്റുകൾ നശിപ്പിക്കപ്പെട്ടു. കായികതാരമായ ജുനൈസിന്‍റെ ഇന്‍റര്‍ കോളജ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ ബേസ്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളും, ഖോഖോ ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുത്തതിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും തീയിട്ട് നശിപ്പിച്ചവയിലുണ്ടെന്ന് കെഎസ്‌യു ആരോപിച്ചു.
വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ എസ്‌എഫ്‌ഐ നേതാവിന് വെട്ടേറ്റ സംഭവത്തിലുള്ള തിരിച്ചടിയാണിതെന്നാണ് കരുതുന്നത്.എറണാകുളംമഹാരാജാസിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തില്‍ നേരത്തെ കെഎസ്‌യു മണ്ഡലം പ്രസിഡന്റ് അടക്കം രണ്ട് പേർ പൊലീസ് പിടിയിരുന്നു.
അതേസമയം എസ്‌എഫ്‌ഐ മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിന് വെട്ടേറ്റ കേസിലെ 11 പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ആശുപത്രിയില്‍ ചികിത്സതേടിയ രണ്ട് പ്രതികള്‍ നീരീക്ഷണത്തിലുണ്ട്. ഇവര്‍ ആശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്യും. വനിതാ നേതാക്കളടക്കം കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 14 പേരും കണ്ടാല്‍ അറിയാവുന്ന മഹാരാജാസിലെ അഞ്ച് വിദ്യാര്‍ഥികളുമാണ് പ്രതികള്‍. ആക്രമണത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ അബ്ദുള്‍ നാസറിനെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റി.