ഇന്നലെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരത്തിലാണ് ഏഴാമനായി ഇറങ്ങിയ ഭരത് സെഞ്ചുറി നേടിയത്. സെഞ്ചുറി നേടിയശേഷം ബാറ്റുയര്‍ത്തി ശ്രീരാമന്‍ വില്ല് കുലക്കുന്നതുപോലെ കാണിച്ച ഭരത് കൈയില്‍ പച്ചകുത്തിയ ചിത്രവും കാണിച്ചിരുന്നു. ഇതിനുശേഷമാണ് തന്‍റെ സെഞ്ചുറി അയോധ്യയിലെ പ്രാണ പ്രതിഷ്ഠക്ക് മുമ്ബ് ശ്രീരാമന് സമര്‍പ്പിക്കുന്നുവെന്ന് ഭരത് പറഞ്ഞത്.
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്നലെ സമാപിച്ച ആദ്യ അനൗദ്യഗിക ടെസ്റ്റില്‍ ഭരതിന്‍റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഐതിഹാസിക സമനില സ്വന്തമാക്കിയത്. നാലാം ഇന്നിംഗ്സില്‍ 490 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 219-5 എന്ന സ്കോറില്‍ തോല്‍വി മുന്നില്‍ക്കണ്ടിടത്തു നിന്ന് ഭരതിന്‍റെ അപരാജിത സെഞ്ചുറി മികവില്‍ സമിനല പിടിച്ചെടുക്കുകയായിരുന്നു. 165 പന്തില്‍ 116 റണ്‍സെടുത്ത ഭരതും 89 റണ്‍സുമായി പിന്തുണ നല്‍കിയ എം ജെ സുതാറുമാണ് ഇന്ത്യ എക്ക് അസാധ്യമായ സമനില സമ്മാനിച്ചത്.