കോഴിക്കോട്: ഐ.എന്‍.എല്‍ ഭിന്നതയില്‍ നിലപാട് കടുപ്പിച്ച് സിപിഎം. ഇരു വിഭാഗവും ഒന്നിച്ച് നിന്നാലെ മുന്നണി യോഗത്തില്‍ അടക്കം പങ്കെടുപ്പിക്കേണ്ടതുള്ളൂ എന്ന് സി.പി.എം തീരുമാനമെടുത്തതായാണ് സൂചന. ഇരു വിഭാഗവും ഒന്നിച്ച് പോകണം എന്ന് നേരത്തെ സി.പി.എം നിര്‍ദേശം നല്‍കിയിരുന്നു.
കാസിം ഇരിക്കൂര്‍-വഹാബ് പക്ഷം എന്നിങ്ങനെ രണ്ടുവിഭാഗമായാണ് ഐ.എന്‍.എല്‍ പിരിഞ്ഞത്. നേരത്തെ മന്ത്രിസ്ഥാനത്തുണ്ടായിരുന്ന അഹമ്മദ് ദേവര്‍കോവിലിനെ(കാസിം ഇരിക്കൂര്‍ പക്ഷം) എല്‍.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
എന്നാല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലേക്ക് ഐ.എന്‍.എല്ലിനെ പ്രതിനിധീകരിച്ച് ആരെയും ക്ഷണിച്ചിരുന്നില്ല. ഈ പശ്ചാതലത്തിലാണ് ഒന്നിച്ചുനില്‍ക്കണമെന്ന സി.പി.എം വീണ്ടും ആവര്‍ത്തിക്കുന്നത്.