ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ.
ബാബറിന്റെ കാലത്തല്ല, മോദിയുടെ കാലത്താണ് ജീവിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ബാബര്‍ റോഡ് സൈന്‍ ബോര്‍ഡില്‍ അയോധ്യ മാര്‍ഗ് എന്നെഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ ചിത്രങ്ങള്‍ ഹിന്ദുമഹാസഭാ നേതാവ് വിഷ്ണു ഗുപ്ത എക്‌സിലൂടെ പുറത്തുവിടുകയും ചെയ്തു.
കാവി നിറത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ സ്റ്റിക്കറാണ് ബോര്‍ഡില്‍ പതിച്ചിരിക്കുന്നത്. പേരു മാറ്റണമെന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്നതാണെന്നും ഹിന്ദുമഹാസഭ നേതാവ് പറഞ്ഞു.
ഇതിന്റെ ഭാഗമായി ആഭ്യന്തരവകുപ്പിനും ദില്ലി മുന്‍സിപ്പല്‍ കൗണ്‍സിലിനും നിരന്തരം കത്തയച്ചു. സുപ്രീം കോടതി വിധി വന്നതോടെ ബാബറി പള്ളി അയാധ്യയിലല്ലാത്തപ്പോള്‍ പിന്നെ ഇത്തരമൊരു ബോര്‍ഡ് എന്തിനാണെന്നും ഹിന്ദുമഹാസഭയുടെ നേതാക്കൾ ചോദിച്ചു.
ബാബറി റോഡ് എന്ന ബോര്‍ഡ് കാണുമ്ബോള്‍ ഇപ്പോഴും ബാബറിന്റെ കാലത്താണ് ജീവിക്കുന്നതെന്ന് തോന്നും.എന്നാൽ തങ്ങളിന്ന് മോദിയുടെ കാലത്താണ് ജീവിക്കുന്നത്.അതിനാലാണ് പേരുമാറ്റം അനിവാര്യമെന്ന് പറയുന്നതെന്നും വിഷ്ണു ഗുപത് പറഞ്ഞു.